കുറച്ചുകൂടെ ശ്രദ്ധയാവാം ...; ബസ്റ്റോപ്പിലേക്ക് പാഞ്ഞുകയറിയ ബസ് മൂന്നു സ്ത്രീകളെ ഇടിച്ച് പരുക്കേല്‍പിച്ചു; ഡ്രൈവര്‍ക്കെതിരെ വധശ്രമത്തിന് കേസ്

കുറച്ചുകൂടെ ശ്രദ്ധയാവാം ...; ബസ്റ്റോപ്പിലേക്ക് പാഞ്ഞുകയറിയ ബസ് മൂന്നു സ്ത്രീകളെ ഇടിച്ച് പരുക്കേല്‍പിച്ചു; ഡ്രൈവര്‍ക്കെതിരെ വധശ്രമത്തിന് കേസ്
Jun 23, 2025 07:01 AM | By Susmitha Surendran

തൃശൂര്‍: (truevisionnews.com) അമിത വേഗത്തില്‍ ബസ്റ്റോപ്പിലേക്ക് പാഞ്ഞുകയറിയ ബസ് മൂന്നു സ്ത്രീകളെ ഇടിച്ച് പരുക്കേല്‍പിച്ച കേസില്‍ ഡ്രൈവര്‍ക്കെതിരേ വധശ്രമത്തിന് കേസെടുത്തു. സംഭവത്തില്‍ ഡ്രൈവറായ മാള പുത്തന്‍ചിറ സ്വദേശി നാസറിനെ (52) ചേര്‍പ്പ് പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍റ് ചെയ്തു.

അപകടത്തിനുശേഷം ഓടി രക്ഷപെട്ട ഇയാളേയും ബസും പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. അഞ്ചാംകല്ല് ബസ് സ്റ്റോപ്പില്‍ ബസിന് സ്റ്റോപ്പുണ്ടായിട്ടും ബസ് കയറാന്‍ നിന്ന ആളുകള്‍ക്കിടയിലേക്ക് ബസ് അമിത വേഗത്തില്‍ ഓടിച്ചു കയറ്റുകയായിരുന്നു എന്നാണ് കേസ്. സംഭവത്തില്‍ ചൊവ്വൂര്‍ സ്വദേശിനി പ്രേമാവതി (61), ഇവരുടെ മകള്‍ സയന (36), ചൊവ്വൂര്‍ ചെറുവത്തേരി സ്വദേശി സംഗീത (30) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഓടി മാറിയത് കൊണ്ടു മാത്രമാണ് ആരും മരിക്കാതിരുന്നതെന്നാണ് പൊലീസ് പറയുന്നത്.

ശനിയാഴ്ച ഉച്ചയ്ക്ക് 12.15ന് ചൊവ്വൂരില്‍ അഞ്ചാംകല്ല് പഞ്ചിങ്ങ് ബൂത്തിനടുത്ത ബസ് സ്റ്റോപ്പിലാണ് അപകടം നടന്നത്. ബസ് കാത്തു നിന്നവരെ ഇടിച്ച് തെറിപ്പിച്ചതിനുശേഷം സമീപത്തെ ഇലക്ട്രിക് പോസ്റ്റിലും ബസ് സ്റ്റോപ്പിലും ഇടിച്ചാണ് ബസ് നിന്നത്. ബസ് ഡ്രൈവര്‍ക്കെതിരെ തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്‍റെ നിര്‍ദേശ പ്രകാരം അശ്രദ്ധമായി, മനുഷ്യജീവന് അപകടം വരുത്തുന്ന തരത്തില്‍ വാഹനമോടിച്ച് ഗുരുതര പരുക്കേല്‍പ്പിച്ചതിനും വധശ്രമത്തിനും ഉള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Bus rushes bus stop hits three women injures them driver booked attempted murder

Next TV

Related Stories
സീമയുടെ അക്കൗണ്ടിലേക്ക് പണമയച്ചെന്ന് കോഴിക്കോട് സ്വദേശി, വെളിപ്പെടുത്തലിൽ കണ്ടെത്തിയത് ലഹരി ഇടപാട്; യുവതി അറസ്റ്റിൽ

Jul 19, 2025 04:15 PM

സീമയുടെ അക്കൗണ്ടിലേക്ക് പണമയച്ചെന്ന് കോഴിക്കോട് സ്വദേശി, വെളിപ്പെടുത്തലിൽ കണ്ടെത്തിയത് ലഹരി ഇടപാട്; യുവതി അറസ്റ്റിൽ

സീമയുടെ അക്കൗണ്ടിലേക്ക് പണമയച്ചതെന്ന് കോഴിക്കോട് സ്വദേശി, വെളിപ്പെടുത്തലിൽ കണ്ടെത്തിയത് ലഹരി ഇടപാട്; യുവതി...

Read More >>
ആത്മഹത്യാക്കുറിപ്പ് എഴുതാൻ പേനയും പേപ്പറും ചോദിച്ച് കടയിലെത്തി, പിന്നാലെ കടയുടമയുടെ പേരെഴുതിവച്ച് ജീവനൊടുക്കി മധ്യവയസ്‌കൻ

Jul 19, 2025 02:43 PM

ആത്മഹത്യാക്കുറിപ്പ് എഴുതാൻ പേനയും പേപ്പറും ചോദിച്ച് കടയിലെത്തി, പിന്നാലെ കടയുടമയുടെ പേരെഴുതിവച്ച് ജീവനൊടുക്കി മധ്യവയസ്‌കൻ

ആത്മഹത്യാക്കുറിപ്പ് എഴുതാൻ പേനയും പേപ്പറും ചോദിച്ച് കടയിലെത്തി, പിന്നാലെ കടയുടമയുടെ പേരെഴുതിവച്ച് ജീവനൊടുക്കി മധ്യവയസ്‌കൻ...

Read More >>
വീണ്ടും നിപയെന്ന് സംശയം; തൃശ്ശൂർ മെഡിക്കൽ കോളേജിൽ പതിനഞ്ച് വയസുകാരി ചികിത്സയിൽ

Jul 19, 2025 02:34 PM

വീണ്ടും നിപയെന്ന് സംശയം; തൃശ്ശൂർ മെഡിക്കൽ കോളേജിൽ പതിനഞ്ച് വയസുകാരി ചികിത്സയിൽ

നിപ രോഗബാധയെന്ന സംശയത്തെ തുടർന്ന് പതിനഞ്ച് വയസുകാരി തൃശ്ശൂർ മെഡിക്കൽ കോളേജിൽ...

Read More >>
വിങ്ങലോടെ വിളന്തറ; പൊന്നോമനയ്ക്ക് അന്ത്യചുംബനമേകാൻ അരികിലെത്തി അമ്മ, ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ ഉറ്റവർ

Jul 19, 2025 02:14 PM

വിങ്ങലോടെ വിളന്തറ; പൊന്നോമനയ്ക്ക് അന്ത്യചുംബനമേകാൻ അരികിലെത്തി അമ്മ, ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ ഉറ്റവർ

പൊന്നോമനയ്ക്ക് അന്ത്യചുംബനമേകാൻ അരികിലെത്തി അമ്മ, ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ ഉറ്റവർ...

Read More >>
ജാഗ്രത...! ഇന്നും കനത്ത മഴയ്ക്ക് സാധ്യത; കോഴിക്കോടും കണ്ണൂരും ഉൾപ്പെടെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് തുടരും

Jul 19, 2025 01:52 PM

ജാഗ്രത...! ഇന്നും കനത്ത മഴയ്ക്ക് സാധ്യത; കോഴിക്കോടും കണ്ണൂരും ഉൾപ്പെടെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് തുടരും

ഇന്നും കനത്ത മഴയ്ക്ക് സാധ്യത; കോഴിക്കോടും കണ്ണൂരും ഉൾപ്പെടെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്...

Read More >>
സ്വപ്നങ്ങൾ ബാക്കിയാക്കി സ്കൂളിൽ നിന്ന് വീട്ടിലേക്ക് മിഥുനെത്തി, വിങ്ങിപ്പൊട്ടി ഉറ്റവർ; സംസ്കാരം വൈകിട്ട്

Jul 19, 2025 01:49 PM

സ്വപ്നങ്ങൾ ബാക്കിയാക്കി സ്കൂളിൽ നിന്ന് വീട്ടിലേക്ക് മിഥുനെത്തി, വിങ്ങിപ്പൊട്ടി ഉറ്റവർ; സംസ്കാരം വൈകിട്ട്

തേവലക്കര ബോയ്സ് സ്കൂളിൽ വൈത്യുതാഘാതമേറ്റ് മരിച്ച മിഥുന്റെ മൃതദേഹം വീട്ടിലേക്ക് എത്തിച്ചു....

Read More >>
Top Stories

//Truevisionall