ഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്തിനെതിരെ കടുത്ത നടപടി; ഇൻ്റലിജൻസ് ബ്യൂറോയിൽ നിന്ന് പിരിച്ചുവിട്ടു

ഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്തിനെതിരെ കടുത്ത നടപടി; ഇൻ്റലിജൻസ് ബ്യൂറോയിൽ നിന്ന് പിരിച്ചുവിട്ടു
Apr 21, 2025 07:33 PM | By VIPIN P V

തിരുവനന്തപുരം: (www.truevisionnews.com) ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സുഹൃത്തും ഐബി ഉദ്യോഗസ്ഥനുമായ സുകാന്തിനെതിരെ നടപടി. ഇയാളെ സർവ്വീസിൽ നിന്നും പിരിച്ചുവിട്ടു.

കേസിൽ പ്രതിയായ കാര്യം പൊലീസ് ഇൻ്റലിജൻസ് ബ്യൂറോയെ അറിയിച്ചിരുന്നു. കേസിൻ്റെ വിശദാംശങ്ങളടക്കം പരിശോധിച്ച ശേഷമാണ് രഹസ്യാന്വേഷണ ബ്യൂറോയുടെ തീരുമാനം.

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ജോലി ചെയ്തിറങ്ങി ശേഷമാണ് ഐബി ഉദ്യോഗസ്ഥ ട്രെയിനിനു മുന്നിൽ ചാടി മരിക്കുന്നത്. സഹപ്രവർത്തകനും സുഹൃത്തുമായിരുന്ന സുകാന്തുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നു.

സാമ്പത്തിക മായും ശാരീരമായും ചൂഷണം ചെയ്ത ശേഷം വിവാഹ ബന്ധത്തിൽ നിന്നും സുകാന്ത് പിൻമാറിയതിൻെറ മാനസിക വിഷമനത്തിലാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് പൊലിസ് കേസ്. പെണ്‍കുട്ടി ഗർഫഭഛിത്രം നടത്തിയതിനുള്ള തെളിവുകളും ഇവർ തമ്മിലുള്ള വാട്സ് ആപ്പ് ചാറ്റും ഉള്‍പ്പെടെ പൊലിസിന് ലഭിച്ചു.

മരിക്കുന്നതിന് മുമ്പും പെണ്‍കുട്ടി സംസാരിച്ചിരിക്കുന്നത് സുകാന്തിനോടാണ്. സുകാന്തും മാതാപിതാക്കളും പിന്നാലെ ഒളിവിൽ പോയി. മകളുടെ അക്കൗണ്ടിൽ നിന്നും സുകാന്തിൻെറ അക്കൗണ്ടിലേക്ക് പണം കൈമാറിയ വിവരം ബന്ധുക്കള്‍ വെളിപ്പെടുത്തിയതോടെയാണ് പൊലീസ് സുകാന്തിനെതിരെ അന്വേഷണം ശക്തമാക്കിയത്.

പിന്നാലെ സുകാന്ത് ഹൈക്കോടതിയെ മുൻകൂർ ജാമ്യാപേക്ഷയുമായി സമീപിച്ചു. പല സ്ഥലങ്ങളിലും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്ന് പൊലീസ് പറയുന്നു.

#IBofficerdeath #Strict #action #sukant #dismissed #intelligenceBureau

Next TV

Related Stories
10 ല​ക്ഷത്തിന്‍റെ റോ​ഡ് പണിക്ക് കരാറുകാരനോട് ആവശ്യപ്പെട്ടത് നാ​ല് ലക്ഷം; സി.പി.എം ലോക്കൽ, ഏ​രി​യ സെ​ക്ര​ട്ട​റിമാർക്കെതിരെ പരാതി

Apr 22, 2025 06:16 AM

10 ല​ക്ഷത്തിന്‍റെ റോ​ഡ് പണിക്ക് കരാറുകാരനോട് ആവശ്യപ്പെട്ടത് നാ​ല് ലക്ഷം; സി.പി.എം ലോക്കൽ, ഏ​രി​യ സെ​ക്ര​ട്ട​റിമാർക്കെതിരെ പരാതി

മ​ണ്ണാ​ർ​ക്കാ​ട് ഏ​രി​യ സെ​ക്ര​ട്ട​റി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​ന്റെ ഫോ​ൺ സം​ഭാ​ഷ​ണ​ങ്ങ​ളും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ...

Read More >>
കോഴിക്കോട് പേരാമ്പ്രയിലെ ഹോട്ടലിൽ നിന്നും വാങ്ങിയ ബിരിയാണിയിൽ പുഴു; ഹോട്ടലിന് പൂട്ടിട്ട് ആരോഗ്യ വകുപ്പ്

Apr 21, 2025 10:31 PM

കോഴിക്കോട് പേരാമ്പ്രയിലെ ഹോട്ടലിൽ നിന്നും വാങ്ങിയ ബിരിയാണിയിൽ പുഴു; ഹോട്ടലിന് പൂട്ടിട്ട് ആരോഗ്യ വകുപ്പ്

ആരോഗ്യ വകുപ്പ് അധികൃതർ ഹോട്ടലിലെത്തി പരിശോധന നടത്തുകയും ഹോട്ടൽ തത്ക്കാലത്തേക്ക് അടയ്ക്കാൻ നിർദ്ദേശം...

Read More >>
കോഴിക്കോട് വീട്ടിൽ അതിക്രമിച്ച കയറി ഉലക്ക കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു; പ്രതി അറസ്റ്റിൽ

Apr 21, 2025 10:24 PM

കോഴിക്കോട് വീട്ടിൽ അതിക്രമിച്ച കയറി ഉലക്ക കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു; പ്രതി അറസ്റ്റിൽ

കേസിലെ കൂട്ടുപ്രതിയെ കൂടി ഇനി പിടികൂടാനുണ്ട് കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ്...

Read More >>
മനസ്സാക്ഷിയെ ഞെട്ടിക്കുന്നത്,  നാലര പവൻ മാലയ്ക്കായി അരുംകൊല; വിനീത കൊലക്കേസില്‍ ശിക്ഷാവിധി 24-ന്

Apr 21, 2025 10:14 PM

മനസ്സാക്ഷിയെ ഞെട്ടിക്കുന്നത്, നാലര പവൻ മാലയ്ക്കായി അരുംകൊല; വിനീത കൊലക്കേസില്‍ ശിക്ഷാവിധി 24-ന്

ജീവപര്യന്തം ശിക്ഷ നൽകിയൽ ശിക്ഷാ ഇളവ് നേടി പ്രതി സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടില്ലെന്ന് ഉറപ്പ്...

Read More >>
Top Stories