(truevisionnews.com) എറണാകുളം എലൂരിൽ 16 കിലോ കഞ്ചാവ് പിടികൂടി. വെസ്റ്റ് ബംഗാൾ സ്വദേശികളായ അഫ്സൽ ഹുസൈൻ, റോണി സേഖ് എന്നിവർ അറസ്റ്റിലായി. എലൂർ ഫാക്ട് ഭാഗത്തു വെച്ചാണ് ഡാൻസാഫ് സംഘം കഞ്ചാവ് പിടികൂടിയത്. 2 ട്രാവൽ ബാഗുകളിൽ കുത്തി നിറച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെടുത്തത്.
ഇതരസംസ്ഥാനങ്ങളിൽ നിന്ന് എത്തിക്കുന്ന കഞ്ചാവ് കളമശ്ശേരി, ഫോർട്ട്കൊച്ചി, എറണാകുളം നോർത്ത് ഭാഗങ്ങളിലെ വിതരണക്കാർക്ക്ന ൽകുന്ന സംഘത്തിലെ അംഗങ്ങളാണ് പിടിയിലായത്. വിശദമായ അന്വേഷണം നടത്തി വരികയാണ് പൊലീസ്.
16 kg ganja seized Elur Ernakulam.
