കേരളത്തിലേക്ക് ഹെറോയിന്‍ എത്തിച്ച് വില്‍പന; സംഘത്തിലെ പ്രധാനി കോഴിക്കോട് പിടിയില്‍

കേരളത്തിലേക്ക് ഹെറോയിന്‍ എത്തിച്ച് വില്‍പന; സംഘത്തിലെ പ്രധാനി കോഴിക്കോട് പിടിയില്‍
Apr 11, 2025 09:47 AM | By VIPIN P V

കോഴിക്കോട്: (www.truevisionnews.com) ബംഗ്ലാദേശില്‍ നിന്ന് കേരളത്തിലേക്ക് ഹെറോയിന്‍ എത്തിച്ച് വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാനിയായ പശ്ചിമബംഗാള്‍ സ്വദേശി പിടിയില്‍. കല്‍സര്‍ അലി(29)യെയാണ് കോഴിക്കോട് പുല്ലാളൂരില്‍ വച്ച് എക്‌സൈസ് സംഘം പിടികൂടിയത്.

അസാധാരണമായ വിധം ഇയാള്‍ സിറിഞ്ചുകള്‍ വാങ്ങാനെത്തിയിരുന്നത് മെഡിക്കല്‍ ഷോപ്പ് ജീവനക്കാരില്‍ സംശയമുണ്ടാക്കിയിരുന്നു. തുടര്‍ന്ന് എക്‌സൈസ് സംഘത്തിന് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് ബംഗ്ലാദേശില്‍ നിന്നാണ് ഇയാള്‍ കേരളത്തിലേക്ക് ഹെറോയിന്‍ എത്തിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജില്ലയില്‍ ലഹരി വില്‍പന നടത്തുന്നവരില്‍ പ്രധാനിയാണിയാള്‍.

ഗ്രാമിന് 1000 രൂപ നിരക്കില്‍ വാങ്ങിയിരുന്ന ഹെറോയിന്‍ 2000 രൂപയ്ക്കാണ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കിടയില്‍ വില്‍പന നടത്തിയിരുന്നത്. ബംഗ്ലാദേശില്‍ നിന്നും ഹെറോയിന്‍ എത്തിക്കുന്ന മുഖ്യസൂത്രധാരനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതായും എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

#Heroin #smuggled #Kerala #sale #Gangleader #arrested #Kozhikode

Next TV

Related Stories
പാനൂരിൽ കോൺഗ്രസ് ആക്രമണത്തിൽ സിപിഎം നേതാക്കൾക്ക് പരിക്കേറ്റതായി പരാതി

Apr 18, 2025 08:13 PM

പാനൂരിൽ കോൺഗ്രസ് ആക്രമണത്തിൽ സിപിഎം നേതാക്കൾക്ക് പരിക്കേറ്റതായി പരാതി

പരിക്കുപറ്റിയ ഇരുവരെയും പാനൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു....

Read More >>
ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടെ മഴ, മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ്; ജാഗ്രത നിർദ്ദേശം

Apr 18, 2025 07:53 PM

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടെ മഴ, മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ്; ജാഗ്രത നിർദ്ദേശം

19, 20 തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും...

Read More >>
ഒറ്റപ്പാലത്ത് യുവാവ് വെട്ടേറ്റ് മരിച്ചു; ബന്ധു പൊലീസ് കസ്റ്റഡിയിൽ

Apr 18, 2025 07:45 PM

ഒറ്റപ്പാലത്ത് യുവാവ് വെട്ടേറ്റ് മരിച്ചു; ബന്ധു പൊലീസ് കസ്റ്റഡിയിൽ

രാമദാസിനെ ആക്രമിച്ച ബന്ധുവിനെ ഒറ്റപ്പാലം പൊലീസ്...

Read More >>
മാനസിക വൈകല്യമുള്ള യുവതിക്ക് നേരെ ലൈംഗികാതിക്രമം; 54-കാരൻ അറസ്റ്റിൽ

Apr 18, 2025 07:25 PM

മാനസിക വൈകല്യമുള്ള യുവതിക്ക് നേരെ ലൈംഗികാതിക്രമം; 54-കാരൻ അറസ്റ്റിൽ

പ്രതിക്കെതിരെ നേരത്തെയും കേസുണ്ടെന്ന് പൊലീസ്...

Read More >>
'എന്റെ അടുത്തുവരേണ്ട, വയർകുത്തിക്കീറും ഞാൻ'; മദ്യലഹരിയിൽ കത്തിയുമായി കൊലവിളി; പ്രതി പിടിയിൽ

Apr 18, 2025 07:16 PM

'എന്റെ അടുത്തുവരേണ്ട, വയർകുത്തിക്കീറും ഞാൻ'; മദ്യലഹരിയിൽ കത്തിയുമായി കൊലവിളി; പ്രതി പിടിയിൽ

സ്ത്രീകളും കുട്ടികളും മാത്രമുള്ള അയൽപക്കത്തെ വീടിന് നേരെയായിരുന്നു യുവാവിന്റെ...

Read More >>
Top Stories