വാഹനങ്ങൾ തട്ടിയതിനെ ചൊല്ലി സംഘർഷം, പ്രശ്നം പരിഹരിക്കാനെത്തിയ ആൾക്കും മർദ്ദനമേറ്റു, 20 പേർക്കെതിരെ കേസ്

വാഹനങ്ങൾ തട്ടിയതിനെ ചൊല്ലി സംഘർഷം, പ്രശ്നം പരിഹരിക്കാനെത്തിയ ആൾക്കും മർദ്ദനമേറ്റു, 20 പേർക്കെതിരെ കേസ്
Apr 22, 2025 10:13 AM | By Susmitha Surendran

കോഴിക്കോട് : (truevisionnews.com)  വളയം കല്ലാച്ചി റോഡിൽ വാഹനങ്ങൾ തമ്മിൽ തട്ടിയതിനെ ചൊല്ലിയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് കൂടുതൽ പേർക്കെതിരെ കേസെടുത്തു. സംഘർഷം പരിഹരിക്കാനെത്തിയ ആളെ മർദ്ദിച്ചെന്ന പരാതിയിലാണ് 20 പേർക്കെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്തത്.

പേരറിയാവുന്ന 10 പേർക്കെതിരെയും കണ്ടാലറിയാവുന്ന 10 പേർക്കെതിരെയുമാണ് കേസ്. കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്ത കേസിലെ പരാതിക്കാരിയുടെ ഭർത്താവിനെതിരെയും കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് കേസിന് ആസപദമായ സംഭവമുണ്ടായത്. വിവാഹത്തിന് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറും എതിര്‍ ദിശയില്‍ നിന്നും വരികയായിരുന്ന പ്രദേശത്തെ മറ്റൊരു വിവാഹ പാര്‍ട്ടിക്കാര്‍ സഞ്ചരിച്ച ജീപ്പിലുള്ളവരും തമ്മിലാണ് പ്രശ്നങ്ങളുണ്ടായത്. വാഹനങ്ങള്‍ തമ്മില്‍ തട്ടിയതിന്‍റെ പേരിലുണ്ടായ സംഘര്‍ഷത്തില്‍ കണ്ടാലറിയാവുന്ന 10 പേർക്കെതിരെ നേരത്തെ വളയം പൊലീസ് കേസെടുത്തിരുന്നു.

കുടുംബത്തെ റോഡിൽ തടഞ്ഞുനിർത്തി അക്രമിച്ച സംഭവത്തിൽ 10 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് വളയം പൊലീസ് കേസെടുത്തത്. കാറിൽ ജീപ്പ് തട്ടിയത് ചോദ്യം ചെയ്തപ്പോൾ പ്രകോപിതരായി ജീപ്പിൽ നിന്നും പുറത്തിറങ്ങിയവർ ആക്രമിച്ചുവെന്നാണ് കുടുംബത്തിന്‍റെ പരാതി.

കാറിന്‍റെ ഗ്ലാസ് അടക്കം തകര്‍ന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സംഭവത്തിൽ ഏഴു മാസം പ്രായമുള്ള കുഞ്ഞടക്കം അഞ്ചു പേർ കഴിഞ്ഞ ദിവസം ചികിത്സ തേടിയിരുന്നു.

#Clashes #over #vehicles #being #hit #case #filed #against #20 #people #NADAPURAM

Next TV

Related Stories
ഗതാഗത നിയന്ത്രണം; നാളെ മുതൽ നെടുമങ്ങാട് സ്റ്റാന്‍റിലേക്ക് ബസുകൾ പ്രവേശിക്കില്ല

Apr 22, 2025 01:55 PM

ഗതാഗത നിയന്ത്രണം; നാളെ മുതൽ നെടുമങ്ങാട് സ്റ്റാന്‍റിലേക്ക് ബസുകൾ പ്രവേശിക്കില്ല

കരിപ്പൂര് ഭാഗത്തേക്കുള്ള സർവീസുകൾ നെടുമങ്ങാട്-സത്രംമുക്ക് റോഡിൽ ടൗൺ എൽപി സ്കൂളിന് മുൻവശത്ത് നിന്നും...

Read More >>
അയൽവാസിയെ കൊന്ന് മുങ്ങി; ഒളിച്ചുതാമസിക്കുകയായിരുന്ന പ്രതി വടകരയില്‍ നിന്ന് പിടിയിൽ

Apr 22, 2025 01:52 PM

അയൽവാസിയെ കൊന്ന് മുങ്ങി; ഒളിച്ചുതാമസിക്കുകയായിരുന്ന പ്രതി വടകരയില്‍ നിന്ന് പിടിയിൽ

കഴിഞ്ഞ വര്‍ഷമാണ് കൊലപാതകം നടന്നത്. ശേഷം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാറിമാറി...

Read More >>
കേരളത്തിൽ തൃണമൂൽ കോൺഗ്രസ് ഒപ്പം കൂട്ടാൻ ഹൈക്കമാൻഡ് അനുമതി; അൻവർ യുഡിഎഫിലേക്ക്

Apr 22, 2025 01:51 PM

കേരളത്തിൽ തൃണമൂൽ കോൺഗ്രസ് ഒപ്പം കൂട്ടാൻ ഹൈക്കമാൻഡ് അനുമതി; അൻവർ യുഡിഎഫിലേക്ക്

പ്രാദേശിക സഖ്യങ്ങൾക്ക് ദേശീയ നിലപാട് ബാധകമല്ല എന്നാണ് ഈ വിഷയത്തിൽ കോൺഗ്രസ് ഹൈക്കമാന്റിന്റെ നിലപാട്....

Read More >>
സുരേഷ് ഗോപിയുടെ മോർഫ് ചെയ്ത ചിത്രം വാട്സ്ആപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിച്ചു; കെഎസ്ആർടിസി ഉദ്യോഗസ്ഥനെതിരെ പരാതി

Apr 22, 2025 01:19 PM

സുരേഷ് ഗോപിയുടെ മോർഫ് ചെയ്ത ചിത്രം വാട്സ്ആപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിച്ചു; കെഎസ്ആർടിസി ഉദ്യോഗസ്ഥനെതിരെ പരാതി

സംഭവത്തിൽ കൊല്ലം കെഎസ്ആർടിസി ഡിപ്പോയിലെ ജനറൽ കൺട്രോളിങ് ഇൻസ്പെക്ടർക്കെതിരെയാണ് യുവമോർച്ച പൊലീസിൽ പരാതി...

Read More >>
Top Stories