പുറത്ത് ചോരപ്പാടുകൾ, മഞ്ചേശ്വരത്ത് കിണറ്റിനുള്ളിൽ മധ്യവസ്കന്റെ മൃതദേഹം കണ്ടെത്തി

പുറത്ത് ചോരപ്പാടുകൾ, മഞ്ചേശ്വരത്ത് കിണറ്റിനുള്ളിൽ മധ്യവസ്കന്റെ മൃതദേഹം കണ്ടെത്തി
Apr 11, 2025 07:47 AM | By Athira V

കാസർകോട് : ( www.truevisionnews.com ) മഞ്ചേശ്വരത്ത് കിണറ്റിനുള്ളിൽ മധ്യവസ്കന്റെ മൃതദേഹം കണ്ടെത്തി. മംഗളൂരൂ മുൾക്കി സ്വദേശി ഷെരീഫിന്റെ മൃതദേഹമാണ് കിണറ്റിൽ കണ്ടെത്തിയത്. ഇയാൾ ഉപയോഗിച്ചിരുന്ന ഓട്ടോറിക്ഷയും കിണറ്റിലുണ്ട്.

കിണറിന്റെ പുറത്ത് ചോരപ്പാടുകളും കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ രാത്രിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മറ്റും. ഇതിനു ശേഷമേ ആത്മഹത്യയാണോ കൊലപാതകമാണോ എന്ന കാര്യത്തിൽ വ്യക്തത വരുകയുള്ളൂയെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം ഷെരീഫിനെ കാണാതായിരുന്നു.തുടർന്ന് കുടുംബം മുൾക്കി പൊലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടക്കവേയാണ് മൃതദേഹം കണ്ടെത്തിയത്.




#Body #middle #aged #man #found #well #Manjeswaram

Next TV

Related Stories
പേരാമ്പ്രയില്‍ ബൈക്ക് യാത്രികൻ ലോറി ദേഹത്ത് കയറി മരിച്ചു, മരിച്ചത് അപ്പോളോ ടയേഴ്‌സ് തൊഴിലാളി

May 10, 2025 02:24 PM

പേരാമ്പ്രയില്‍ ബൈക്ക് യാത്രികൻ ലോറി ദേഹത്ത് കയറി മരിച്ചു, മരിച്ചത് അപ്പോളോ ടയേഴ്‌സ് തൊഴിലാളി

പേരാമ്പ്രയില്‍ അപ്പോളോ ടയേഴ്‌സ് തൊഴിലാളി ലോറി ദേഹത്ത് കയറി...

Read More >>
Top Stories










Entertainment News