വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയത് അഞ്ച് കൂട്ടുകാർ, രണ്ട് പേർ ഒഴുക്കിൽപ്പെട്ടു, ഇരുപതുകാരന് ദാരുണാന്ത്യം

വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയത് അഞ്ച് കൂട്ടുകാർ, രണ്ട് പേർ ഒഴുക്കിൽപ്പെട്ടു, ഇരുപതുകാരന് ദാരുണാന്ത്യം
Jun 27, 2025 06:40 AM | By Jain Rosviya

മലപ്പുറം: (truevisionnews.com)കരുവാരക്കുണ്ട് സ്വപ്നക്കുണ്ട് വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട് ഒരാൾ മരിച്ചു. തരിശ് സ്വദേശിയായ റംഷാദ് (20) ആണ് മരിച്ചത്. വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് ശേഷമാണു അപകടം. അഞ്ചു പേരടങ്ങുന്ന സംഘമാണ് വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയത്.

രണ്ട് പേർ ഒഴുക്കിൽപ്പെടുകയായിരുന്നു. പൂക്കോട്ടുമ്പാടം തരിശ് സ്വദേശികളായ അഞ്ചംഗ സംഘം വെള്ളച്ചാട്ടം കാണാന്‍ എത്തിയപ്പോഴായിരുന്നു അപകടം. വെള്ളച്ചാട്ടത്തിൽ ഇറങ്ങിയ റംഷാദ്, റഷീദ് എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്. റംഷാദിന് ഒഴുക്കില്‍പ്പെട്ട് പാറക്കെട്ടുകളില്‍ തലയിടിച്ച് ഗുരുതരമായി പരിക്കേറ്റിരുന്നു.

സമീപത്തുണ്ടായിരുന്ന ആളുകൾ ചേർന്നാണ് ഇരുവരെയും പുറത്തെടുത്തത്. അപകടത്തിൽ പരിക്കേറ്റ റഷീദിനെ നിലമ്പൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

two youth fall waterfall malappuram karuvarakundu waterfall one die

Next TV

Related Stories
കണ്ണിൽച്ചോരയില്ലാത്ത അയൽവാസി? മൃതദേഹം കൊണ്ടുപോകാൻ പോലും വഴി തുറന്നില്ല, കൊടശ്ശേരിയിൽ പ്രതിഷേധവുമായി കുടുംബം

Jul 3, 2025 09:40 PM

കണ്ണിൽച്ചോരയില്ലാത്ത അയൽവാസി? മൃതദേഹം കൊണ്ടുപോകാൻ പോലും വഴി തുറന്നില്ല, കൊടശ്ശേരിയിൽ പ്രതിഷേധവുമായി കുടുംബം

പാണ്ടിക്കാട് കൊടശ്ശേരി സ്വദേശി ചക്കിയുടെ മൃതദേഹവുമായി കുടുംബത്തിന്റെ...

Read More >>
ആത്മഹത്യയോ? മഞ്ചേരിയിൽ വയോധിക വീട്ടിൽ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ, ഭർത്താവിനും പൊള്ളലേറ്റു

Jul 3, 2025 03:33 PM

ആത്മഹത്യയോ? മഞ്ചേരിയിൽ വയോധിക വീട്ടിൽ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ, ഭർത്താവിനും പൊള്ളലേറ്റു

മഞ്ചേരിയിൽ വയോധികയെ വീട്ടിൽ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ...

Read More >>
വായിൽനിന്ന് നുരയും പതയും വന്നു; പ്രഭാത ഭക്ഷണം കഴിച്ചതിനു പിന്നാലെ എൽ.കെ.ജി വിദ്യാർഥി മരിച്ചു

Jul 3, 2025 02:28 PM

വായിൽനിന്ന് നുരയും പതയും വന്നു; പ്രഭാത ഭക്ഷണം കഴിച്ചതിനു പിന്നാലെ എൽ.കെ.ജി വിദ്യാർഥി മരിച്ചു

കോട്ടക്കലിൽ പ്രഭാത ഭക്ഷണം കഴിച്ചതിനു പിന്നാലെ നാലുവയസ്സുകാരൻ...

Read More >>
സ്കൂളിൽ പഠിച്ചതൊക്കെ മറന്നോ? സ്കൂ​ളി​ലെ ഓ​ഫി​സ് മു​റി​യു​ടെ പൂ​ട്ട് പൊ​ട്ടി​ച്ച് മോഷണം; അ​റു​പ​തി​നാ​യി​രം രൂ​പ കവർന്നു

Jul 2, 2025 03:01 PM

സ്കൂളിൽ പഠിച്ചതൊക്കെ മറന്നോ? സ്കൂ​ളി​ലെ ഓ​ഫി​സ് മു​റി​യു​ടെ പൂ​ട്ട് പൊ​ട്ടി​ച്ച് മോഷണം; അ​റു​പ​തി​നാ​യി​രം രൂ​പ കവർന്നു

സ്കൂ​ളി​ലെ ഓ​ഫി​സ് മു​റി​യു​ടെ പൂ​ട്ട് പൊ​ട്ടി​ച്ച് മോഷണം; അ​റു​പ​തി​നാ​യി​രം രൂ​പ കവർന്നു...

Read More >>
കുഴഞ്ഞുവീണ അച്ഛനെ ആശുപത്രിയിൽ കൊണ്ടുപോകവേ മകനും കുഴഞ്ഞുവീണു; മിനിറ്റുകളുടെ വ്യത്യാസത്തിൽ രണ്ടുപേരും മരിച്ചു

Jul 1, 2025 06:47 PM

കുഴഞ്ഞുവീണ അച്ഛനെ ആശുപത്രിയിൽ കൊണ്ടുപോകവേ മകനും കുഴഞ്ഞുവീണു; മിനിറ്റുകളുടെ വ്യത്യാസത്തിൽ രണ്ടുപേരും മരിച്ചു

ഹൃദയാഘാതത്തെ തുടര്‍ന്ന് അച്ഛനും മകനും മിനിറ്റുകളുടെ വ്യത്യാസത്തില്‍...

Read More >>
Top Stories

//Truevisionall