ലോഡ്‌ജിലെ മൂന്നാംനിലയിൽ നിന്നുവീണ് ദമ്പതിമാർ മരിച്ചു

ലോഡ്‌ജിലെ മൂന്നാംനിലയിൽ നിന്നുവീണ് ദമ്പതിമാർ മരിച്ചു
Apr 17, 2025 07:56 AM | By Susmitha Surendran

നാഗർകോവിൽ: (truevisionnews.com) കന്യാകുമാരിയിലെ ലോഡ്ജിലെ മൂന്നാംനിലയിൽനിന്നു വഴുതിവീണ ഗുജറാത്ത് സ്വദേശികളായ ദമ്പതിമാർ മരിച്ചു. ബാബാരിയ ഹരിലാൽ ലാൽജി (73), ഭാര്യ ബാബാരിയ ഹൻസാ ബഹേൻ (63) എന്നിവരാണ് മരിച്ചത്.

15 സ്ത്രീകൾ ഉൾപ്പെടെ 26 പേരടങ്ങുന്ന സംഘം ചൊവ്വാഴ്ച ഉച്ചയോടെയാണ് കന്യാകുമാരിയിൽ എത്തിയത്. രാത്രി ലോഡ്ജിൽ താമസിച്ച സംഘത്തിലുള്ളവർ സൂര്യോദയം കാണാൻ ബുധനാഴ്ച രാവിലെ പുറത്തിറങ്ങി. ഹരിലാൽ ലാൽജിയും ഭാര്യയും താമസിച്ചിരുന്ന മുറിയിലെ കതക് തുറക്കാൻ സാധിക്കാതെവന്നപ്പോൾ ഇരുവരും ജനാലവഴി സൺഷേഡിൽ ഇറങ്ങി.

സൺഷേഡ് വഴി നടന്ന് മുൻവശത്തേക്കു വരാൻ ശ്രമിക്കുന്നതിനിടെയാണ് താഴെവീണത്. മൂന്നാംനിലയിൽനിന്ന് താഴെവീണ് ഗുരുതര പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കന്യാകുമാരി പോലീസ് കേസെടുത്തു.

#Gujarati #couple #died #floor #lodge #Kanyakumari.

Next TV

Related Stories
കനത്ത മഴയും പൊടിക്കാറ്റും; ഡൽഹിയിൽ കെട്ടിടം തകർന്ന് വീണ് നാല് പേർക്ക് ദാരുണാന്ത്യം

Apr 19, 2025 09:05 AM

കനത്ത മഴയും പൊടിക്കാറ്റും; ഡൽഹിയിൽ കെട്ടിടം തകർന്ന് വീണ് നാല് പേർക്ക് ദാരുണാന്ത്യം

മധു വിഹാർ പൊലീസ് സ്റ്റേഷന് സമീപം സമാനമായ സംഭവത്തിന് ശേഷം ഒരാഴ്ച കഴിഞ്ഞാണ് ഇത്...

Read More >>
തമിഴ്നാട് ചിറ്റാർ അണക്കെട്ടിൽ കുളിയ്ക്കുന്നതിനിടെ മലയാളി യുവാവ് മുങ്ങിമരിച്ചു

Apr 18, 2025 10:17 PM

തമിഴ്നാട് ചിറ്റാർ അണക്കെട്ടിൽ കുളിയ്ക്കുന്നതിനിടെ മലയാളി യുവാവ് മുങ്ങിമരിച്ചു

അണക്കെട്ടിന്റെ അപകടകരമായ ഭാഗത്തേക്ക് ആഴം അറിയാതെ സംഘം ഇറങ്ങി കുളിക്കുന്നതിനിടെയായിരുന്നു അപകടം....

Read More >>
വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന എയർഹോസ്റ്റസിനെ പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ

Apr 18, 2025 10:11 PM

വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന എയർഹോസ്റ്റസിനെ പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സദർ പൊലീസാണ് പ്രതിയെ അറസ്റ്റ്...

Read More >>
'കുട്ടിയുടെ നേർക്ക് കുരച്ചു';അയൽവാസിയുടെ വളർത്തുനായയെ യുവാവ് കാറിൽ കെട്ടിവലിച്ചു, മിണ്ടാപ്രാണിയോട് ക്രൂരത

Apr 18, 2025 08:54 PM

'കുട്ടിയുടെ നേർക്ക് കുരച്ചു';അയൽവാസിയുടെ വളർത്തുനായയെ യുവാവ് കാറിൽ കെട്ടിവലിച്ചു, മിണ്ടാപ്രാണിയോട് ക്രൂരത

ഗുരുതര മുറിവുകളുള്ള നായയെ ഉടൻ തന്നെ പ്രാദേശിക മൃഗാശുപത്രിയിലേക്ക് കൊണ്ടുപോയി. ഇപ്പോഴും ചികിത്സ തുടരുകയാണ്. പൊലീസിൽ പരാതിപ്പെട്ടാൽ കൊല്ലുമെന്ന്...

Read More >>
ലാൻഡിങ്ങിനിടെ കോക്ക്പിറ്റിലേക്ക് ലേസർ രശ്മികൾ; വിമാനത്താവളത്തിൽ ആടിയുലഞ്ഞ് വിമാനം

Apr 18, 2025 03:56 PM

ലാൻഡിങ്ങിനിടെ കോക്ക്പിറ്റിലേക്ക് ലേസർ രശ്മികൾ; വിമാനത്താവളത്തിൽ ആടിയുലഞ്ഞ് വിമാനം

ലേസർ രശ്മി പൈലറ്റിന്റെ കാഴ്ചയെ തടസപ്പെടുത്തിയതോടെയാണ് അപകട സാഹചര്യത്തിലേക്ക് എത്തിയത്....

Read More >>
Top Stories