ഇന്ത്യൻ വ്യോമാതിർത്തി അടച്ചു; പാക് വിമാനങ്ങൾക്ക് പ്രവേശന വിലക്കേർപ്പെടുത്തി

ഇന്ത്യൻ വ്യോമാതിർത്തി അടച്ചു; പാക് വിമാനങ്ങൾക്ക് പ്രവേശന വിലക്കേർപ്പെടുത്തി
May 1, 2025 06:26 AM | By Susmitha Surendran

(truevisionnews.com)  വ്യോമാതിർത്തി അടച്ച് ഇന്ത്യ. പാകിസ്താൻ വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നതിന് വിലക്ക്. പാക് വിമാനങ്ങൾക്ക് ഇന്ത്യക്കു മുകളിൽ പറക്കാനുള്ള അനുമതി റദ്ദാക്കി. പാകിസ്താൻ വ്യോമാതിർത്തി അടച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ നടപടി. പാകിസ്താനെതിരെ നടപടി കടുപ്പിക്കുന്നുവെന്ന സൂചനയാണ് ഇന്ത്യ നൽകികൊണ്ടിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ വസതിയിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും കരസേന മേധാവിയും നിർണായക കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വ്യോമാതിർത്തി അടക്കാനുള്ള തിരുമാനത്തിലേക്ക് ഇന്ത്യ കടന്നത്. പാകിസ്താന് ഇന്ത്യൻ വ്യോമാതിർത്തി ഇനി തുറന്നുനൽകില്ല.

പഹൽഗാമിൽ 26 വിനോദസഞ്ചാരികൾ പാകിസ്ഥാനുമായി ബന്ധമുള്ള ഭീകരരുടെ വെടിയേറ്റ് മരിച്ച ദാരുണമായ ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വർധിക്കുന്നതിനിടയിലാണ് ഈ നീക്കം. അതേസമയം ഇന്ത്യയുടെ തിരിച്ചടി ഭയന്ന് പാകിസ്താൻ ഇസ്ലാമാബാദിലും ലാഹോറിലും ‘നോ ഫ്ലൈ സോൺ ‘ പ്രഖ്യാപിച്ചു.

മെയ് 2 വരെ ഇസ്ലാമാബാദിലും ലാഹോറിലും വ്യോമസേനയ്ക്ക് നിരോധനം ഏർപ്പെടുത്തിയതായി നോട്ടീസ് നൽകി. നിയുക്ത വ്യോമാതിർത്തിയിൽ ഒരു വിമാനവും പറക്കാൻ അനുവദിക്കില്ല.ഇന്ന് ചേർന്ന പാക് ഉന്നത തല യോഗത്തിന് ശേഷമാണ് തീരുമാനം. 24-36 മണിക്കൂറിനുള്ളിൽ ഇന്ത്യ പാകിസ്താനെതിരെ സൈനിക നടപടി ആരംഭിക്കാൻ പദ്ധതിയിടുന്നുണ്ടെന്ന വിവരത്തെ തുടർന്നാണിത്.




Indian airspace closed entry banned Pakistani flights

Next TV

Related Stories
മാനസിക വെല്ലുവിളി നേരിടുന്ന യുവതിക്ക് നേരെ ക്രൂര പീഡനം; രണ്ട്  ജയിൽ ഉദ്യോഗസ്ഥർ പിടിയിൽ

May 24, 2025 07:12 PM

മാനസിക വെല്ലുവിളി നേരിടുന്ന യുവതിക്ക് നേരെ ക്രൂര പീഡനം; രണ്ട് ജയിൽ ഉദ്യോഗസ്ഥർ പിടിയിൽ

മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ക്രൂര പീഡനത്തിനിരയാക്കിയ സംഭവത്തിൽ രണ്ട് ജയിൽ ഉദ്യോഗസ്ഥർ...

Read More >>
ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ചു; പാകിസ്താന്‍ സ്വദേശിയെ വധിച്ച് ബിഎസ്എഫ്

May 24, 2025 02:43 PM

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ചു; പാകിസ്താന്‍ സ്വദേശിയെ വധിച്ച് ബിഎസ്എഫ്

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാകിസ്താന്‍ സ്വദേശിയെ ബിഎസ്എഫ് വധിച്ചു....

Read More >>
 ബസ് ഓടിക്കുന്നതിനിടെ നെഞ്ചുവേദന, ഡ്രൈവർ കുഴഞ്ഞുവീണു; കൈകൊണ്ട് ബ്രേക്കമർത്തി കണ്ടക്ടർ

May 24, 2025 11:06 AM

ബസ് ഓടിക്കുന്നതിനിടെ നെഞ്ചുവേദന, ഡ്രൈവർ കുഴഞ്ഞുവീണു; കൈകൊണ്ട് ബ്രേക്കമർത്തി കണ്ടക്ടർ

ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർ കുഴഞ്ഞു വീണപ്പോൾ യാത്രക്കാർക്ക് രക്ഷയായത്...

Read More >>
Top Stories