കോഴിക്കോട്: ( www.truevisionnews.com ) നാദാപുരം പാറക്കടവില്‍ നിന്ന് 7 ദിവസം മുന്‍പ് കാണാതായ യുവാവിനെ കുറിച്ച് ഇതുവരേയും വിവരങ്ങൾ ലഭിച്ചില്ല. താനക്കോട്ടൂര്‍ പാട്ടോന്‍ കുന്നുമ്മല്‍ അബ്ദുസലീമിനെയാണ് കാണാതായത്.

കഴിഞ്ഞ ഒന്നാം തിയതി രാവിലെ വീട്ടില്‍ നിന്ന് പോയതാണ് ഇയാൾ. പാറക്കടവിലെ പച്ചക്കറി കടയിലെ ജീവനക്കാരനാണ്. ഒന്നാം തിയതി അവധിയായിരിക്കുമെന്ന് പറഞ്ഞാണ് 30ന് ഇയാള്‍ കടയില്‍ നിന്ന് പോയതെന്ന് കടയുടമ പറഞ്ഞു.
സംഭവത്തിൽ വളയം പൊലീസില്‍ ബന്ധുക്കള്‍ നൽകിയ പരാതിയിൽ അബ്ദുള്‍ സലീമിനായി അന്വേഷണം നടത്തുന്നുണ്ട്. സമീപത്തെ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണ നടത്തിയിരുന്നു. സലീം ജോലി ചെയ്തിരുന്ന ബാംഗ്ലൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലടക്കം തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. സലീമിനെ കണ്ടെത്താനായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് പോലീസ് പറഞ്ഞു.
കണ്ടുകിട്ടുന്നവർ വളയം പോലീസ് സ്റ്റേഷനിലോ, താഴെ കൊടുത്ത നമ്പറിലോ അറിയിക്കുക. 7909194919
അതേസമയം, അബ്ദുസലീമിനെ കണ്ടെത്താന്‍ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ കര്‍മ്മ സമിതി രൂപീകരിച്ചിട്ടുണ്ട്. സലീമിൻ്റെ തിരോധാനവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ഊർജിതമാക്കണമെന്ന് ജില്ല യു ഡിഎഫ് കൺവീനർ അഹമദ് പുന്നക്കൽ ആവശ്യപ്പെട്ടു. സലീമിനെ കണ്ടെത്താതിൽ ബന്ധുക്കളും,നാട്ടുകാരും ഉത്കണ്ഠാകുലരാണ്.
അതുകൊണ്ട് ബന്ധുക്കളുടെയും,നാട്ടുകാരുടെയും ആശങ്കയകറ്റുന്നതിന് പ്രത്യേക പോലിസ് ടീമിനെ ചുമതലപ്പെടുത്തി അന്വേഷണംത്വരിതപ്പെടുത്തി സലീമിനെ കണ്ടെത്താൻ അധികാരികൾ തയാറാകണമെന്ന് സലീമിൻറെ വീട് സന്ദർശിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു.പഞ്ചായത്ത് മുസ്ലിം ലീഗ് ജന:സെക്രട്ടറി സി.എച്ച് ഹമീദ് മാസ്റ്റർ,ട്രഷറർ കോമത്ത് ഹംസ എന്നിവർ ഒപ്പമുണ്ടായിരുന്നു
Abdulsalim Search intensifies missing Nadapuram
