ദുരന്തം മദ്രസ വിട്ടു മടങ്ങുന്നതിനിടയിൽ; മുനവ്വറലിയുടെ മരണം കൂട്ടുകാർ നോക്കിനിൽക്കെ

ദുരന്തം മദ്രസ വിട്ടു മടങ്ങുന്നതിനിടയിൽ; മുനവ്വറലിയുടെ മരണം കൂട്ടുകാർ നോക്കിനിൽക്കെ
Apr 16, 2025 12:37 PM | By Susmitha Surendran

നാദാപുരം : (truevisionnews.com) കളിചിരികളുമായി കൂട്ടുകാരോടൊപ്പം മദ്രസ പഠനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടയിലായിരുന്നു ആ ദാരുണ ദുരന്തം .

മുനവ്വറലിയുടെ മരണം ഉറ്റവരായ കൂട്ടുകാർ നോക്കിനിൽക്കെ . മാമുണ്ടേരി മദ്രസയിൽ പതിവുപോലെ ഇന്ന് രാവിലെമുതൽ ആരംഭിച്ച മദ്രസ പഠനം കഴിഞ്ഞു കൂട്ടുകാരോടൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു പത്ത് വയസ്സുകാരനായ മുനവ്വറലി .

മാമുണ്ടേരി പള്ളിക്ക് മുൻവശത്തെ പറമ്പിൽ പള്ളിക്കായി കുഴിച്ച കിണറ്റിന് മുകളിലേക്ക് പടർന്നു പന്തലിച്ച ബ്ലൂബെറി മരത്തിൽ മൊട്ടിട്ട പഴം കൂട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത് .

ഇരുമ്പ് ഗ്രിൽസിട്ട് മൂടിയ കിണറ്റിന്റെ മുകളിൽ കയറി നിന്ന് കൊമ്പ് താഴ്ത്തി ബ്ലൂബെറി പറിക്കുന്നതിനിടയിലാണ് വെള്ളം കോരാനായി സ്ഥാപിച്ച അടപ്പ് തെന്നിമാറിയത് .

ഈ വിടവിലൂടെ മുനവ്വറലി ഞൊടിയിടയിൽ കിണറ്റിലേക്ക് പതിക്കുകയായിരുന്നു . കുറച്ച് നേരം ഗ്രിൽസിൽ പിടിച്ച് കുട്ടി തൂങ്ങി നിന്നതായും പിന്നീട് പിടിവിട്ട് വെള്ളത്തിലേക്ക് വീഴുകയിരുന്നുവെന്നും ഒപ്പമുണ്ടായിരുന്ന കുട്ടികൾ പറയുന്നുണ്ട് .

കുട്ടികളുടെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഉടൻ രക്ഷാപ്രവർത്തനം നടത്തി കുട്ടിയെ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല . നെല്ലിയുള്ളതിൽ ഹമീദിൻ്റെ മകൻ മുനവ്വറലി( 10 ) ആണ് മരിച്ചത്.

വീട്ടിൽ നിന്ന് വളയം താലൂക്ക് ആശുപത്രിലേക്ക് മാറ്റിയ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മറ്റും . വളയം എസ് ഐ റെജികുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട് .

ചെക്യാട് ആയങ്കി എൽപി സ്കൂൾ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ച മുനവ്വറലി. ഉമ്മ; സലീന ഫാത്തിമ സഹോദരങ്ങൾ: മുഹമ്മദ്, മെഹബൂബ്.  സംസ്കാരം പിന്നീട് .

#Tragedy #struck #returning #from #madrasa #Munavvarali's #death #witnessed #his #friends

Next TV

Related Stories
കോഴിക്കോട് കൊയിലാണ്ടിയിൽ വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന ഗുഡ്സ് ഓട്ടോ കത്തി നശിച്ച നിലയിൽ

Apr 16, 2025 08:37 PM

കോഴിക്കോട് കൊയിലാണ്ടിയിൽ വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന ഗുഡ്സ് ഓട്ടോ കത്തി നശിച്ച നിലയിൽ

വീട്ടുകാരുടെ സമയോചിതമായ ഇടപെടൽ മൂലം കൂടുതൽ തീപടരാതെ ഈ ഓട്ടോ മാറ്റാൻ...

Read More >>
26കാരിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യ കുറിപ്പ് കണ്ടെടുത്ത് പൊലീസ്

Apr 16, 2025 08:25 PM

26കാരിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യ കുറിപ്പ് കണ്ടെടുത്ത് പൊലീസ്

മരണത്തിന് ഞാൻ മാത്രമാണ് ഉത്തരവാദി എന്നെഴുതിയ കുറിപ്പാണ് പൊലീസ്...

Read More >>
‘വിശാല ഖബറിടം ഒരുക്കി വെച്ചോ’; രാഹുലിനും സന്ദീപിനുമെതിരെ ഭീഷണി മുഴക്കി ബിജെപി പ്രവർത്തകർ

Apr 16, 2025 08:21 PM

‘വിശാല ഖബറിടം ഒരുക്കി വെച്ചോ’; രാഹുലിനും സന്ദീപിനുമെതിരെ ഭീഷണി മുഴക്കി ബിജെപി പ്രവർത്തകർ

രാഹുലിനെയും സന്ദീപിനെയും അധിക്ഷേപിച്ചും മുദ്രാവാക്യം വിളികൾ...

Read More >>
തലശ്ശേരിയിൽ മസാജ് സെന്ററിൽ ഉഴിച്ചലിനെത്തിയ യുവാവ് ജീവനക്കാരിയെ ബലാത്സംഗം ചെയ്‌തതായി പരാതി; പാട്യം സ്വദേശി  പിടിയിൽ

Apr 16, 2025 07:48 PM

തലശ്ശേരിയിൽ മസാജ് സെന്ററിൽ ഉഴിച്ചലിനെത്തിയ യുവാവ് ജീവനക്കാരിയെ ബലാത്സംഗം ചെയ്‌തതായി പരാതി; പാട്യം സ്വദേശി പിടിയിൽ

തലശേരിയിൽ മസാജ് സെന്ററിൽ ഉഴിച്ചലിനെത്തിയ യുവാവ് ജീവനക്കാരിയെ ബലാത്സംഗം ചെയ്തെന്ന് പരാതി ; പാട്യം സ്വദേശി...

Read More >>
പൊലിഞ്ഞത് 15കാരിയുടെ ജീവൻ, നേര്യമംഗലത്തെ കെഎസ്ആർടിസി അപകടത്തിൽ ഡ്രൈവറെ സസ്പെൻഡ് ചെയ്തു

Apr 16, 2025 07:42 PM

പൊലിഞ്ഞത് 15കാരിയുടെ ജീവൻ, നേര്യമംഗലത്തെ കെഎസ്ആർടിസി അപകടത്തിൽ ഡ്രൈവറെ സസ്പെൻഡ് ചെയ്തു

കെഎസ്ആർടിസി ബസ്സുകൾ ഉൾപ്പെടുന്ന അപകടങ്ങൾ കുറയ്ക്കുന്നതിലേക്കായി സ്റ്റേറ്റ് ലെവൽ ആക്സിഡൻറ് മോണിറ്ററിങ്ങ് കമ്മിറ്റി രൂപീകരിച്ച്...

Read More >>
കേരള പത്ര പ്രവർത്തക അസോസിയേഷൻ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും നിവേദനം നൽകി

Apr 16, 2025 07:34 PM

കേരള പത്ര പ്രവർത്തക അസോസിയേഷൻ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും നിവേദനം നൽകി

ഈ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ കണക്ക് ശേഖരിച്ച് അവർക്ക് ക്ഷേമനിധി, ആരോഗ്യ ഇൻഷുറൻസ്, തൊഴിൽ സുരക്ഷ, ജില്ലാ തല തിരിച്ചറിയൽ കാർഡ് എന്നിവ...

Read More >>
Top Stories