മകളെ അധ്യാപകര്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് പരാതി; അച്ഛൻ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

മകളെ അധ്യാപകര്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് പരാതി; അച്ഛൻ കൈ ഞരമ്പ് മുറിച്ച്  ആത്മഹത്യക്ക് ശ്രമിച്ചു
Apr 26, 2025 11:15 AM | By Susmitha Surendran

കോഴിക്കോട്:  (truevisionnews.com) എൽ എൽ എം വിദ്യാര്‍ത്ഥിനിയായ മകളെ അധ്യാപകര്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് പിതാവിന്റെ ആത്മഹത്യാ ശ്രമം. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിയായ നളിനത്തില്‍ വി ഷാജിയാണ് കാലിക്കറ്റ് സര്‍വകലാശാല നിയമ പഠന വിഭാഗത്തില്‍ എത്തി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.

ഷാജിയുടെ മകള്‍ ഇന്ദുലേഖ അവസാന സെമസ്റ്റര്‍ നിയമ വിദ്യാര്‍ത്ഥിനിയാണ്. പഠനവുമായി ബന്ധപ്പെട്ട ഗവേഷണ പ്രബന്ധം യഥാസമയം സമര്‍പ്പിച്ചിട്ടും ഒട്ടേറെ തവണ തിരുത്തല്‍ ആവശ്യപ്പെട്ട് ഗൈഡ് മടക്കി നല്‍കിയെന്നാണ് പരാതി.

പഠന വിഭാഗം മേധാവി അംഗീകരിച്ച ശേഷമാണ് ഗൈഡ് തിരുത്തല്‍ ആവശ്യപ്പെടുന്നതെന്ന് ഷാജി പറയുന്നു. ഒടുവില്‍ ഗവേഷണ പ്രബന്ധം നിരസിച്ചുവെന്ന തരത്തില്‍ എഴുതി നല്‍കണമെന്ന ആവശ്യവുമായി മകള്‍ പഠന വിഭാഗത്തില്‍ എത്തിയെങ്കിലും അധികൃതര്‍ തയ്യാറായില്ല.

പിന്നീടാണ് പേപ്പര്‍ മുറിക്കുന്ന ബ്ലെയ്ഡ് ഉപയോഗിച്ച് ഞരമ്പ് മുറിച്ചത്. ഓഫീസിലുണ്ടായിരുന്ന ജീവനക്കാര്‍ ഉടന്‍ തന്നെ ഇദ്ദേഹത്തെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈക്ക് 17 തുന്നലുകള്‍ വേണ്ടി വന്നു.

അതേസമയം ഗവേഷണ പ്രബന്ധത്തിലുള്ള അപാകത പരിഹരിക്കാന്‍ അധ്യാപകര്‍ തയ്യാറായിരുന്നുവെന്നും മാറ്റം വരുത്താന്‍ വിദ്യാര്‍ത്ഥിനി തയ്യാറാവാതിരിക്കുകയായിരുന്നുവെന്നും കോഴ്‌സ് കോര്‍ഡിനേറ്റര്‍ മുസമ്മില്‍ അമീന്‍ വ്യക്തമാക്കി.

#Law #student's #daughter #allegedly #mentally #abused #teachers #father #attempts #suicide

Next TV

Related Stories
മ​ത്സ​ര​യോ​ട്ടം ന​ട​ത്തി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടിച്ചു; സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ർ അ​റ​സ്റ്റി​ൽ

Apr 26, 2025 02:01 PM

മ​ത്സ​ര​യോ​ട്ടം ന​ട​ത്തി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടിച്ചു; സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ർ അ​റ​സ്റ്റി​ൽ

ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ട് അ​ഞ്ചോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. എ​റ​ണാ​കു​ളം ഭാ​ഗ​ത്തു​നി​ന്ന്​ ചോ​റ്റാ​നി​ക്ക​ര​യി​ലേ​ക്ക്​ വ​ന്ന ഇ​രു...

Read More >>
 ബെെക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; മലയാളി ബാങ്ക് മാനേജർ മരിച്ചു

Apr 26, 2025 01:55 PM

ബെെക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; മലയാളി ബാങ്ക് മാനേജർ മരിച്ചു

യൂണിയൻ ബാങ്കിന്റെ മൈസൂർ ശാഖയിലെ ഉദ്യോ​ഗസ്ഥനായിരുന്നു....

Read More >>
'വെറൈറ്റി തട്ടുകട '; ചായകടയിൽ പുകയില ഉൽപന്നം വിറ്റ യുവാവ്​ പിടിയിൽ

Apr 26, 2025 01:38 PM

'വെറൈറ്റി തട്ടുകട '; ചായകടയിൽ പുകയില ഉൽപന്നം വിറ്റ യുവാവ്​ പിടിയിൽ

തി​രു​വ​മ്പാ​ടി ജ​ങ്ഷ​ന്​ സ​മീ​പ​ത്തെ ത​ട്ടു​ക​ട കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു വി​ൽ​പ​ന....

Read More >>
വെള്ളച്ചാട്ടത്തിന് സമീപം കുളിക്കാനിറങ്ങി, പാറക്കെട്ടിൽ നിന്ന് തെന്നി വീണ് ഐഐഎസ്‍ടി വിദ്യാർത്ഥി മുങ്ങി മരിച്ചു

Apr 26, 2025 12:51 PM

വെള്ളച്ചാട്ടത്തിന് സമീപം കുളിക്കാനിറങ്ങി, പാറക്കെട്ടിൽ നിന്ന് തെന്നി വീണ് ഐഐഎസ്‍ടി വിദ്യാർത്ഥി മുങ്ങി മരിച്ചു

തുടര്‍ന്ന് അഗ്നിരക്ഷാ സേനയും നാട്ടുകാരും ഒരു മണിക്കൂറോളം നടത്തിയ തെരച്ചിലിലാണ് മൃതദേഹം...

Read More >>
സ്വകാര്യ ബാങ്കിൻ്റെ വാഹനം ഇടിച്ച് തെറിപ്പിച്ചു; വയോധികൻ മരിച്ചു

Apr 26, 2025 12:34 PM

സ്വകാര്യ ബാങ്കിൻ്റെ വാഹനം ഇടിച്ച് തെറിപ്പിച്ചു; വയോധികൻ മരിച്ചു

എതിർദിശയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ഓട്ടോറിക്ഷകളെ ഇടിച്ച ശേഷമാണ് വാഹനം നിന്നത്....

Read More >>
Top Stories