'കണ്ണൂരുകാരേ... സൂക്ഷിച്ചോളീ'; ജില്ലയിൽ ഓൺലൈൻ തട്ടിപ്പ് കൂടുന്നു, ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് പൊ​ലീ​സ്

'കണ്ണൂരുകാരേ... സൂക്ഷിച്ചോളീ'; ജില്ലയിൽ ഓൺലൈൻ തട്ടിപ്പ് കൂടുന്നു, ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് പൊ​ലീ​സ്
Jun 27, 2025 11:50 AM | By Athira V

ക​ണ്ണൂ​ർ: ( www.truevisionnews.com ) കണ്ണൂരിൽ ജില്ലയിൽ ഓൺലൈൻ തട്ടിപ്പികൾ ദിനംപ്രതി വർധിച്ചു വരുകയാണ് . ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യാ​ണ് ദി​വ​സേ​ന ജി​ല്ല​യി​ൽ ന​ഷ്ട​മാ​കു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം 4.53 കോ​ടി രൂ​പ​യാ​ണ് ജി​ല്ല​യി​ൽ​നി​ന്ന് ത​ട്ടി​യ​ത്. ഇ​തി​ൽ മ​ട്ട​ന്നൂ​ർ സ്വ​ദേ​ശി​യാ​യ ഡോ​ക്ട​ർ​ക്ക് ന​ഷ്ട​മാ​യ​ത് 4.43 കോ​ടി​യാ​ണ്. ഇ​ത്ര​യേ​റെ തു​ക ന​ഷ്ട​മാ​കു​ന്ന​ത് അ​സാ​ധാ​ര​ണ​മാ​ണ്. വാ​ട്സ്ആ​പ് സ​ന്ദേ​ശം ക​ണ്ട് വ്യാ​ജ ഷെ​യ​ർ ട്രേ​ഡി​ങ് പ്ലാ​റ്റ്ഫോ​മി​ൽ പ​ണം നി​ക്ഷേ​പി​ക്കു​ക​യും പി​ൻ​വ​ലി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ പ​ല കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് കൂ​ടു​ത​ൽ പ​ണം വാ​ങ്ങി​യെ​ടു​ത്ത​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ഫോ​ൺ വി​ളി​ക്കു​മ്പോ​ൾ കേ​ൾ​ക്കു​ന്ന ശ​ബ്ദ​സ​ന്ദേ​ശ​വും വാ​ർ​ത്ത​ക​ളും പൊ​ലീ​സി​ന്റെ മു​ന്ന​റി​യി​പ്പു​മെ​ല്ലാം ഉ​ണ്ടാ​യി​ട്ടും ത​ട്ടി​പ്പി​ന് ത​ല​വെ​ച്ചു​കൊ​ടു​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടു​ക​യാ​ണ്. സാ​ധാ​ര​ണ​ക്കാ​രേ​ക്കാ​ൾ വി​ദ്യാ​സ​മ്പ​ന്ന​രും സ​മൂ​ഹ​ത്തി​ൽ ഉ​യ​ർ​ന്ന പ​ദ​വി​ക​ളി​ലു​ള്ള​വ​രു​മാ​ണ് വ​ഞ്ചി​ക്ക​പ്പെ​ടു​ന്ന​ത്. ഒ​രു സം​ശ​യ​വും തോ​ന്നാ​തെ ഓ​ൺ​ലൈ​നി​ൽ ഷെ​യ​ർ ട്രേ​ഡി​ങ് ന​ട​ത്താ​നും പാ​ർ​ട്ട്ടൈം ജോ​ലി​ക്കു​മൊ​ക്കെ​യാ​യി ആ​ളു​ക​ൾ കോ​ടി​ക​ൾ ത​ട്ടി​പ്പു​കാ​ർ​ക്ക് കൈ​മാ​റു​ന്ന സ്ഥി​തി​യാ​ണ്.

പാ​ർ​ട്ട്ടൈം ജോ​ലി​യാ​യി ഹോ​ട്ട​ൽ റി​വ്യൂ ചെ​യ്യു​ന്ന​തി​നാ​യി പ്ര​തി​ക​ളു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം വി​വി​ധ ടാ​സ്കു​ക​ൾ​ക്കാ​യി വി​വി​ധ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് പ​ണം ന​ല്‍കി​യ പി​ണ​റാ​യി സ്വ​ദേ​ശി​ക്ക് 6.25 ല​ക്ഷം രൂ​പ​യാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. വാ​ട്സ്ആ​പ്പി​ലെ സ​ന്ദേ​ശം ക​ണ്ട​തി​നെ തു​ട​ർ​ന്നാ​ണ് പാ​ർ​ട്ട്ടൈം ജോ​ലി ത​ട്ടി​പ്പു​കാ​രു​ടെ വ​ല​യി​ൽ വീ​ണ​ത്. ടെ​ലി​ഗ്രാം വ​ഴി പാ​ര്‍ട്ട്ടൈം ജോ​ലി ചെ​യ്യു​ന്ന​തി​നാ​യി വി​വി​ധ ടാ​സ്കു​ക​ൾ​ക്കാ​യി പ​ണം ന​ല്‍കി​യ ച​ക്ക​ര​ക്ക​ൽ സ്വ​ദേ​ശി​ക്ക് 2.05 ല​ക്ഷം രൂ​പ​യും ന​ഷ്ട​മാ​യി.

ഫേ​സ്ബു​ക്കി​ൽ പ​ര​സ്യം ക​ണ്ട് സാ​ധ​നം വാ​ങ്ങാ​നാ​യി പ​ണം ന​ൽ​കി​യ പി​ണ​റാ​യി സ്വ​ദേ​ശി​ക​ളു​ടെ 95,000 രൂ​പ ത​ട്ടി​യെ​ടു​ത്തു. ഓ​ൺ​ലൈ​ൻ ലോ​ൺ വാ​ഗ്ദാ​നം ചെ​യ്ത് പി​ണ​റാ​യി സ്വ​ദേ​ശി​യി​ൽ നി​ന്നും 64,999 രൂ​പ​യാ​ണ് ത​ട്ടി​യ​ത്. ലോ​ൺ ല​ഭി​ക്കാ​നു​ള്ള വി​വി​ധ ചാ​ർ​ജു​ക​ൾ എ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു ത​ട്ടി​പ്പ്. ഓ​ൺ​ലൈ​ൻ പ​ര​സ്യം ക​ണ്ട് കാ​മ​റ വാ​ങ്ങാ​ൻ വാ​ട്സ്ആ​പ് വ​ഴി ചാ​റ്റ് ചെ​യ്ത് 43,000 രൂ​പ കൈ​മാ​റി​യ ക​തി​രൂ​ർ സ്വ​ദേ​ശി​യും ത​ട്ടി​പ്പി​നി​ര​യാ​യി.

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ളെ​പ്പ​റ്റി നി​ര​ന്ത​രം ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. 1930 എ​ന്ന ന​മ്പ​റി​ലും www.cybercrime.gov.in എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി​യും ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പി​ൽ പ​രാ​തി​​പ്പെ​ടാം.



kannur online fraud increasing

Next TV

Related Stories
'സ്കൂളിൽ സുംബ വേണ്ട, ആഭാസങ്ങളെ നിര്‍ബന്ധിക്കരുത്'; വിമര്‍ശനവുമായി സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി

Jun 27, 2025 03:20 PM

'സ്കൂളിൽ സുംബ വേണ്ട, ആഭാസങ്ങളെ നിര്‍ബന്ധിക്കരുത്'; വിമര്‍ശനവുമായി സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി

സൂംബ ഡാന്‍സ് പദ്ധതിക്കെതിരെ വിമര്‍ശനവുമായി സമസ്ത നേതാവ് നാസര്‍ ഫൈസി...

Read More >>
വിഎസിനെ കാണാൻ പറ്റിയില്ല, മകനെ കണ്ടു; ചെറിയൊരു ആശ്വാസമുണ്ടെന്ന് ജി സുധാകരൻ

Jun 27, 2025 02:19 PM

വിഎസിനെ കാണാൻ പറ്റിയില്ല, മകനെ കണ്ടു; ചെറിയൊരു ആശ്വാസമുണ്ടെന്ന് ജി സുധാകരൻ

വിഎസ് അച്യുതാനന്ദനെ കാണാൻ ആശുപത്രിയിലെത്തി ജി...

Read More >>
Top Stories










Entertainment News