കോഴിക്കോട് ഒമ്പതാം ക്ലാസുകാരന് പത്താം ക്ലാസ് വിദ്യാർത്ഥികളുടെ ക്രൂരമർദ്ദനം; പതിനഞ്ചോളം പേർ ചേർന്ന് മർദ്ദിച്ചെന്ന് വിദ്യാർത്ഥി

കോഴിക്കോട് ഒമ്പതാം ക്ലാസുകാരന് പത്താം ക്ലാസ് വിദ്യാർത്ഥികളുടെ ക്രൂരമർദ്ദനം; പതിനഞ്ചോളം പേർ ചേർന്ന് മർദ്ദിച്ചെന്ന് വിദ്യാർത്ഥി
Jun 4, 2025 02:25 PM | By VIPIN P V

കോഴിക്കോട്: ( www.truevisionnews.com ) കോഴിക്കോട് ഒമ്പതാം ക്ലാസുകാരന് പത്താം ക്ലാസ് വിദ്യാർത്ഥികളുടെ ക്രൂര മർദ്ദനം. താമരശ്ശേരി പുതുപ്പാടി ഗവ.ഹൈസ്കൂളിലെ ഒമ്പതാം ക്ലാസുകാരനാണ് മർദനമേറ്റത്. കുട്ടിയുടെ തലയ്ക്കും കണ്ണിനും പരിക്കേറ്റു. പതിനഞ്ചോളം പേർ ചേർന്നാണ് തന്നെ മർദ്ദിച്ചതെന്ന് വിദ്യാർത്ഥി പറയുന്നു.

സംഭവം ഒതുക്കാൻ സ്കൂൾ അധികൃതർ ശ്രമിച്ചെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. സ്കൂള്‍ അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് രക്ഷിതാക്കള്‍ സ്കൂളിലെത്തിയത്. കുട്ടിക്ക് സാരമായ പരിക്കേറ്റിട്ടും സ്കൃള്‍ അധികൃതര്‍ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കിയില്ലെന്നും സംഭവം ഒതുക്കാനാണ് ശ്രമിച്ചതെന്നും രക്ഷിതാക്കള്‍ ആരോപിക്കുന്നു. സംഭവത്തിൽ താമരശ്ശേരി പൊലീസ് ജുവനൈൽ ജസ്റ്റിസ് ബോര്‍ഡിന് പരാതി റിപ്പോർട്ട് കൊടുത്തു.

അതേസമയം, രക്ഷിതാക്കളുടെ ആരോപണം സ്കൂൾ അധികൃതർ നിഷേധിച്ചു. സംഭവം ഒതുക്കാൻ ശ്രമിച്ചിട്ടില്ല. നിയമ നടപടിക്കൊപ്പം നിൽക്കും എന്നാണ് സ്കൂൾ രക്ഷിതാക്കളോട് പറഞ്ഞതെന്ന് എച്ച് എം പ്രതികരിച്ചു. സംഭവത്തില്‍ നാല് വിദ്യാർത്ഥികൾക്കെതിരെ നടപടി എടുത്തു. 4 വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് അച്ചടക്ക നടപടി.

brutal assault class nine student by seniors kozhikode

Next TV

Related Stories
'അങ്ങോട്ടേക്ക് പോകേണ്ടെന്ന് പറഞ്ഞതാണ്, അവനോട് അത്ര ഇഷ്ടമായിരുന്നു അവള്‍ക്ക്'; നെഞ്ചുപൊട്ടി ഷിംനയുടെ പിതാവ്

Jul 27, 2025 02:39 PM

'അങ്ങോട്ടേക്ക് പോകേണ്ടെന്ന് പറഞ്ഞതാണ്, അവനോട് അത്ര ഇഷ്ടമായിരുന്നു അവള്‍ക്ക്'; നെഞ്ചുപൊട്ടി ഷിംനയുടെ പിതാവ്

കോഴിക്കോട് മാറാട് യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍...

Read More >>
മദ്യപിച്ചെത്തുന്ന ഭർത്താവിന്റെ നിരന്തര പീഡനം; സഹികെട്ട്  മൂന്ന് പെൺമക്കളെയും വിഷം കൊടുത്ത് കൊന്ന് അമ്മ

Jul 27, 2025 01:33 PM

മദ്യപിച്ചെത്തുന്ന ഭർത്താവിന്റെ നിരന്തര പീഡനം; സഹികെട്ട് മൂന്ന് പെൺമക്കളെയും വിഷം കൊടുത്ത് കൊന്ന് അമ്മ

മുംബൈ മദ്യപാനിയായ ഭർത്താവിന്റെ ക്രൂരതകൾ സഹിക്കാനാകാതെ 27 കാരി മൂന്ന് പെൺമക്കളെ വിഷം കൊടുത്തു...

Read More >>
കാറില്‍ അനിയത്തിയുമായി പതിനാറുകാരന്റെ അപകട ഡ്രൈവ്; ഒരു മരണം, അച്ഛനെതിരെ കേസ്

Jul 27, 2025 12:50 PM

കാറില്‍ അനിയത്തിയുമായി പതിനാറുകാരന്റെ അപകട ഡ്രൈവ്; ഒരു മരണം, അച്ഛനെതിരെ കേസ്

പതിനാറുകാരന്‍ ഓടിച്ച കാറിടിച്ച് ഇലക്ട്രിക് റിക്ഷാ ഡ്രൈവര്‍...

Read More >>
കിടപ്പുമുറിയില്‍ രക്തത്തില്‍ കുളിച്ച്‌ യുവാവ്; മകന്‍റെ ട്യൂഷന്‍ അധ്യാപകനുമായി അവിഹിതം; ചോദ്യം ചെയ്ത ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യ

Jul 27, 2025 12:44 PM

കിടപ്പുമുറിയില്‍ രക്തത്തില്‍ കുളിച്ച്‌ യുവാവ്; മകന്‍റെ ട്യൂഷന്‍ അധ്യാപകനുമായി അവിഹിതം; ചോദ്യം ചെയ്ത ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യ

സമസ്തിപുറിലെ വീട്ടിലെ കിടപ്പുമുറിയില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വന്‍...

Read More >>
കാമം തീർത്തത് രോഗിയോട്...! റിക്രൂട്ട്‌മെന്റിനിടെ ബോധരഹിതയായ യുവതിയെ ആംബുലൻസിൽ വച്ച് കൂട്ടബലാത്സം​ഗത്തിയാക്കി, ഡ്രൈവറും ടെക്നീഷ്യനും അറസ്റ്റിൽ

Jul 27, 2025 07:49 AM

കാമം തീർത്തത് രോഗിയോട്...! റിക്രൂട്ട്‌മെന്റിനിടെ ബോധരഹിതയായ യുവതിയെ ആംബുലൻസിൽ വച്ച് കൂട്ടബലാത്സം​ഗത്തിയാക്കി, ഡ്രൈവറും ടെക്നീഷ്യനും അറസ്റ്റിൽ

റിക്രൂട്ട്‌മെന്റിനിടെ ബോധരഹിതയായ യുവതിയെ ആംബുലൻസിൽ വച്ച് കൂട്ടബലാത്സം​ഗത്തിയാക്കി, ഡ്രൈവറും ടെക്നീഷ്യനും അറസ്റ്റിൽ...

Read More >>
Top Stories

News from Regional Network

//Truevisionall