കൊലപാതകം പ്രതികളുടെ സുഹൃത്തിന്റെ വീട്ടിൽ വെച്ച്, ഹേമചന്ദ്രന്റെ മൃതദേഹം കോഴിക്കോട് എത്തിച്ചു, മുഖ്യ പ്രതിയെ നാട്ടിൽ എത്തിക്കാനുള്ള ശ്രമം തുടരുന്നു

കൊലപാതകം പ്രതികളുടെ സുഹൃത്തിന്റെ വീട്ടിൽ വെച്ച്, ഹേമചന്ദ്രന്റെ മൃതദേഹം കോഴിക്കോട് എത്തിച്ചു, മുഖ്യ പ്രതിയെ  നാട്ടിൽ എത്തിക്കാനുള്ള ശ്രമം തുടരുന്നു
Jun 29, 2025 06:26 AM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com) കൊലപ്പെടുത്തിയ ശേഷം തമിഴ്നാട് ചേരമ്പാടിയിൽ കുഴിച്ചിട്ട സുൽത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രന്റെ മൃതദേഹം കോഴിക്കോട് എത്തിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലാണ് എത്തിച്ചത്. ഊട്ടി മെഡിക്കൽ കോളേജിൽ നിന്നും പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹം കോഴിക്കോട്ടേക്ക് കൊണ്ടു വന്നത്.

ഹേമചന്ദ്രന്റെയും ബന്ധുക്കളുടെയും ഡിഎൻഎ സാമ്പിൾ പരിശോധന ഫലം കിട്ടുന്നതുവരെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കും. അതേസമയം, കേസിലെ മുഖ്യ പ്രതി വയനാട് ബീനാച്ചി സ്വദേശി നൗഷാദിനെ വിദേശത്തു നിന്നും നാട്ടിൽ എത്തിക്കാനുള്ള ശ്രമം തുടരുകയാണ്.

ഹേമചന്ദ്രനെ കൊലപ്പെടുത്തിയത് പ്രതികളുടെ സുഹൃത്തിന്റെ സുൽത്താൻ ബത്തേരിയിലെ വീട്ടിൽ വെച്ചാണെന്ന് പുറത്തുവരുന്നുണ്ട്. ആൾ താമസമില്ലാത്തതിനാലാണ് പ്രതികൾ ഈ വീട് തെരഞ്ഞെടുത്തത്. കോഴിക്കോട് നിന്നും തട്ടിക്കൊണ്ടു പോയ ഹേമചന്ദ്രനെ നേരെ എത്തിച്ചത് സുൽത്താൻ ബത്തേരിയിലെ ഈ വീട്ടിലായിരുന്നു. പണം തിരികെ കിട്ടാനായി മർദ്ദിച്ചപ്പോഴാണ് ഹേമചന്ദ്രൻ കൊല്ലപ്പെട്ടതെന്നു പ്രതികളായ ജ്യോതിഷ് കുമാറും, നൗഷാദും മൊഴി നൽകി. മുഖ്യപ്രതി നൗഷാദിനെ വിദേശത്തു നിന്നും നാട്ടിൽ എത്തിക്കാൻ ശ്രമം തുടങ്ങിയിരിക്കുകയാണ് പൊലീസ്.




Murder Hemachandran native Sultan Bathery body brought Kozhikode.

Next TV

Related Stories
'തന്നോട് അപമര്യാദയായി പെരുമാറി'; ബാറിൽ സംഘർഷം, യുവാവിനെ ചില്ല് കൊണ്ട് കുത്തി യുവതി, കേസ്

Jun 29, 2025 06:55 AM

'തന്നോട് അപമര്യാദയായി പെരുമാറി'; ബാറിൽ സംഘർഷം, യുവാവിനെ ചില്ല് കൊണ്ട് കുത്തി യുവതി, കേസ്

ബാറിൽ ഡിജെ പാർട്ടിക്കിടെയുണ്ടായ സംഘർഷത്തിൽ യുവാവിന്...

Read More >>
അറബിക്കടലിന് മുകളിലായി പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു, കേരളത്തിൽ അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

Jun 29, 2025 06:14 AM

അറബിക്കടലിന് മുകളിലായി പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു, കേരളത്തിൽ അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

കേരളത്തിൽ അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്....

Read More >>
മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് രാവിലെ 10ന് തുറക്കും

Jun 29, 2025 05:56 AM

മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് രാവിലെ 10ന് തുറക്കും

മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന്...

Read More >>
Top Stories