ചരിത്രകാരൻ എം.ജി.എസ് നാരായണൻ അന്തരിച്ചു

ചരിത്രകാരൻ എം.ജി.എസ് നാരായണൻ അന്തരിച്ചു
Apr 26, 2025 11:14 AM | By VIPIN P V

കോഴിക്കോട്: ( www.truevisionnews.com ) പ്രമുഖ ചരിത്രകാരനും എഴുത്തുകാരനുമായ എം.ജി.എസ് നാരായണൻ അന്തരിച്ചു. 92 വയസായിരുന്നു. ഇന്ന് രാവിലെ 9.42ന് വീട്ടിലായിരുന്നു അന്ത്യം. കോഴിക്കോട് മലാപ്പറമ്പിലെ വീട്ടിലായിരുന്നു അന്ത്യം.

1932 ആ​ഗ​സ്റ്റ് 20ന് ​പൊ​ന്നാ​നി​യി​ലാ​ണ് എം.ജി.എസ് ജ​നി​ച്ച​ത്. മു​റ്റ​യി​ൽ ഗോ​വി​ന്ദ​മേ​നോ​ൻ ശ​ങ്ക​ര​നാ​രാ​യ​ണ​ൻ എ​ന്നാണ് മുഴുവന്‍ പേര്. പരപ്പനങ്ങാടിയിലും പൊന്നാനി എ.വി സ്‌കൂളിലും പ്രാഥമിക വിദ്യാഭ്യാസവും ഹൈസ്‌ക്കൂൾ പഠനവും പൂർത്തിയാക്കി.

കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിലും ഫാറൂഖ് കോളജിലും തൃശൂർ കേരളവർമ കോളജിലും മദ്രാസ് ക്രിസ്ത്യൻ കോളജിലുമായിരുന്നു ഉന്നത ബിരുദ പഠനം പൂർത്തിയാക്കിയത്. ഒന്നാം റാങ്കോടെയായിരുന്നു എം.ജി.എസ് ചരിത്രത്തിൽ മാസ്റ്റർ ബിരുദം നേടിയത്.

22 വയസിലാണ് ഗുരുവായൂരപ്പൻ കോളജിൽ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. 1973ൽ ​കേ​ര​ള സ​ർ‌​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന് പി​എ​ച്ച്.​ഡി നേ​ടി.

1992ൽ ​വി​ര​മി​ക്കു​ന്ന​തു​വ​രെ കാ​ലി​ക്ക​റ്റ് സ​ർ‌​വ​ക​ലാ​ശാ​ല​യി​ലെ സോ​ഷ്യ​ൽ സ​യ​ൻ​സ് ആ​ൻ​ഡ് ഹ്യു​മാ​നി​റ്റീ​സ് വ​കു​പ്പി​ന്‍റെ ത​ല​വ​നു​മാ​യി. 1974 മു​ത​ൽ പ​ല​ത​വ​ണ ഇ​ന്ത്യ​ൻ ഹി​സ്റ്റ​റി കോ​ൺ​ഗ്ര​സി​ന്‍റെ നി​ർ‌​വാ​ഹ​ക സ​മി​തി അം​ഗ​മാ​യി.

ച​രി​ത്ര​ഗ​വേ​ഷ​ണ​കൗ​ൺ​സി​ൽ അ​ധ്യ​ക്ഷ​നാ​യും പ്ര​വ​ർ​ത്തി​ച്ചു. ഇന്ത്യൻ ചരിത്രഗവേഷണ കൗൺസിലിന്റെ ചെയർമാനായിരുന്നു.കാലിക്കറ്റ് സർവകലാശാല ചിത്രവിഭാഗം മേധാവിയുമായിരുന്നു.

ഇ​ന്ത്യ​ൻ ച​രി​ത്ര പ​രി​ച​യം, സാ​ഹി​ത്യ അ​പ​രാ​ധ​ങ്ങ​ൾ, കേ​ര​ള ച​രി​ത്ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന ശി​ല​ക​ൾ, കോ​ഴി​ക്കോ​ടി​ന്‍റെ ക​ഥ, സെ​ക്കു​ല​ർ ജാ​തി​യും സെ​ക്കു​ല​ർ മ​ത​വും, ജ​നാ​ധി​പ​ത്യ​വും ക​മ്യൂ​ണി​സ​വും, പെ​രു​മാ​ൾ​സ് ഓ​ഫ് കേ​ര​ള (ഇം​ഗ്ലീ​ഷ്) തു​ട​ങ്ങിയവാണ് എം.ജി.എസിന്‍റെ പ്രധാന കൃതികള്‍.

ഭാ​ര്യ പ്രേ​മ​ല​ത​ക്കൊ​പ്പം മ​ലാ​പ്പ​റ​മ്പ്​ ഹൗ​സി​ങ്​ കോ​ള​നി​യി​ലെ മൈ​ത്രി​യി​ലാ​ണ്​ താ​മ​സം. വി​ജ​യ്​ കു​മാ​ർ (റി​ട്ട. എ​യ​ർ​ഫോ​ഴ്​​സ്), വി​ന​യ ​മ​നോ​ജ്​ (ന​ർ​ത്ത​കി) എ​ന്നി​വ​രാ​ണ്​ മ​ക്ക​ൾ.

#Historian #MGSNarayanan #passesaway

Next TV

Related Stories
മ​ത്സ​ര​യോ​ട്ടം ന​ട​ത്തി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടിച്ചു; സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ർ അ​റ​സ്റ്റി​ൽ

Apr 26, 2025 02:01 PM

മ​ത്സ​ര​യോ​ട്ടം ന​ട​ത്തി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടിച്ചു; സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ർ അ​റ​സ്റ്റി​ൽ

ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ട് അ​ഞ്ചോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. എ​റ​ണാ​കു​ളം ഭാ​ഗ​ത്തു​നി​ന്ന്​ ചോ​റ്റാ​നി​ക്ക​ര​യി​ലേ​ക്ക്​ വ​ന്ന ഇ​രു...

Read More >>
 ബെെക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; മലയാളി ബാങ്ക് മാനേജർ മരിച്ചു

Apr 26, 2025 01:55 PM

ബെെക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; മലയാളി ബാങ്ക് മാനേജർ മരിച്ചു

യൂണിയൻ ബാങ്കിന്റെ മൈസൂർ ശാഖയിലെ ഉദ്യോ​ഗസ്ഥനായിരുന്നു....

Read More >>
'വെറൈറ്റി തട്ടുകട '; ചായകടയിൽ പുകയില ഉൽപന്നം വിറ്റ യുവാവ്​ പിടിയിൽ

Apr 26, 2025 01:38 PM

'വെറൈറ്റി തട്ടുകട '; ചായകടയിൽ പുകയില ഉൽപന്നം വിറ്റ യുവാവ്​ പിടിയിൽ

തി​രു​വ​മ്പാ​ടി ജ​ങ്ഷ​ന്​ സ​മീ​പ​ത്തെ ത​ട്ടു​ക​ട കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു വി​ൽ​പ​ന....

Read More >>
വെള്ളച്ചാട്ടത്തിന് സമീപം കുളിക്കാനിറങ്ങി, പാറക്കെട്ടിൽ നിന്ന് തെന്നി വീണ് ഐഐഎസ്‍ടി വിദ്യാർത്ഥി മുങ്ങി മരിച്ചു

Apr 26, 2025 12:51 PM

വെള്ളച്ചാട്ടത്തിന് സമീപം കുളിക്കാനിറങ്ങി, പാറക്കെട്ടിൽ നിന്ന് തെന്നി വീണ് ഐഐഎസ്‍ടി വിദ്യാർത്ഥി മുങ്ങി മരിച്ചു

തുടര്‍ന്ന് അഗ്നിരക്ഷാ സേനയും നാട്ടുകാരും ഒരു മണിക്കൂറോളം നടത്തിയ തെരച്ചിലിലാണ് മൃതദേഹം...

Read More >>
സ്വകാര്യ ബാങ്കിൻ്റെ വാഹനം ഇടിച്ച് തെറിപ്പിച്ചു; വയോധികൻ മരിച്ചു

Apr 26, 2025 12:34 PM

സ്വകാര്യ ബാങ്കിൻ്റെ വാഹനം ഇടിച്ച് തെറിപ്പിച്ചു; വയോധികൻ മരിച്ചു

എതിർദിശയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ഓട്ടോറിക്ഷകളെ ഇടിച്ച ശേഷമാണ് വാഹനം നിന്നത്....

Read More >>
Top Stories