കോഴിക്കോട്: ( www.truevisionnews.com) പോക്‌സോ കേസ് അതിജീവിതയേയും കുഞ്ഞിനേയും കാണാനില്ലെന്ന് പരാതി. 17കാരിയേയും മൂന്ന് വയസ്സുള്ള കുഞ്ഞിനേയുമാണ് കോഴിക്കോട്ടെ വനിതാ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നിന്നും കാണാതായത്. സംഭവത്തില്‍ ടൗണ്‍പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പെണ്‍കുട്ടി കുഞ്ഞുമായി സംരക്ഷണ കേന്ദ്രത്തില്‍ നിന്നും ചാടി പോയതെന്നാണ് പൊലീസ് പറയുന്നത്. വെള്ളിമാട് കുന്നിലെ സഖി കേന്ദ്രത്തില്‍ നിന്നും കഴിഞ്ഞ ദിവസമാണ് ഇരുവരേയും നഗരത്തിലെ വനിതാ-ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത്. പിന്നാലെ ഇന്നലെ രാത്രിയോടെ കാണാാവുകയായിരുന്നു.
#pocsocase #survivor #child #missing #kozhikkode
