ഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്തിനായി തിരച്ചിൽ കേരളത്തിനു പുറത്തേക്കും; യുവതിയെ ഗർഭഛിദ്രത്തിനു കൊണ്ടുപോയതിലും സുകാന്തിന് പങ്ക്...

ഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്തിനായി തിരച്ചിൽ കേരളത്തിനു പുറത്തേക്കും; യുവതിയെ ഗർഭഛിദ്രത്തിനു കൊണ്ടുപോയതിലും സുകാന്തിന് പങ്ക്...
Apr 9, 2025 09:29 AM | By Anjali M T

തിരുവനന്തപുരം:(truevisionnews.com) ഐബി ഉദ്യോഗസ്ഥ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ സുഹൃത്തും സഹപ്രവർത്തകനുമായ സുകാന്തിനായുള്ള തിരച്ചിൽ കേരളത്തിനു പുറത്തേക്കും വ്യാപിപ്പിച്ചു. രണ്ടു സംഘങ്ങളിൽ ഒന്ന് കേരളത്തിലും മറ്റൊന്ന് അയൽ സംസ്ഥാനങ്ങളിലുമാണ് തിരച്ചിൽ നടത്തുന്നത്. യുവതിയുടെ മരണത്തിനു പിന്നാലെ കുടുംബാംഗങ്ങൾക്കൊപ്പം മുങ്ങിയ സുകാന്തിനെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ ഇനിയും പൊലീസിനു ലഭിച്ചിട്ടില്ല.

വീട്ടിൽനിന്ന് സുകാന്തിന്റെ ഐ പാഡ്, മൊബൈൽ ഫോൺ തുടങ്ങിയവ പിടിച്ചെടുത്തത് പരിശോധനയ്ക്ക് അയച്ചു. മരിക്കുന്നതിന് മുൻപ് യുവതി ഏറ്റവുമൊടുവിൽ സംസാരിച്ചത് സുകാന്തിനോടാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. സുഹൃത്തും സഹപ്രവർത്തകനുമായ സുകാന്തിന്റെ ഫോൺ കോളിൽ നിന്നുണ്ടായ പ്രകോപനമാണ് ആത്മഹത്യ ചെയ്യാൻ ഐബി ഉദ്യോഗസ്ഥയെ പ്രേരിപ്പിച്ചതെന്നാണ് കണ്ടെത്തൽ.

യുവതിയുടെ മൊബൈൽ ഫോൺ നശിപ്പിക്കപ്പെട്ടതിനാൽ കൂടുതൽ വിവരങ്ങൾ വ്യക്തമല്ലെന്നു കേസ് അന്വേഷിച്ച ഡിസിപി നകുൽ രാജേന്ദ്ര ദേശ്‌മുഖ് പറഞ്ഞു. ഫോണിലെ വിവരങ്ങൾ വീണ്ടെടുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ 24നുണ്ടായ സംഭവത്തിൽ 27നു ശേഷമാണു പ്രതിയെക്കുറിച്ചു പൊലീസിനു വിവരം ലഭിച്ചത്. അപ്പോഴേക്കും സുകാന്ത് ഒളിവിൽ പോയിരുന്നെന്നും ഡിസിപി പറഞ്ഞു. യുവതിയെ ഇയാൾ ശാരീരിക, സാമ്പത്തിക ചൂഷണം നടത്തിയെന്നതിനു തെളിവു ലഭിച്ചിട്ടുണ്ട്.

3 ലക്ഷത്തിലധികം രൂപയുടെ സാമ്പത്തിക ഇടപാടുകൾ ഇരുവരും തമ്മിൽ നടത്തിയതായുള്ള ബാങ്ക് രേഖകളും ലഭിച്ചു. യുവതിയെ ഗർഭഛിദ്രത്തിനു കൊണ്ടുപോയതിലും സുകാന്തിനു പങ്കുണ്ട്. ഇയാളെ പിടികൂടി ചോദ്യം ചെയ്താലേ കൂടുതൽ വ്യക്തത വരൂ. സുകാന്തിനൊപ്പം മാതാപിതാക്കളും ഒളിവിലാണ്’ – ഡിസിപി പറഞ്ഞു. അതിനിടെ, കേസിൽ അന്വേഷണ ഉദ്യോഗസ്ഥർ അലംഭാവം കാണിച്ചെന്നു രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്.

അന്വേഷണച്ചുമതലയിൽനിന്ന് ഒഴിവാകുകയെന്ന ഉദ്ദേശ്യത്തോടെ തെളിവുകൾ ശേഖരിക്കുന്നതിലടക്കം പേട്ട പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ മനഃപൂർവം ഉഴപ്പിയെന്നും കണ്ടെത്തി. റിപ്പോർട്ട് കണക്കിലെടുത്ത് അന്വേഷണത്തിന്റെ നിയന്ത്രണം ഡിസിപി നകുൽ രാജേന്ദ്ര ദേശ്മുഖ് ഏറ്റെടുത്തു.

#IB #officer#death #Search #Sukant #extends #Kerala;#Sukant#role #taking #young #woman #abortion

Next TV

Related Stories
'ദിവ്യക്ക് അറിവുണ്ട്, തിരിച്ചറിവില്ല,  ദിവ്യ ഭരിക്കുന്ന പാർട്ടിയുടെ ആളായി മുദ്രകുത്തപ്പെട്ടു' - പി ജെ കുര്യൻ

Apr 19, 2025 12:48 PM

'ദിവ്യക്ക് അറിവുണ്ട്, തിരിച്ചറിവില്ല, ദിവ്യ ഭരിക്കുന്ന പാർട്ടിയുടെ ആളായി മുദ്രകുത്തപ്പെട്ടു' - പി ജെ കുര്യൻ

ഭരണവർഗം മാത്രമാണോ കുടുംബം. ബാക്കിയുള്ളവരൊക്കെ കുടുംബത്തിന് പുറത്താണോ. വികലമായ കാഴ്ചപ്പാട് ആണതെന്നും പി ജെ കുര്യൻ...

Read More >>
കോഴിക്കോട്  പാലത്തിന് കീഴിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

Apr 19, 2025 12:39 PM

കോഴിക്കോട് പാലത്തിന് കീഴിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

ഫറോക് പഴയ പാലത്തിന് കീഴിൽ മൃതദേഹം...

Read More >>
കോഴിക്കോട് നഗരത്തിലെ വഴിയോര കച്ചവടക്കാര്‍ക്ക് ഇനി മുതല്‍ തിരിച്ചറിയല്‍ കാര്‍ഡും

Apr 19, 2025 12:16 PM

കോഴിക്കോട് നഗരത്തിലെ വഴിയോര കച്ചവടക്കാര്‍ക്ക് ഇനി മുതല്‍ തിരിച്ചറിയല്‍ കാര്‍ഡും

കോര്‍പ്പറേഷന്‍ 1952 പേര്‍ക്കാണ് തിരിച്ചറിയല്‍ കാര്‍ഡ്...

Read More >>
ഫോട്ടോയ്ക്കായി ഉന്തും തള്ളും വേണ്ട, കയ്യും കെട്ടി നോക്കിയിരിക്കില്ലെന്ന് കെപിസിസി; പാർട്ടി പരിപാടികൾക്ക് പ്രോട്ടോക്കോൾ

Apr 19, 2025 12:11 PM

ഫോട്ടോയ്ക്കായി ഉന്തും തള്ളും വേണ്ട, കയ്യും കെട്ടി നോക്കിയിരിക്കില്ലെന്ന് കെപിസിസി; പാർട്ടി പരിപാടികൾക്ക് പ്രോട്ടോക്കോൾ

ഇതിനു പിന്നാലെയാണ് പാർട്ടി പരിപാടികളിൽ പെരുമാറ്റച്ചട്ടം കൊണ്ടുവരുമെന്ന് കെപിസിസി അധ്യക്ഷൻ ഉറപ്പ്...

Read More >>
സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിൽ; പവന്റെ വില

Apr 19, 2025 11:44 AM

സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിൽ; പവന്റെ വില

ഇന്നലെയും ഇന്നും വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 71,560...

Read More >>
കണ്ണൂർ സ‍ർവകലാശാല ചോദ്യപേപ്പർ ചോർച്ച: ആരോപണം നിഷേധിച്ച് കോളേജ്; ബിസിഎ പരീക്ഷ പൂർണമായി റദ്ദാക്കില്ല

Apr 19, 2025 11:41 AM

കണ്ണൂർ സ‍ർവകലാശാല ചോദ്യപേപ്പർ ചോർച്ച: ആരോപണം നിഷേധിച്ച് കോളേജ്; ബിസിഎ പരീക്ഷ പൂർണമായി റദ്ദാക്കില്ല

കണ്ണൂർ സർവകലാശാലയിൽ നിന്നുള്ള ഒരു ജീവനക്കാരനെ കോളേജുകളിലേക്ക് പരീക്ഷാ ചുമതലയിൽ നിയോഗിക്കാനാണ്...

Read More >>
Top Stories