അമ്പോ! ഇതെങ്ങോട്ടേക്കാ..; റെക്കോർഡ് തകർത്ത് സ്വർണവില, ഒറ്റയടിക്ക് കൂടിയത് 1,480 രൂപ

അമ്പോ! ഇതെങ്ങോട്ടേക്കാ..;  റെക്കോർഡ് തകർത്ത് സ്വർണവില, ഒറ്റയടിക്ക് കൂടിയത് 1,480 രൂപ
Apr 11, 2025 11:09 AM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com) ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സ്വർണം. ഇന്ന് 1480 രൂപ പവന് വർധിച്ചതോടെ സ്വർണവില സർവകാല റെക്കോർഡിലെത്തി. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 69,960 രൂപയാണ്. ഇന്ന് ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 75,500 രൂപയ്ക്ക് മുകളിൽ നൽകണം.

അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിൻറെ തീരുവ യുദ്ധം സ്വർണ്ണവില കുതിപ്പിന് കളമൊരുക്കി. കൂടാതെ, വ്യാപാരയുദ്ധത്തോട് ഒപ്പം ചൈനയുടെ പക്കൽ ഉള്ള 760 ബില്യൺ ഡോളർ ട്രഷറി ബോണ്ടുകൾ വിറ്റഴിക്കുമെന്ന ഭീഷണി സ്വർണ്ണവില കുതിക്കുന്നതിന് കാരണമായി. ജപ്പാൻ കഴിഞ്ഞാൽ യുഎസ് ട്രഷറി ബോണ്ടുകൾ ഏറ്റവും കൂടുതലുള്ളത് ചൈനയുടെ കൈവശമാണ്. അന്താരാഷ്ട്ര സ്വർണ്ണവില 3218 ഡോളറും രൂപയുടെ വിനിമയ നിരക്ക് 86.20 ആണ്.

.കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് 4160 രൂപയാണ് പവന് ഉയർന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8745 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7200 രൂപയാണ്. വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 105 രൂപയാണ്.

#goldrate #today #11 #04 #2025

Next TV

Related Stories
പാനൂരിൽ കോൺഗ്രസ് ആക്രമണത്തിൽ സിപിഎം നേതാക്കൾക്ക് പരിക്കേറ്റതായി പരാതി

Apr 18, 2025 08:13 PM

പാനൂരിൽ കോൺഗ്രസ് ആക്രമണത്തിൽ സിപിഎം നേതാക്കൾക്ക് പരിക്കേറ്റതായി പരാതി

പരിക്കുപറ്റിയ ഇരുവരെയും പാനൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു....

Read More >>
ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടെ മഴ, മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ്; ജാഗ്രത നിർദ്ദേശം

Apr 18, 2025 07:53 PM

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടെ മഴ, മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ്; ജാഗ്രത നിർദ്ദേശം

19, 20 തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും...

Read More >>
ഒറ്റപ്പാലത്ത് യുവാവ് വെട്ടേറ്റ് മരിച്ചു; ബന്ധു പൊലീസ് കസ്റ്റഡിയിൽ

Apr 18, 2025 07:45 PM

ഒറ്റപ്പാലത്ത് യുവാവ് വെട്ടേറ്റ് മരിച്ചു; ബന്ധു പൊലീസ് കസ്റ്റഡിയിൽ

രാമദാസിനെ ആക്രമിച്ച ബന്ധുവിനെ ഒറ്റപ്പാലം പൊലീസ്...

Read More >>
മാനസിക വൈകല്യമുള്ള യുവതിക്ക് നേരെ ലൈംഗികാതിക്രമം; 54-കാരൻ അറസ്റ്റിൽ

Apr 18, 2025 07:25 PM

മാനസിക വൈകല്യമുള്ള യുവതിക്ക് നേരെ ലൈംഗികാതിക്രമം; 54-കാരൻ അറസ്റ്റിൽ

പ്രതിക്കെതിരെ നേരത്തെയും കേസുണ്ടെന്ന് പൊലീസ്...

Read More >>
'എന്റെ അടുത്തുവരേണ്ട, വയർകുത്തിക്കീറും ഞാൻ'; മദ്യലഹരിയിൽ കത്തിയുമായി കൊലവിളി; പ്രതി പിടിയിൽ

Apr 18, 2025 07:16 PM

'എന്റെ അടുത്തുവരേണ്ട, വയർകുത്തിക്കീറും ഞാൻ'; മദ്യലഹരിയിൽ കത്തിയുമായി കൊലവിളി; പ്രതി പിടിയിൽ

സ്ത്രീകളും കുട്ടികളും മാത്രമുള്ള അയൽപക്കത്തെ വീടിന് നേരെയായിരുന്നു യുവാവിന്റെ...

Read More >>
Top Stories