മാളയിലെ ആറ് വയസ്സുകാരന്റെ കൊലപാതകം; പ്രതിയുമായി തെളിവെടുപ്പ് നടത്തി, സ്ഥലത്ത് സംഘർഷാവസ്ഥ

മാളയിലെ ആറ് വയസ്സുകാരന്റെ കൊലപാതകം; പ്രതിയുമായി തെളിവെടുപ്പ് നടത്തി, സ്ഥലത്ത് സംഘർഷാവസ്ഥ
Apr 11, 2025 01:49 PM | By VIPIN P V

തൃശ്ശൂർ: (www.truevisionnews.com) മാളയിലെ ആറു വയസ്സുകാരന്റെ കൊലപാതകത്തിൽ പ്രതി ജോജോയുമായുള്ള തെളിവെടുപ്പ് നടത്തി. പ്രതി കൊലപാതകം നടത്തിയ സ്ഥലത്തെത്തിച്ചാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്.

തെളിവെടുപ്പിനിടെ സംഘർഷാവസ്ഥ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹത്തെയാണ് സ്ഥലത്ത് ക്രമീകരിച്ചിരുന്നത്. ജോജോയെ പൊലീസ് വാഹനത്തിൽ നിന്ന് ഇറക്കിയ ശേഷം നാട്ടുകാരുടെ പ്രതിഷേധവും കയ്യേറ്റശ്രമവും ഉണ്ടായിരുന്നു.

കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നുവെന്നും ഇതിനിടെ കുതറിമാറിയതാണ് തന്നെ പ്രകോപിച്ചതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. ലൈംഗികബന്ധത്തിന് ശ്രമിക്കുന്നതിനിടെ കുട്ടി അലറി വിളിച്ച് ആളെക്കൂട്ടാൻ ശ്രമിക്കുന്നതിനിടെയാണ് അത് തടയാൻ വേണ്ടി കുളത്തിലേക്ക് തള്ളിയിട്ടത്.

ശേഷം കുട്ടിയുടെ കഴുത്തിൽ ചവിട്ടി ചെളി നിറഞ്ഞ കുളത്തിലേക്ക് തള്ളിയിടുകയായിരുന്നു. ആദ്യ ചവിട്ടിൽ തന്നെ കൊലപ്പെട്ടൂവെന്ന് ഉറപ്പിച്ചെങ്കിലും കുട്ടി വീണ്ടും ഉയർന്നുവരികയാണ് ഉണ്ടായത്.

ഇതേ സമയം തന്നെ വീണ്ടും കുട്ടിയെ കാല് കൊണ്ട് ചവിട്ടി താഴ്ത്തുകയും, മരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷമാണ് സംഭവസ്ഥലത്ത് നിന്ന് താൻ പോയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരുന്ന ആറു വയസ്സുകാരനെ ജോജോ വിളിച്ചുകൊണ്ടുപോയി ആളൊഴിഞ്ഞ പറമ്പിലെത്തി ലൈംഗികബന്ധത്തിന് പ്രേരിപ്പിക്കുകയായിരുന്നു.

മാലിന്യം നിറഞ്ഞ കുളത്തിൽ തല ചവിട്ടി പൂഴ്ത്തിയായിരുന്നു കൊലപാതകം. പിന്നീട് ഒന്നുമറിയാതെ നാട്ടുകാർക്കൊപ്പം ആറ് വയസ്സുകാരന് വേണ്ടിയുള്ള തിരച്ചിലിലും പ്രതി പങ്കാളിയായി. ജോജോയ്ക്ക് പിന്നാലെ കുട്ടി ഓടിപ്പോകുന്ന സിസിടിവി ദൃശ്യങ്ങളാണ് കേസിൽ നിർണായകമായത്.

ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്ത ജോജോയുടെ അറസ്റ്റ് രാവിലെ രേഖപ്പെടുത്തി. പോക്സോ, തട്ടിക്കൊണ്ടുപോകൽ, കൊലപാതകം എന്നീ വകുപ്പുകളാണ് ചേർത്തത്. ബൈക്ക് മോഷണമടക്കം വിവിധ കേസുകളിൽ മുൻപും പ്രതിയാണ് ജോജോ.

#Murder #six #year #oldboy #Evidence #collection #conducted #accused #tension #prevails #spot

Next TV

Related Stories
'പൊലീസ് ഓണ്‍ എയർ'; ആനയെക്കണ്ടതും യൂണിഫോം മാറ്റി പൂരക്കമ്മിറ്റിക്കാരായി, കൊമ്പിൽ പിടിച്ച് പടവും പിടിച്ചു! വിവാദമായി ചിത്രങ്ങൾ

Apr 18, 2025 09:23 PM

'പൊലീസ് ഓണ്‍ എയർ'; ആനയെക്കണ്ടതും യൂണിഫോം മാറ്റി പൂരക്കമ്മിറ്റിക്കാരായി, കൊമ്പിൽ പിടിച്ച് പടവും പിടിച്ചു! വിവാദമായി ചിത്രങ്ങൾ

പൂരം പൊലീസ് സ്റ്റേഷനില്‍ കയറിയ സമയത്ത് യൂണിഫോം എല്ലാം അഴിച്ചുമാറ്റി പ്രാദേശിക പൂരാഘോഷ കമ്മിറ്റിക്കാരുടെ യൂണിഫോമിലുള്ള ഷര്‍ട്ട് ധരിച്ചാണ് സി. ഐ....

Read More >>
പൊലീസിനെ ഭീഷണിപ്പെടുത്തിയെന്ന്; യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ അധ്യക്ഷനെതിരെ വീണ്ടും കേസ്

Apr 18, 2025 09:12 PM

പൊലീസിനെ ഭീഷണിപ്പെടുത്തിയെന്ന്; യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ അധ്യക്ഷനെതിരെ വീണ്ടും കേസ്

സ്വമേധയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കലാപാഹ്വാനം, പൊലീസിനെ ഭീഷണിപ്പെടുത്തി തുടങ്ങിയ വകുപ്പുകൾ...

Read More >>
ക്ഷേത്ര പരിസരത്ത് പബ്ലിക്കായി മദ്യപിക്കുന്നത് ചോദ്യം ചെയ്ത പൊലീസിനോട് ഭീഷണി; സഹോദരന്മാരടക്കം 3 പേർ അറസ്റ്റിൽ

Apr 18, 2025 09:10 PM

ക്ഷേത്ര പരിസരത്ത് പബ്ലിക്കായി മദ്യപിക്കുന്നത് ചോദ്യം ചെയ്ത പൊലീസിനോട് ഭീഷണി; സഹോദരന്മാരടക്കം 3 പേർ അറസ്റ്റിൽ

അഭിലാഷിന് വരന്തരപ്പിള്ളി സ്റ്റേഷനില്‍ ഒരു വധശ്രമക്കേസും, ഒരു പോക്‌സോ കേസും നിലവിലുണ്ട്. അഖിലേഷ്, വരന്തരപ്പിള്ളി സ്റ്റേഷനിലെ വധശ്രമക്കേസിലെ...

Read More >>
സ്വകാര്യ വൈദ്യുത നിലയത്തിന്റെ ചെക്ക് ഡാമിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു

Apr 18, 2025 09:04 PM

സ്വകാര്യ വൈദ്യുത നിലയത്തിന്റെ ചെക്ക് ഡാമിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു

സ്വകാര്യ വൈദ്യുത നിലയത്തിന്റെ ചെക്ക് ഡാമിലാണ് അപകടം...

Read More >>
വിദ്യാർഥികളുമായി സൗഹൃദമുണ്ടാക്കും, പിന്നെ കഞ്ചാവും മയക്ക് മരുന്നും നല്‍കും;  21 കാരൻ അറസ്റ്റിൽ

Apr 18, 2025 08:49 PM

വിദ്യാർഥികളുമായി സൗഹൃദമുണ്ടാക്കും, പിന്നെ കഞ്ചാവും മയക്ക് മരുന്നും നല്‍കും; 21 കാരൻ അറസ്റ്റിൽ

വിദ്യാര്‍ത്ഥികളുമായി സുഹൃത്ത് ബന്ധം സ്ഥാപിച്ച ശേഷം അവര്‍ക്ക് കഞ്ചാവും മയക്ക് മരുന്നും നല്‍കി ലഹരിക്ക് അടിമയക്കുന്നതാണ് പ്രതിയുടെ രീതിയെന്ന്...

Read More >>
പാനൂരിൽ കോൺഗ്രസ് ആക്രമണത്തിൽ സിപിഎം നേതാക്കൾക്ക് പരിക്കേറ്റതായി പരാതി

Apr 18, 2025 08:13 PM

പാനൂരിൽ കോൺഗ്രസ് ആക്രമണത്തിൽ സിപിഎം നേതാക്കൾക്ക് പരിക്കേറ്റതായി പരാതി

പരിക്കുപറ്റിയ ഇരുവരെയും പാനൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു....

Read More >>
Top Stories