തിരുവനന്തപുരം: (truevisionnews.com) അഴിമതികേസിൽ വിജിലൻസ് അറസ്റ്റ് ചെയ്ത തിരുവനന്തപുരം പാലോട് റെയ്ഞ്ച് ഓഫീസറെ തിരിച്ചെടുക്കാൻ വനം മന്ത്രി എകെ ശശീന്ദ്രന്‍റെ ഇടപെടൽ. ഈ മാസം 30ന് വിരമിക്കുന്ന ഉദ്യോഗസ്ഥന് സര്‍വീസ് ആനുകൂല്യം ലഭിക്കാനാണ് തിരക്കിട്ടുകൊണ്ട് തിരിച്ചെടുക്കാനുള്ള ഉത്തരവിറക്കിയത്. പാലോട് റെയ്ഞ്ച് ഓഫീസര്‍ സുധീഷ് കുമാറിനെയാണ് വനംമന്ത്രിയുടെ ഇടപെടലിലൂടെ തിരിച്ചെടുത്തുകൊണ്ട് ഉത്തരവിറക്കിയത്.

നിരവധി കേസിലെ പ്രതിയായ സുധീഷ്കുമാറിനെ പിരിച്ചുവിടാൻ അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ ഇറക്കിയ ഉത്തരവും വനം മന്ത്രി ഇടപെട്ട് തള്ളി. പത്തിലധികം കേസുകളിൽ പ്രതിയാണ് സുധീഷ്. മന്ത്രിയുടെ ഓഫീസിലെ ചിലരെ ബ്ലാക്മെയിൽ ചെയ്യുന്നുണ്ടെന്ന ആരോപണത്തിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥനാണ് സുധീഷ് കുമാര്‍. വിജിലന്‍സ് അറസ്റ്റ് ചെയ്ത് റിമാന്‍ഡിലായ സുധീഷ് കുമാര്‍ കഴിഞ്ഞ ദിവസമാണ് ജാമ്യത്തിലിറങ്ങിയത്. ജാമ്യം ലഭിച്ചശേഷം അതേ സ്ഥാനത്ത് തിരിച്ചെടുക്കാനാണ് ഉത്തരവിറക്കിയത്.
Forest Minister protection range officer involved in corruption case
