കൊയിലാണ്ടി: (truevisionnews.com) പെരുവട്ടൂർ നടേരിക്കടവിൽ വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന ഗുഡ്സ് ഓട്ടോ കത്തി നശിച്ച നിലയിൽ. ബുധനാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം.

പുണ്യശ്രീ പ്രകാശിന്റെ ഓട്ടോയാണ് കത്തി നശിച്ചത്. തീവച്ച് നശിപ്പിച്ചതെന്നാണ് സൂചന. സമീപത്ത് നിർത്തിയിട്ടിരുന്ന മറ്റൊരു ഓട്ടോയ്ക്കും തീപിടിച്ചു. വീട്ടുകാരുടെ സമയോചിതമായ ഇടപെടൽ മൂലം കൂടുതൽ തീപടരാതെ ഈ ഓട്ടോ മാറ്റാൻ കഴിഞ്ഞു. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
#goodsauto #parked #front #house #Naderikadava #Peruvattoor #destroyed #fire.
