കാണാതായത് രണ്ട് ദിവസം മുമ്പ്; 16-കാരന്റെ മൃതദേഹം വീടിന് സമീപത്തുള്ള കിണറ്റിൽ നിന്നും കണ്ടെത്തി

കാണാതായത് രണ്ട് ദിവസം മുമ്പ്; 16-കാരന്റെ മൃതദേഹം വീടിന് സമീപത്തുള്ള കിണറ്റിൽ നിന്നും കണ്ടെത്തി
Apr 9, 2025 10:48 AM | By VIPIN P V

തിരുവനന്തപുരം: (www.truevisionnews.com) വെഞ്ഞാറമൂട് കാണാതായ 16കാരന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. വെഞ്ഞാറമൂട് സ്വദേശി അർജുൻ ആണ് മരിച്ചത്.

വീടിനടുത്തുള്ള പറമ്പിലെ ഉപയോഗിക്കാത്ത കിണറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.‌‌ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

തിങ്കളാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് അർജുനെ കാണാതായത്. വീട്ടിൽനിന്നും കളിക്കാനായി പോയ കുട്ടി പിന്നീട് മടങ്ങിയെത്തിയില്ല. വീട്ടിൽ ചെറിയ തോതിൽ വഴക്കുണ്ടായിരുന്നതായി കുടുംബം പറയുന്നു. കളിക്കുമ്പോൾ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് സുഹൃത്തുക്കൾ പറഞ്ഞു. കളിക്കു ശേഷം കുട്ടിയെ കാണാതാവുകയായിരുന്നു.

തുടർന്ന് കുടുംബം പൊലീസിൽ പരാതി. കുട്ടിയെ കണ്ടെത്താൻ പൊലീസും നാട്ടുകാരും വ്യാപക തിരച്ചിൽ നടത്തിവരികയായിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് യാതൊരു തുമ്പും കിട്ടിയിരുന്നില്ല.

ഇതിനിടെയാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം നടത്തിവരികയാണ്.

#Missing #days #year #old #bodyfound #well #near #home

Next TV

Related Stories
കോഴിക്കോട്  പാലത്തിന് കീഴിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

Apr 19, 2025 12:39 PM

കോഴിക്കോട് പാലത്തിന് കീഴിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

ഫറോക് പഴയ പാലത്തിന് കീഴിൽ മൃതദേഹം...

Read More >>
കോഴിക്കോട് നഗരത്തിലെ വഴിയോര കച്ചവടക്കാര്‍ക്ക് ഇനി മുതല്‍ തിരിച്ചറിയല്‍ കാര്‍ഡും

Apr 19, 2025 12:16 PM

കോഴിക്കോട് നഗരത്തിലെ വഴിയോര കച്ചവടക്കാര്‍ക്ക് ഇനി മുതല്‍ തിരിച്ചറിയല്‍ കാര്‍ഡും

കോര്‍പ്പറേഷന്‍ 1952 പേര്‍ക്കാണ് തിരിച്ചറിയല്‍ കാര്‍ഡ്...

Read More >>
ഫോട്ടോയ്ക്കായി ഉന്തും തള്ളും വേണ്ട, കയ്യും കെട്ടി നോക്കിയിരിക്കില്ലെന്ന് കെപിസിസി; പാർട്ടി പരിപാടികൾക്ക് പ്രോട്ടോക്കോൾ

Apr 19, 2025 12:11 PM

ഫോട്ടോയ്ക്കായി ഉന്തും തള്ളും വേണ്ട, കയ്യും കെട്ടി നോക്കിയിരിക്കില്ലെന്ന് കെപിസിസി; പാർട്ടി പരിപാടികൾക്ക് പ്രോട്ടോക്കോൾ

ഇതിനു പിന്നാലെയാണ് പാർട്ടി പരിപാടികളിൽ പെരുമാറ്റച്ചട്ടം കൊണ്ടുവരുമെന്ന് കെപിസിസി അധ്യക്ഷൻ ഉറപ്പ്...

Read More >>
സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിൽ; പവന്റെ വില

Apr 19, 2025 11:44 AM

സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിൽ; പവന്റെ വില

ഇന്നലെയും ഇന്നും വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 71,560...

Read More >>
കണ്ണൂർ സ‍ർവകലാശാല ചോദ്യപേപ്പർ ചോർച്ച: ആരോപണം നിഷേധിച്ച് കോളേജ്; ബിസിഎ പരീക്ഷ പൂർണമായി റദ്ദാക്കില്ല

Apr 19, 2025 11:41 AM

കണ്ണൂർ സ‍ർവകലാശാല ചോദ്യപേപ്പർ ചോർച്ച: ആരോപണം നിഷേധിച്ച് കോളേജ്; ബിസിഎ പരീക്ഷ പൂർണമായി റദ്ദാക്കില്ല

കണ്ണൂർ സർവകലാശാലയിൽ നിന്നുള്ള ഒരു ജീവനക്കാരനെ കോളേജുകളിലേക്ക് പരീക്ഷാ ചുമതലയിൽ നിയോഗിക്കാനാണ്...

Read More >>
സർക്കാരിന് ആഘോഷിക്കാൻ ധാർമിക അവകാശമില്ല; 'നാലാം വാർഷികാഘോഷം യുഡിഎഫ് പൂർണമായി ബഹിഷ്‌കരിക്കും'

Apr 19, 2025 11:37 AM

സർക്കാരിന് ആഘോഷിക്കാൻ ധാർമിക അവകാശമില്ല; 'നാലാം വാർഷികാഘോഷം യുഡിഎഫ് പൂർണമായി ബഹിഷ്‌കരിക്കും'

മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്നതാണ് താൻ നേരത്തെ പറഞ്ഞത്. അത് തന്നെയാണ് ശരിയെന്നും അധികാരത്തിൽ വന്നാൽ പത്ത് മിനിറ്റിൽ പ്രശ്നം പരിഹരിക്കുമെന്നും...

Read More >>
Top Stories