അച്ഛാ...എന്നാലും ഇത്...! മകന്‍റെ പ്രതിശ്രുത വധുവുമായി ഒളിച്ചോടി പിതാവ്; പരാതി നൽകി ഭാര്യ, പോയത് ആറുമക്കളുടെ അച്ഛൻ

അച്ഛാ...എന്നാലും ഇത്...!  മകന്‍റെ പ്രതിശ്രുത വധുവുമായി ഒളിച്ചോടി പിതാവ്; പരാതി നൽകി ഭാര്യ, പോയത് ആറുമക്കളുടെ അച്ഛൻ
Jun 20, 2025 05:22 PM | By Athira V

ലക്നൗ: ( www.truevisionnews.com ) മകന്‍റെ പ്രതിശ്രുത വധുവുമായി ഒളിച്ചോടി പിതാവ്. ആറ് മക്കളുടെ പിതാവായ ഷക്കീലിനെതിരെ ഭാര്യ ഷബാനയുടെ പരാതിയിൽ രാംപുർ പൊലീസ് കേസെടുത്തു.

പ്രായപൂർത്തിയാകാത്ത മകനുമൊത്ത് പെൺകുട്ടിയുടെ വിവാഹം തീരുമാനിച്ചതും പിതാവാണ്. ഇതിനുശേഷം പെൺകുട്ടിയുമായി ഇയാൾ നിരന്തരം വീഡിയോ കോൾ വഴി സംസാരിക്കാറുണ്ടായിരുന്നുവെന്ന് ഭാര്യ പറഞ്ഞു.

ഇവരുടെ ബന്ധത്തെക്കുറിച്ച് സംശയം ഉന്നയിച്ചതിന് തന്നെ മർദ്ദിച്ചു. താൻ ഇക്കാര്യം പറഞ്ഞപ്പോൾ 15കാരനായ മകൻ ആദ്യം വിശ്വസിച്ചില്ല. പിന്നീട് കണ്ട് ബോധ്യപ്പെടുകയായിരുന്നു. അതിനുശേഷം ഈ പെൺകുട്ടിയെ വിവാഹം കഴിക്കാൻ മകൻ വിസമ്മതിച്ചു.' ഭാര്യ പറഞ്ഞു.

പിതാവിന്‍റെ ബന്ധത്തെക്കുറിച്ച് പിതാവിന്‍റെ മാതാപിതാക്കൾക്ക് അറിയാമായിരുന്നുവെന്നും ഇവരെ മാതാപിതാക്കൾ സഹായിച്ചിട്ടുണ്ടെന്നും മകൻ ആരോപിച്ചു. പെൺകുട്ടിയെ വിവാഹം കഴിക്കാനായി വീട്ടിൽ നിന്നും രണ്ട് ലക്ഷം രൂപയും സ്വർണവും കൊണ്ടാണ് ഗൃഹനാഥൻ സ്ഥലം വിട്ടത്.

ദമ്പതികളുടെ 15 വയസ്സുള്ള ആൺകുട്ടിയുടെ വിവാഹമാണ് ഭർത്താവ് മറ്റാരുടെയും സമ്മതമില്ലാതെ നിശ്ചയിച്ചത്. മകനോടും തന്നോടും അനുവാദം ചോദിക്കാതെ വിവാഹം ഉറപ്പിച്ചപ്പോൾ എതിർത്തു. അന്നും 45കാരനായി ഭർത്താവ് തന്നെ മർദ്ദിച്ചതായി ഭാര്യ പൊലീസിനോട് പറഞ്ഞു.

Father eloped son fiancée wife files complaint father six children leaves

Next TV

Related Stories
വലിയ ശബ്ദം, ഡൽഹിയിൽ നാലുനില കെട്ടിടം തകര്‍ന്നുവീണ് വന്‍ അപകടം; ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായി വിവരം

Jul 12, 2025 11:25 AM

വലിയ ശബ്ദം, ഡൽഹിയിൽ നാലുനില കെട്ടിടം തകര്‍ന്നുവീണ് വന്‍ അപകടം; ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായി വിവരം

ഡല്‍ഹി സീലംപുരില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണ് വന്‍ അപകടം, ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായി...

Read More >>
'ഇതാരാണ് ഓഫ് ചെയ്‌തത്?' വിമാന ദുരന്തത്തിന് തൊട്ടുമുൻപ് പൈലറ്റുമാർ തമ്മിലുള്ള സംഭാഷണം പുറത്ത്..... വിമാനം പറന്നത് 32 സെക്കന്റ് മാത്രം

Jul 12, 2025 07:16 AM

'ഇതാരാണ് ഓഫ് ചെയ്‌തത്?' വിമാന ദുരന്തത്തിന് തൊട്ടുമുൻപ് പൈലറ്റുമാർ തമ്മിലുള്ള സംഭാഷണം പുറത്ത്..... വിമാനം പറന്നത് 32 സെക്കന്റ് മാത്രം

അഹമ്മദാബാദ് വിമാന ദുരന്തം നടക്കുന്നതിന് തൊട്ടുമുൻപ് പൈലറ്റുമാർ തമ്മിൽ നടന്ന സംഭാഷണത്തിൻ്റെ വിവരങ്ങൾ പുറത്ത്....

Read More >>
കേരളത്തിന് ആശ്വാസം; ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് 153.20 കോടി അനുവദിച്ച് കേന്ദ്ര സർക്കാർ

Jul 10, 2025 06:00 PM

കേരളത്തിന് ആശ്വാസം; ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് 153.20 കോടി അനുവദിച്ച് കേന്ദ്ര സർക്കാർ

ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് 153.20 കോടി അനുവദിച്ച് കേന്ദ്ര...

Read More >>
Top Stories

//Truevisionall