അച്ഛൻ കരൾ പകുത്തു നൽകി, എന്നിട്ടും തുണച്ചില്ല; ‘എന്റെ പൊന്നുമോളെ’....ആ അച്ഛന്റെ നിലവിളി കണ്ടുനിന്നവരുടെ നെഞ്ചുലച്ചു, നൊമ്പരമായി കുഞ്ഞ് ഹെസ

അച്ഛൻ കരൾ പകുത്തു നൽകി, എന്നിട്ടും തുണച്ചില്ല; ‘എന്റെ പൊന്നുമോളെ’....ആ അച്ഛന്റെ നിലവിളി കണ്ടുനിന്നവരുടെ നെഞ്ചുലച്ചു, നൊമ്പരമായി കുഞ്ഞ് ഹെസ
Jun 15, 2025 10:45 AM | By VIPIN P V

കൊച്ചി :(www.truevisionnews.com) ‘എന്റെ പൊന്നുമോളെ’....ആ അച്ഛന്റെ നിലവിളി കണ്ടുനിന്നവരുടെ നെഞ്ചുലച്ചു. കുഞ്ഞ് ഹെസയ്ക്ക് നാടൊന്നാകെ വിട നല്‍കി. കഴിഞ്ഞ ദിവസമാണ് കരൾമാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയക്ക്‌ വിധേയയായ എട്ടുമാസം പ്രായമുള്ള കുഞ്ഞ്‌ മരിച്ചത്. തുറവൂർ പെരിങ്ങാംപറമ്പ് പാറേക്കാട്ടിൽ സാന്റോ–-ധന്യ ദമ്പതികളുടെ മകൾ ഹെസ മറിയമാണ് മരിച്ചത്.

പിതാവ് സാന്റോയുടെ കരൾ പകുത്താണ്‌ ഹെസയിൽ തുന്നിച്ചേർത്തത്‌. 2024 നവംബറിലാണ് കരൾരോഗം സ്ഥിരീകരിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ. കഴിഞ്ഞ മെയ്‌ 20ന്‌ കരൾമാറ്റിവച്ചു. കിടപ്പാടത്തിനുചേർന്നുള്ള ഭൂമിവിറ്റ് കിട്ടിയ തുകയും സുമനസ്സുകളുടെ സഹായവുംകൊണ്ടാണ് ചികിത്സയ്‌ക്ക്‌ ആവശ്യമായ തുക കണ്ടെത്തിയത്‌. എന്നാല്‍ വിധി തുണച്ചില്ല, കുഞ്ഞ് ഹെസ ലോകത്തോട് വിട പറഞ്ഞു.

ആശുപത്രിക്കുസമീപം വാടകവീട്ടിൽ മാതാപിതാക്കളോടൊപ്പമാണ്‌ ശസ്‌ത്രക്രിയക്കുശേഷം സാന്റോ കഴിഞ്ഞിരുന്നത്‌. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ അമ്മ ധന്യയായിരുന്നു ഹെസയോടൊപ്പം. കുരുന്നിനെ അവസനാമായി ഒരുനോക്ക് കാണാൻ നൂറുകണക്കിന് ആളുകളാണ് എത്തിയത്.

hesa mariyam liver transplant death father sacrifice grief

Next TV

Related Stories
കളി കാര്യമായി...! കളിക്കുന്നതിനിടെ നാലുവയസുകാരന്‍റെ കാൽ വീടിന്‍റെ സോപാനത്തിൽ കുടുങ്ങി; രക്ഷകരായി ഫയർഫോഴ്‌സ്

Jul 27, 2025 02:01 PM

കളി കാര്യമായി...! കളിക്കുന്നതിനിടെ നാലുവയസുകാരന്‍റെ കാൽ വീടിന്‍റെ സോപാനത്തിൽ കുടുങ്ങി; രക്ഷകരായി ഫയർഫോഴ്‌സ്

കളിക്കുന്നതിനിടെ നാലുവയസുകാരന്‍റെ കാൽ വീടിന്‍റെ സോപാനത്തിൽ കുടുങ്ങി; രക്ഷകരായി ഫയർഫോഴ്‌സ്...

Read More >>
വിലങ്ങാടും വളയത്തും മിന്നൽ ചുഴലി; വ്യാപക നാശനഷ്ടം മരങ്ങൾ കടപുഴകി, വൈദ്യുതി വിതരണം നിലച്ചു

Jul 27, 2025 11:03 AM

വിലങ്ങാടും വളയത്തും മിന്നൽ ചുഴലി; വ്യാപക നാശനഷ്ടം മരങ്ങൾ കടപുഴകി, വൈദ്യുതി വിതരണം നിലച്ചു

വിലങ്ങാടും വളയത്തും മിന്നൽ ചുഴലി; വ്യാപക നാശനഷ്ടം മരങ്ങൾ...

Read More >>
പൊതു ജനങ്ങൾ സൂക്ഷിക്കുക....! ബാണാസുരസാഗർ, കക്കയം ഡാമിൽ ജലനിരപ്പ് ഉയരുന്നു; ഷട്ടർ ഇനിയും ഉയർത്തും

Jul 27, 2025 10:44 AM

പൊതു ജനങ്ങൾ സൂക്ഷിക്കുക....! ബാണാസുരസാഗർ, കക്കയം ഡാമിൽ ജലനിരപ്പ് ഉയരുന്നു; ഷട്ടർ ഇനിയും ഉയർത്തും

വ്യഷ്ടിപ്രദേശത്ത് അടക്കം കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ബാണാസുര സാഗർ അണക്കെട്ടിൽ ജലനിരപ്പ്...

Read More >>
Top Stories

//Truevisionall