താലിച്ചരടാണ് ബലം; ഭർത്താവ് മരിച്ചാലും അതേ വീട്ടിൽ കഴിയാൻ ഭാര്യയ്‌ക്ക് അവകാശമുണ്ട്, ഇറക്കിവിടാനോ ദ്രോഹിക്കാനോ പാടില്ല - ഹൈക്കോടതി

താലിച്ചരടാണ് ബലം; ഭർത്താവ് മരിച്ചാലും അതേ വീട്ടിൽ കഴിയാൻ ഭാര്യയ്‌ക്ക് അവകാശമുണ്ട്, ഇറക്കിവിടാനോ ദ്രോഹിക്കാനോ പാടില്ല - ഹൈക്കോടതി
Jun 3, 2025 11:27 AM | By VIPIN P V

കൊച്ചി: ( www.truevisionnews.com ) ഭർത്താവ് മരിച്ച ശേഷവും കുട്ടികളുമായി അതേ വീട്ടിൽ കഴിയുന്നതിന് ഭാര്യയ്ക്കു നിയമപരമായ അവകാശമുണ്ടെന്ന് ഹൈക്കോടതി. ഗാർ‍ഹിക പീഡന നിരോധന നിയമം അനുസരിച്ച് സ്ത്രീ സമാധാനത്തോടെ ആ വീട്ടിൽ കഴിയുന്നത് തടയാനോ ഇറക്കി വിടാനോ അവകാശമില്ലെന്ന് ജസ്റ്റിസ് എം.ബി.സ്നേഹലത വ്യക്തമാക്കി.

ഭർത്താവിന്റെ സഹോദരങ്ങളും ഭാര്യമാരും ഭർതൃമാതാവും ദ്രോഹിക്കുന്നെന്നും വീട്ടിൽനിന്ന് ഇറക്കി വിട്ടെന്നും കാണിച്ച് പാലക്കാട് സ്വദേശിയായ യുവതിയാണ് ഹർജി നൽകിയത്. 2009ൽ ഭർത്താവ് മരിച്ച ശേഷവും കുട്ടികളുമൊത്ത് ഈ വീട്ടിൽത്തന്നെയാണ് യുവതി കഴിഞ്ഞിരുന്നത്.

എന്നാൽ സ്വന്തം വീട്ടിലെ സ്വത്ത് ഭാഗംവയ്പിൽ മറ്റൊരു വീട് കിട്ടിയെന്നും അതിനാൽ യുവതിക്ക് ഭർത്താവിന്റെ വീട്ടിൽ അവകാശമില്ലെന്നും കാട്ടി മറ്റുള്ളവർ രംഗത്തു വരികയായിരുന്നു. യുവതി കോടതിയെ സമീപിച്ചെങ്കിലും ബന്ധുക്കൾക്ക് അനുകൂലമായിരുന്നു വിധി. തുടർന്ന് സെഷൻസ് കോടതിയിൽ നൽകിയ അപ്പീൽ യുവതിക്ക് അനുകൂലമായി വിധിച്ചു. ഇതു ചോദ്യം ചെയ്ത് ഭർത്താവിന്റെ സഹോദരങ്ങളും ഭാര്യമാരും മാതാവും നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്.

യുവതിക്കു നേരെ മറ്റുള്ളവർ ഗാർഹികപീഡനം നടത്തിയെന്നും വീട്ടിൽനിന്ന് ഇറക്കി വിടാൻ ശ്രമിച്ചെന്നും തെളിവുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒരു ബന്ധത്തിൽ ആയിരിക്കുമ്പോൾ ഒരുമിച്ചു താമസിക്കുന്ന വീട്ടിൽ സ്ത്രീക്ക് താമസിക്കാനുള്ള അവകാശമുണ്ടെന്ന് നിയമം പറയുന്നു.

അത് ആ വീടിന്മേൽ സ്ത്രീക്ക് അവകാശമുണ്ടെങ്കിലും ഇല്ലെങ്കിലും അവിടെ താമസിക്കാം. താമസിക്കാനുള്ള അവകാശം നിയമം പ്രദാനം ചെയ്യുമ്പോൾ സ്ത്രീയെ ബലമായി ഇറക്കി വിടാനോ ദ്രോഹിക്കാനോ പാടില്ലെന്നാണ് നിയമം പറയുന്നത്. ഈ സാഹചര്യത്തിൽ യുവതിക്ക് അനുകൂലമായി വിധിച്ച സെഷൻസ് കോടതിയുടെ വിധിയില്‍ ഇടപെടുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

kerala high cour ruling protects widows rights their marital homes

Next TV

Related Stories
വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം: 'തേവലക്കര സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും; മാനേജ്‌മെന്റിനെ പിരിച്ചുവിട്ടു' -  വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

Jul 26, 2025 11:36 AM

വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം: 'തേവലക്കര സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും; മാനേജ്‌മെന്റിനെ പിരിച്ചുവിട്ടു' - വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

കൊല്ലത്ത് സ്കൂളിൽ വെച്ച് വൈദ്യുതാഘാതമേറ്റ് എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ മരിച്ച സംഭവത്തിൽ അസാധാരണ നടപടിയുമായി സര്‍ക്കാര്‍....

Read More >>
കോഴിക്കോട് നാദാപുരത്ത് വിദ്യാർഥിനികൾക്ക് നേരേ തെരുവുനായ ആക്രമണം; ബാഗ് കൊണ്ട് പ്രതിരോധിച്ച് കുട്ടികൾ

Jul 26, 2025 10:21 AM

കോഴിക്കോട് നാദാപുരത്ത് വിദ്യാർഥിനികൾക്ക് നേരേ തെരുവുനായ ആക്രമണം; ബാഗ് കൊണ്ട് പ്രതിരോധിച്ച് കുട്ടികൾ

കോഴിക്കോട് നാദാപുരത്ത് സ്കൂൾ വിദ്യാർഥിനികൾക്ക് നേരേ തെരുവുനായകളുടെ...

Read More >>
ഏകാന്ത സെല്ലില്‍; ഭക്ഷണം കഴിക്കാൻ പോലും പുറത്തിറക്കില്ല, ഗോവിന്ദച്ചാമിക്കായി വിയ്യൂരിലെ അതിസുരക്ഷാ ജയില്‍ തയ്യാര്‍

Jul 26, 2025 10:19 AM

ഏകാന്ത സെല്ലില്‍; ഭക്ഷണം കഴിക്കാൻ പോലും പുറത്തിറക്കില്ല, ഗോവിന്ദച്ചാമിക്കായി വിയ്യൂരിലെ അതിസുരക്ഷാ ജയില്‍ തയ്യാര്‍

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ചാടി പിടിയിലായ ഗോവിന്ദച്ചാമിയെ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് ...

Read More >>
കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന പതിനാലുകാരൻ മരിച്ചു

Jul 26, 2025 08:44 AM

കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന പതിനാലുകാരൻ മരിച്ചു

കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന പതിനാലുകാരൻ...

Read More >>
'തന്നെ കൊല്ലാൻ ആർക്കും സാധിക്കില്ല, എനിക്ക് മന്ത്രവാദിയുടെ അനുഗ്രഹമുണ്ട്',  കൃതിമ കൈ വേണമെന്ന് ഗോവിന്ദച്ചാമിയുടെ ആഗ്രഹം

Jul 26, 2025 08:23 AM

'തന്നെ കൊല്ലാൻ ആർക്കും സാധിക്കില്ല, എനിക്ക് മന്ത്രവാദിയുടെ അനുഗ്രഹമുണ്ട്', കൃതിമ കൈ വേണമെന്ന് ഗോവിന്ദച്ചാമിയുടെ ആഗ്രഹം

ഗോവിന്ദച്ചാമിയുടെ ശരീരം അല്പം ശോഷിച്ചെന്നല്ലാതെ കരുത്തിനും ക്രൂരമനസ്സിനും ഒരു ഇളക്കവും തട്ടിയിട്ടില്ലെന്ന് ജയിൽ...

Read More >>
Top Stories

//Truevisionall