ചതിച്ചോ ദേവിയേ...! കർഷകർക്ക് തിരിച്ചടി; കുരുമുളക് വില വീണ്ടും താഴേക്ക്

ചതിച്ചോ ദേവിയേ...! കർഷകർക്ക് തിരിച്ചടി; കുരുമുളക് വില വീണ്ടും താഴേക്ക്
May 1, 2025 08:11 AM | By Athira V

മട്ടാഞ്ചേരി: ( www.truevisionnews.com ) സർവകാല റെക്കോഡിലേക്ക് ഉയർന്ന കുരുമുളക് വില വീണ്ടും താഴേക്ക്. രണ്ടാഴ്ചയ്ക്കിടയിൽ കിലോഗ്രാമിന് 21 രൂപയാണ് കുറഞ്ഞത്. അൺഗാർബിൾഡ് കുരുമുളകിന് കിലോയ്ക്ക് 698 രൂപയാണ് ബുധനാഴ്ചത്തെ വില. ഗാർബിൾഡ് വില 718 രൂപയായി കുറഞ്ഞു. രണ്ടാഴ്ച മുൻപ്‌ അൺഗാർബിൾഡിന് കിലോയ്ക്ക് 721 രൂപ വരെ എത്തിയതാണ്. 2014-നുശേഷം 720-നുമേൽ വില വരുന്നത് ഇതാദ്യമായിരുന്നു. വില ഇടിയുന്നതിനാൽ വാങ്ങലുകാർ മാറി നിൽക്കുകയാണെന്ന് കൊച്ചിയിലെ കച്ചവട സമൂഹം പറയുന്നു.

ഉത്തരേന്ത്യൻ വിപണിയിൽ വൻതോതിൽ ശ്രീലങ്കൻ മുളക് എത്തിയിട്ടുള്ളതായും കച്ചവടക്കാർ പറയുന്നു. കിലോയ്ക്ക് 690 രൂപയ്ക്ക് ശ്രീലങ്കൻ മുളക് ലഭിക്കുന്നുണ്ടത്രെ. മസാലക്കമ്പനികൾ ശ്രീലങ്കൻ കുരുമുളകിനോട് പ്രത്യേക താത്പര്യം കാട്ടുന്നതായും കച്ചവടക്കാർ പറയുന്നു. മസാല ഉത്പാദനത്തിന് കൂടുതൽ യോജിച്ചത് ശ്രീലങ്കൻ മുളകാണെന്ന വാദവും ഉന്നയിക്കപ്പെടുന്നു.

ഗുണനിലവാരം കുറഞ്ഞതിനാൽ, വർഷങ്ങൾക്കു മുൻപ്‌ എൻസിഡിഎക്സ് എക്സ്‌ചേഞ്ചിൽ പിടിച്ചുെവച്ച കുരുമുളക് ഇപ്പോൾ വിപണിയിലെത്തുന്നുണ്ടെന്നാണ് സംശയിക്കുന്നതെന്ന് ഇപ്‌സ്റ്റ മുൻ പ്രസിഡന്റും വ്യാപാരിയുമായ കിഷോർ ശ്യാംജി പറയുന്നു. വില ഇടിയാൻ ഇതും കാരണമായിട്ടുണ്ടെന്ന് കരുതപ്പെടുന്നു.

അന്താരാഷ്ട്ര വിപണിയിൽ ഏറ്റവും ഉയർന്ന വില ഇന്ത്യൻ കുരുമുളകിന്റേതാണ്. ടണ്ണിന് 8700 ഡോളറാണ് വില. അതേസമയം ശ്രീലങ്കൻ മുളകിന് 7300 ഡോളറും വിയറ്റ്‌നാം മുളകിന് 7200 ഡോളറും ഇൻഡൊനീഷ്യൻ മുളകിന് 7800 ഡോളറുമാണ് വില. ശ്രീലങ്കയിൽ ജൂണിൽ വിളവെടുപ്പ് കാലം തുടങ്ങും. വില താഴുന്നത് കർഷകരുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയാകുകയാണ്.

pepper price crash 21 rupees drop

Next TV

Related Stories
കേരള ബാങ്കിന്‌റെ ജപ്തി ഭീഷണി; മനംനൊന്ത് ഗൃഹനാഥന്‍ ജീവനൊടുക്കി

Jul 9, 2025 06:25 AM

കേരള ബാങ്കിന്‌റെ ജപ്തി ഭീഷണി; മനംനൊന്ത് ഗൃഹനാഥന്‍ ജീവനൊടുക്കി

കേരളബാങ്കിന്റെ ജപ്തി ഭീഷണി മൂലം എറണാകുളം കുറുമശേരിയിൽ 46 കാരൻ...

Read More >>
ഇടിച്ച വാഹനം നിർത്തിയില്ല; അങ്കമാലിയിൽ കണ്ടെയ്നർ ലോറിക്ക് പിന്നിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

Jul 7, 2025 02:00 PM

ഇടിച്ച വാഹനം നിർത്തിയില്ല; അങ്കമാലിയിൽ കണ്ടെയ്നർ ലോറിക്ക് പിന്നിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

ദേശീയപാത അങ്കമാലി ചെറിയവാപ്പാലശ്ശേരിയിൽ കണ്ടെയ്നർ ലോറിക്ക് പിന്നിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു....

Read More >>
ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

Jul 7, 2025 08:07 AM

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി...

Read More >>
മുഖം മൂടി അഴിഞ്ഞു..... താടി വടിച്ച്, തല മൊട്ടയടിച്ച്, രൂപം മാറി കൊലക്കേസ് പ്രതി; ഒടുവിൽ അന്വേഷണസംഘത്തിന്റെ വലയിൽ

Jul 2, 2025 07:18 PM

മുഖം മൂടി അഴിഞ്ഞു..... താടി വടിച്ച്, തല മൊട്ടയടിച്ച്, രൂപം മാറി കൊലക്കേസ് പ്രതി; ഒടുവിൽ അന്വേഷണസംഘത്തിന്റെ വലയിൽ

പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി...

Read More >>
യന്ത്രത്തകരാർ,  കൊച്ചിയിൽനിന്നും  പുലര്‍ച്ചെ ദുബൈയിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വൈകുന്നു

Jul 2, 2025 10:22 AM

യന്ത്രത്തകരാർ, കൊച്ചിയിൽനിന്നും പുലര്‍ച്ചെ ദുബൈയിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വൈകുന്നു

യന്ത്രത്തകരാർ ദുബൈയിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസ്...

Read More >>
Top Stories

News from Regional Network

//Truevisionall