കോഴിക്കോട് : (truevisionnews.com) കോഴിക്കോട് രാമനാട്ടുകരയിൽ നിയന്ത്രണം വിട്ട് കാർ പൊലീസ് വാഹനത്തിനും മറ്റു വാഹനങ്ങളിലേക്കും ഇടിച്ച് അപകടം . മൂന്ന് പൊലീസുകാർക്ക് ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റു .

കാറിലെ ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകട കാരണമെന്ന് കരുതുന്നു . പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു . രാമനാട്ടുകര നിസരി ജംഗ്ഷനിൽ വെച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ശക്തിയിൽ കാർ തലകീഴായി മറിഞ്ഞു.
#Kozhikode #road #accident #Six #people #including #policemen #injured
