കോഴിക്കോട് ബാലുശ്ശേരിയില്‍ മൂന്ന് വയസുകാരി മുങ്ങിമരിച്ചു; കുളത്തില്‍ കാല്‍ വഴുതി വീണതാകാമെന്ന് നി​ഗമനം

കോഴിക്കോട് ബാലുശ്ശേരിയില്‍ മൂന്ന് വയസുകാരി മുങ്ങിമരിച്ചു; കുളത്തില്‍ കാല്‍ വഴുതി വീണതാകാമെന്ന് നി​ഗമനം
Apr 9, 2025 10:25 PM | By VIPIN P V

കോഴിക്കോട് : (www.truevisionnews.com) മൂന്നുവയസ്സുകാരി മീൻവളർത്തുന്ന കുളത്തിൽ വീണ് മുങ്ങിമരിച്ചു. ബാലുശ്ശേരിയിൽ വാടകയ്ക്ക് താമസിക്കുന്ന പശ്ചിമ ബംഗാൾ സ്വദേശികളായ ദമ്പതികളുടെ മകൾ റോജി ധാപ്പ (3) യാണ് മരിച്ചത്.

കുട്ടി കളിക്കുന്നതിനിടെ വീടിനോട് ചേർന്നുള്ള മീൻ വളർത്തുന്ന കുളത്തിൽ അബദ്ധത്തിൽ വീഴുകയായിരുന്നു.

രാജൻ എന്ന വ്യക്തിയുടെ ഉടമസ്ഥയിലുള്ള തോട്ടവും വീടും പരിചരിക്കുന്നതിന് ഏതാനും മാസങ്ങൾക്ക് മുമ്പായിരുന്നു കുടുംബം ഇവിടെ എത്തിയിരുന്നത്. ആ വീട്ടിൽ തന്നെയാണ് ഇവർ താമസിക്കുന്നതും.

ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. ഉടൻ തന്നെ കുട്ടിയെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

നാളെ പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

#Three #year #old #girl #drowns #Balussery #Kozhikode #believed #slipped #Fallen #pond

Next TV

Related Stories
'പെൺ മക്കളെ കെട്ടിച്ചയക്കേണ്ടത് പണം കായ്ക്കുന്ന മരമുള്ള വീട്ടിലേക്കല്ല...'; ചർച്ചയായി ആത്മഹത്യ ചെയ്ത അഡ്വ. ജിസ്മോളുടെ പഴയ ഫേസ്ബുക്ക് പോസ്റ്റ്

Apr 18, 2025 06:45 AM

'പെൺ മക്കളെ കെട്ടിച്ചയക്കേണ്ടത് പണം കായ്ക്കുന്ന മരമുള്ള വീട്ടിലേക്കല്ല...'; ചർച്ചയായി ആത്മഹത്യ ചെയ്ത അഡ്വ. ജിസ്മോളുടെ പഴയ ഫേസ്ബുക്ക് പോസ്റ്റ്

2020 സെപ്റ്റംബർ 25ന് അഡ്വ ജിസ്മോൾ ഫേസ്ബുക്കിൽ പങ്കുവെച്ചതാണ് ഈ കുറിപ്പ്. 2019-ൽ ആയിരുന്നു കഴിഞ്ഞ ദിവസം മക്കളുമായി പുഴയിൽ ചാടി ആത്മഹത്യ ചെയ്ത ജിസ് മോളുടെ...

Read More >>
കണ്ണൂരിൽ യുവതിക്കുനേരെ ആസിഡ് ആക്രമണം; ഭർത്താവ് അറസ്റ്റില്‍

Apr 18, 2025 06:34 AM

കണ്ണൂരിൽ യുവതിക്കുനേരെ ആസിഡ് ആക്രമണം; ഭർത്താവ് അറസ്റ്റില്‍

മുഖത്തും നെറ്റിക്കും ചെവിക്കും നെഞ്ചിലും പൊള്ളലേറ്റ യുവതിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍...

Read More >>
കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; അപകടം മെഡിക്കൽ കോളേജിലേക്ക് പോകവെ

Apr 18, 2025 06:24 AM

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; അപകടം മെഡിക്കൽ കോളേജിലേക്ക് പോകവെ

നരിക്കുനി അഗ്നി രക്ഷാ യൂണിറ്റിൽ നിന്നു സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഒഫീസർ രാഗിന്റെ നേതൃത്വത്തിൽ എത്തിയ രണ്ട് യൂണിറ്റ് ചേർന്നാണ്...

Read More >>
ഇന്ന് ദുഃഖവെള്ളി, ക്രിസ്തുവിന്‍റെ പീഡാനുഭവത്തിന്‍റേയും കുരിശ് മരണത്തിന്‍റേയും ഓർമ്മ പുതുക്കി ക്രൈസ്തവർ

Apr 18, 2025 06:20 AM

ഇന്ന് ദുഃഖവെള്ളി, ക്രിസ്തുവിന്‍റെ പീഡാനുഭവത്തിന്‍റേയും കുരിശ് മരണത്തിന്‍റേയും ഓർമ്മ പുതുക്കി ക്രൈസ്തവർ

ഓർത്തഡോക്സ് സഭ അധ്യക്ഷൻ മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക ബാവ വാഴൂർ സെന്‍റ് പീറ്റേഴ്സ് പള്ളിയിലെ ശുശ്രൂഷകൾക്ക് മുഖ്യ കാ‍ർമ്മികത്വം...

Read More >>
Top Stories