പാലക്കാട് : (truevisionnews.com) ഒറ്റപ്പാലം മനിശ്ശീരി കിള്ളിക്കാവ് പൂരത്തിനിടെ ബി ജെ പി പ്രവര്‍ത്തകര്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ വെട്ടിപ്പരുക്കേല്‍പ്പിച്ചു. ഷൊര്‍ണൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഉള്‍പ്പെടെ മൂന്ന് ഡി വൈ എഫ് ഐ പ്രവര്‍ത്തകരെയാണ് വാടിവാള്‍ കൊണ്ട് വെട്ടിപ്പരുക്കേല്‍പ്പിച്ചത്.

ഡി വൈ എഫ് ഐ ഷൊര്‍ണൂര്‍ ബ്ലോക്ക് പ്രസിഡന്റ് കെ രാഹുല്‍ദാസ്, വാച്ചക്കര വിപിന്‍, ചുണ്ടന്‍ക്കാട്ടില്‍ വിഗ്‌നേഷ് എന്നിവരെയാണ് ബി ജെ പി പ്രവര്‍ത്തകര്‍ ആക്രമിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം.
വിപിനെയും വിഗ്‌നേഷിനെയും മനിശ്ശീരി ആറങ്കുളത്ത് നിന്നെത്തിയ ബി ജെ പി പ്രവര്‍ത്തകര്‍ മർദ്ദിക്കുന്നത് കണ്ടപ്പോള്‍ ഇടപെടുകയായിരുന്നു രാഹുല്‍ദാസ്. ഇതിനിടയില്‍ വാടിവാളും ഇരുമ്പ് വടിയും ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നു. പരുക്കേറ്റവര്‍ കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
പരുക്കേറ്റ ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ സി പി ഐ എം ഒറ്റപ്പാലം ഏരിയ സെക്രട്ടറി എസ് കൃഷ്ണദാസ് ആശുപത്രിയില്‍ സന്ദര്‍ശിച്ചു. കുറ്റക്കാര്‍ക്കെതിരെ പൊലീസ് കര്‍ശന നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
#BJP #workers #hacked #death #DYFI #workers
