തിരുവനന്തപുരം:(truevisionnews.com) 11 വയസ്സുള്ള കുട്ടിയെ അമ്മയുടെ ആൺ സുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ അമ്മയേയും സുഹൃത്തിനെയും പ്രതികളാക്കി പൊലീസ് കേസ് എടുത്തു. അമ്മയുടെ സുഹൃത്തിനെ ഒന്നും അമ്മയെ രണ്ടും പ്രതികളാക്കി വഞ്ചിയൂർ പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്.

പിതാവ് ഫ്ലാറ്റിൽ ഇല്ലാത്ത ദിവസം അമ്മ പെൺകുട്ടിയെ സുഹൃത്തിനൊപ്പം ഉറങ്ങാൻ പറഞ്ഞുവിടുകയും ഉറക്കത്തിനിടയിൽ അമ്മയുടെ സുഹൃത്ത് പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തുകയും ചെയ്തെന്നാണ് കേസ്. രക്ഷിതാക്കളുടെ വേർപിരിയലുമായി ബന്ധപ്പെട്ട് കോടതിയിൽ നടത്തിയ കൗൺസലിങ്ങിനിടെയാണ് കുട്ടി ലൈംഗികാതിക്രമം വെളിപ്പെടുത്തിയത്. തുടർന്നു കോടതി നിർദേശ പ്രകാരം പൊലീസ് കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു. സംഭവം നടന്നതു പോത്തൻകോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ ആയതിനാൽ കേസ് അവിടേക്ക് മാറ്റിയെന്ന് വഞ്ചിയൂർ പൊലീസ് പറഞ്ഞു.
#11yearold #girl #sexually #assaulted #mother#boyfriend#father #flat#police #register #case
