ചെന്നൈ : ( www.truevisionnews.com ) വിരുദുനഗറിൽ മൂന്നുപേർ മുങ്ങി മരിച്ചു. തുണി കഴുകുന്നതിനിടെ അബദ്ധത്തിൽ കാലുതെറ്റി കിണറ്റിൽ വീണ യുവതിയും രക്ഷിക്കാനായി ചാടിയ ഭർത്താവും ഭർതൃമാതാവും മുങ്ങി മരിച്ചു.

സാത്തൂരിനടുത്താണു ദാരുണ സംഭവം. ഏഴയിരംപണ്ണ സ്വദേശിനിയായ മഹേശ്വരി തുണി കഴുകുന്നതിനിടെ കിണറ്റിൽ വീഴുകയായിരുന്നു.
മഹേശ്വരിയുടെ നിലവിളി കേട്ട് ഭർത്താവ് രാജയും ഭർതൃമാതാവ് രാജമ്മാളും ഓടിയെത്തി. മഹേശ്വരിയെ രക്ഷിക്കാനായി ഇവർ കിണറ്റിൽ ഇറങ്ങിയെങ്കിലും മുങ്ങി മരിക്കുകയായിരുന്നു. അഗ്നിരക്ഷാ സേനയാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.
man mother die while attempting save wife drowning well
