നെഞ്ചുനീറി യാത്രാമൊഴി....; കെനിയയിൽ വാഹനാപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു; ബന്ധുക്കൾക്ക് കൈമാറി

നെഞ്ചുനീറി യാത്രാമൊഴി....; കെനിയയിൽ വാഹനാപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു; ബന്ധുക്കൾക്ക് കൈമാറി
Jun 15, 2025 10:38 AM | By Susmitha Surendran

കൊച്ചി : (truevisionnews.com) കെനിയയിൽ വാഹനാപകടത്തിൽ മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹങ്ങളും കൊച്ചിയിലെത്തിച്ചു. മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്ന് യെലോ ഫീവർ വാക്സിൻ നിബന്ധനയിൽ ഇളവ് അനുവദിച്ചതോടെയാണു മൃതദേഹങ്ങൾ എത്തിക്കുന്നതിലെ തടസ്സം നീങ്ങിയത്.

മൂവാറ്റുപുഴ സ്വദേശിനി ജസ്ന (29), മകൾ റൂഹി മെഹ്റിൻ ( ഒന്നര വയസ്), മാവേലിക്കര ചെറുകോൽ സ്വദേശിനി ഗീത ഷോജി ഐസക് (58), പാലക്കാട് മണ്ണൂർ സ്വദേശിനി റിയ ആൻ (41), മകൾ ടൈറ റോഡ്രിഗ്സ് (7) എന്നിവരുടെ മൃതദേഹങ്ങളാണ് ഖത്തർ എയർവേയ്സ് വിമാനത്തിൽ കൊണ്ടുവന്നത്. മൃതദേഹങ്ങൾ സംസ്ഥാന സർക്കാരിനായി മന്ത്രി പി.രാജീവ് ഏറ്റുവാങ്ങി. ആദരാഞ്ജലികൾ അർപ്പിച്ചശേഷം ബന്ധുക്കൾക്കു കൈമാറി.

മൃതദേഹങ്ങൾക്കും ഒപ്പമുള്ള ബന്ധുക്കൾക്കും ഇന്ത്യയിലേക്കു പ്രവേശിക്കുന്നതിന് യെലോ വാക്സിൻ സർട്ടിഫിക്കറ്റ് വേണമെന്ന ആരോഗ്യപരമായ മുൻകരുതൽ നിബന്ധനയിലാണു മുഖ്യമന്ത്രിയുടെ ഇടപെടലിൽ കേന്ദ്ര സർക്കാർ പ്രത്യേക ഇളവ് അനുവദിച്ചത്. സർട്ടിഫിക്കറ്റ് അനിവാര്യമാണെന്നു ട്രാവൽ ഏജൻസി അധികൃതർ വ്യക്തമാക്കിയപ്പോഴാണു മുഖ്യമന്ത്രി ഇടപെട്ടത്. മൂവാറ്റുപുഴ സ്വദേശി ജസ്ന, മകൾ റൂഹി മെഹ്റിൻ എന്നിവരുടെ മൃതദേഹങ്ങൾ പേഴയ്ക്കാപ്പിള്ളി സെൻട്രൽ ജുമാ മസ്ജിദിൽ കബറടക്കും.

ഗീത ഷോജി ഐസക്കിന്റെ മൃതദേഹം 17നു രാവിലെ 10നു കൊച്ചി പാലാരിവട്ടം ഷാരോൺ മാർത്തോമ്മാ പള്ളിയിൽ സംസ്കരിക്കും. മാവേലിക്കര സ്വദേശിയായ ഗീത പാലാരിവട്ടം ഷാരോൺ മാർത്തോമ്മാ ഇടവകാംഗമാണ്.

bodies five Malayalis who died car accident Kenya brought Kochi.

Next TV

Related Stories
കളി കാര്യമായി...! കളിക്കുന്നതിനിടെ നാലുവയസുകാരന്‍റെ കാൽ വീടിന്‍റെ സോപാനത്തിൽ കുടുങ്ങി; രക്ഷകരായി ഫയർഫോഴ്‌സ്

Jul 27, 2025 02:01 PM

കളി കാര്യമായി...! കളിക്കുന്നതിനിടെ നാലുവയസുകാരന്‍റെ കാൽ വീടിന്‍റെ സോപാനത്തിൽ കുടുങ്ങി; രക്ഷകരായി ഫയർഫോഴ്‌സ്

കളിക്കുന്നതിനിടെ നാലുവയസുകാരന്‍റെ കാൽ വീടിന്‍റെ സോപാനത്തിൽ കുടുങ്ങി; രക്ഷകരായി ഫയർഫോഴ്‌സ്...

Read More >>
വിലങ്ങാടും വളയത്തും മിന്നൽ ചുഴലി; വ്യാപക നാശനഷ്ടം മരങ്ങൾ കടപുഴകി, വൈദ്യുതി വിതരണം നിലച്ചു

Jul 27, 2025 11:03 AM

വിലങ്ങാടും വളയത്തും മിന്നൽ ചുഴലി; വ്യാപക നാശനഷ്ടം മരങ്ങൾ കടപുഴകി, വൈദ്യുതി വിതരണം നിലച്ചു

വിലങ്ങാടും വളയത്തും മിന്നൽ ചുഴലി; വ്യാപക നാശനഷ്ടം മരങ്ങൾ...

Read More >>
പൊതു ജനങ്ങൾ സൂക്ഷിക്കുക....! ബാണാസുരസാഗർ, കക്കയം ഡാമിൽ ജലനിരപ്പ് ഉയരുന്നു; ഷട്ടർ ഇനിയും ഉയർത്തും

Jul 27, 2025 10:44 AM

പൊതു ജനങ്ങൾ സൂക്ഷിക്കുക....! ബാണാസുരസാഗർ, കക്കയം ഡാമിൽ ജലനിരപ്പ് ഉയരുന്നു; ഷട്ടർ ഇനിയും ഉയർത്തും

വ്യഷ്ടിപ്രദേശത്ത് അടക്കം കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ബാണാസുര സാഗർ അണക്കെട്ടിൽ ജലനിരപ്പ്...

Read More >>
Top Stories

//Truevisionall