തൃശ്ശൂര്‍: (truevisionnews.com) വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാട്ടകാമ്പാല്‍ പെങ്ങാമുക്ക് കോഞ്ഞാങ്ങത്ത് വീട്ടില്‍ പരേതനായ രാജന്റെ മകന്‍ രവിജിത്ത് (35) ആണ് മരിച്ചത്.

ഏപ്രില്‍ രണ്ടിന് രാത്രിയാണ് പറപ്പൂരില്‍ വെച്ച് രവിജിത്തിന്റെ ബൈക്കിനെ ട്രാവലര്‍ ഇടിച്ചു തെറിപ്പിച്ചത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. മാതാവ്: ഓമന, സഹോദരി: രഞ്ജുഷ. വാദ്യകലാകാരനും അനുഷ്ഠാന കലാകാരനുമാണ് മരിച്ച രവിജിത്ത്.
#young #man #who #undergoing #treatment #injuries #sustained #car #accident #died.
