സമാധാനമായില്ലേ? ഇനി ധൈര്യമായി മീൻ കഴിക്കാം....; കടലിൽ കാത്സ്യം കാർബൈഡ് കലർന്നിട്ടില്ല -കുഫോസ് പഠനം

സമാധാനമായില്ലേ? ഇനി ധൈര്യമായി മീൻ കഴിക്കാം....; കടലിൽ കാത്സ്യം കാർബൈഡ് കലർന്നിട്ടില്ല -കുഫോസ് പഠനം
Jun 18, 2025 03:53 PM | By Susmitha Surendran

കൊച്ചി: (truevisionnews.com) കൊച്ചി കടലിൽ അപകടത്തിൽപെട്ട എം.എസ്.സി എൽസ-3 കപ്പലിൽ നിന്ന് രാസവസ്തുക്കൾ കടലിൽ കലർന്നിട്ടില്ലെന്ന് കുഫോസ് പഠനം. മത്സ്യസമ്പത്ത് നിലവിൽ സുരക്ഷിതമാണെന്നും മീനുകൾ കഴിക്കുന്നതിൽ ആശങ്ക വേണ്ടെന്നും കേ​ര​ള മ​ത്സ്യ, സ​മു​ദ്ര​പ​ഠ​ന സ​ർ​വ​ക​ലാ​ശാ​ല (കുഫോസ്) നടത്തിയ പ്രാഥമിക പഠനറിപ്പോർട്ട് പറയുന്നു.

അ​പ​ക​ടം ക​ട​ലി​ലെ വെ​ള്ള​ത്തി​ന്‍റെ സ്വ​ഭാ​വ​ത്തെ​യും മ​ത്സ്യ​സ​മ്പ​ത്തി​നെ​യും അ​തി​ന്‍റെ ആ​വാ​സ വ്യ​വ​സ്ഥ​യെ​യും ഏ​തെ​ല്ലാം ത​ര​ത്തി​ൽ ബാ​ധി​ച്ചെ​ന്ന​റി​യാ​നു​ള്ളതായിരുന്നു പ​ഠ​നം. പഠനത്തിന്റെ പ്രാഥമിക റിപ്പോർട്ടാണ് പുറത്തു വന്നിരിക്കുന്നത്. സം​സ്ഥാ​ന ഫി​ഷ​റീ​സ്​ വ​കു​പ്പി​ന്‍റെ നി​ർ​ദേ​​ശ​പ്ര​കാ​രം കു​ഫോ​സി​ലെ സെ​ന്‍റ​ർ ഫോ​ർ അ​ക്വാ​ട്ടി​ക്​​ റി​സോ​ഴ്​​സ്​ മാ​നേ​ജ്​​മെ​ന്‍റ്​ ആ​ൻ​ഡ്​ ക​ൺ​സ​ർ​വേ​ഷ​നാ​ണ്​ (സി.​എ.​ആ​ർ.​എം.​സി) പ​ഠ​നം ന​ട​ത്തിയ​ത്.

സം​ഭ​വ​ത്തി​ന്‍റെ റ​ഫ​റ​ൽ സ്​​​റ്റേ​ഷ​നാ​യി പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന കൊ​ച്ചി, ​അ​പ​ക​ട​ത്തി​ൽ​പെ​ട്ട ക​പ്പ​ലി​ന്‍റെ പ​രി​സ​രം, ആ​ല​പ്പു​ഴ തോ​ട്ട​പ്പി​ള്ളി, കൊ​ല്ലം എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​ണ്​ പ്ര​ധാ​ന​മാ​യും സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ചത്. ഒരു കണ്ടെയ്നറിൽ ഉണ്ടായിരുന്ന കാൽസ്യം കാർബൈഡ് കടലിൽ കലർന്നിട്ടില്ലെന്നും മീനുകളും മീൻമുട്ടയും നിലവിൽ സുരക്ഷിതമാണെന്നും പഠനം വെളിപ്പെടുത്തുന്നു.

കപ്പലിലുണ്ടായിരുന്ന കണ്ടെയ്നറുകളിൽ 13 എണ്ണത്തിലാണ് അപകടകരമായ രാസവസ്തുക്കൾ ഉണ്ടായിരുന്നത്. അതിൽ ഒന്നിൽ കാൽസ്യം കാർബൈഡ് ആയിരുന്നു. അപകടത്തിന് ശേഷം മത്സ്യം കഴിക്കുന്നതിൽ പൊതുജനങ്ങളിൽ വലിയ ഭീതി നിലനിന്നിരുന്നു. ഇതോടെയാണ് കുഫോസ് പഠനം നടത്തിയത്.കൊല്ലം, ആലപ്പുഴ കടൽ മേഖലകളിൽ നിന്നാണ് പഠനത്തിന് സാമ്പിളുകൾ ശേഖരിച്ചത്.

തുടർന്ന് കാൽസ്യം കാർബൈഡ് വെള്ളത്തിൽ ഇതുവരെ കലർന്നിട്ടില്ല എന്ന് കണ്ടെത്തി. കാൽസ്യം കാർബൈഡ് ക്രമാതീതമായി കലർന്നാൽ മീൻ മുട്ടകൾ നശിക്കും. അഞ്ചംഗ സമിതിയുടെ പ്രാഥമിക റിപ്പോർട്ട് നാളെയാണ് ഫിഷറീസ് വകുപ്പിന് സമർപ്പിക്കുക. അന്തിമ റിപ്പോർട്ട് ആറുമാസത്തിനുശേഷം നൽകും. ഇക്കഴിഞ്ഞ മേയ് 25നായിരുന്നു കൊച്ചി പുറംകടലിൽ ലൈബീരിയൻ കപ്പൽ എം.എസ്‌.സി എൽസ-3 അപകടത്തിൽപ്പെട്ടത്.

കേരള തീരത്ത് നിന്ന് 38 നോട്ടിക്കൽ മൈൽ അകലെയായിരുന്നു അപകടം. വിഴിഞ്ഞത്തുനിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. പരിസ്ഥിതിക്കുണ്ടായ നാശനഷ്ടം പരിശോധിക്കണമെന്ന് ഹൈകോടതി നിര്‍ദേശിച്ചിരുന്നു. പരിസ്ഥിതിക്കുണ്ടാകുന്ന നഷ്ടം സാമ്പത്തിക നഷ്ടമായി കണക്കാക്കണമെന്നും ഹൈകോടതി പറഞ്ഞിരുന്നു.


Calcium carbide not mixed sea Kufos study

Next TV

Related Stories
കളി കാര്യമായി...! കളിക്കുന്നതിനിടെ നാലുവയസുകാരന്‍റെ കാൽ വീടിന്‍റെ സോപാനത്തിൽ കുടുങ്ങി; രക്ഷകരായി ഫയർഫോഴ്‌സ്

Jul 27, 2025 02:01 PM

കളി കാര്യമായി...! കളിക്കുന്നതിനിടെ നാലുവയസുകാരന്‍റെ കാൽ വീടിന്‍റെ സോപാനത്തിൽ കുടുങ്ങി; രക്ഷകരായി ഫയർഫോഴ്‌സ്

കളിക്കുന്നതിനിടെ നാലുവയസുകാരന്‍റെ കാൽ വീടിന്‍റെ സോപാനത്തിൽ കുടുങ്ങി; രക്ഷകരായി ഫയർഫോഴ്‌സ്...

Read More >>
വിലങ്ങാടും വളയത്തും മിന്നൽ ചുഴലി; വ്യാപക നാശനഷ്ടം മരങ്ങൾ കടപുഴകി, വൈദ്യുതി വിതരണം നിലച്ചു

Jul 27, 2025 11:03 AM

വിലങ്ങാടും വളയത്തും മിന്നൽ ചുഴലി; വ്യാപക നാശനഷ്ടം മരങ്ങൾ കടപുഴകി, വൈദ്യുതി വിതരണം നിലച്ചു

വിലങ്ങാടും വളയത്തും മിന്നൽ ചുഴലി; വ്യാപക നാശനഷ്ടം മരങ്ങൾ...

Read More >>
പൊതു ജനങ്ങൾ സൂക്ഷിക്കുക....! ബാണാസുരസാഗർ, കക്കയം ഡാമിൽ ജലനിരപ്പ് ഉയരുന്നു; ഷട്ടർ ഇനിയും ഉയർത്തും

Jul 27, 2025 10:44 AM

പൊതു ജനങ്ങൾ സൂക്ഷിക്കുക....! ബാണാസുരസാഗർ, കക്കയം ഡാമിൽ ജലനിരപ്പ് ഉയരുന്നു; ഷട്ടർ ഇനിയും ഉയർത്തും

വ്യഷ്ടിപ്രദേശത്ത് അടക്കം കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ബാണാസുര സാഗർ അണക്കെട്ടിൽ ജലനിരപ്പ്...

Read More >>
Top Stories










//Truevisionall