തിരുവനന്തപുരം:(truevisionnews.com) നിരാഹാര സമരം ഏഴാം ദിവസം പിന്നിടുമ്പോൾ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ശക്തമാക്കി വനിതാ സിവിൽ പൊലീസ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട സി പി ഒ ഉദ്യോഗാർഥികൾ. കൈയ്യിൽ കർപ്പൂരം കത്തിച്ചുകൊണ്ടായിരുന്നു ഉദ്യോഗാർഥികളുടെ പ്രതിഷേധം.

റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് പ്രതിഷേധം കടുപ്പിക്കുന്നത്. തികച്ചും വൈകാരികമായ നിമിഷങ്ങൾക്കായിരുന്നു സെക്രട്ടറിയേറ്റ് സാക്ഷ്യം വഹിച്ചത്. നേരത്തെ സെക്രട്ടറിയേറ്റിനു മുന്നിലെ നടപ്പാതയിലെ ഇൻർലോക്കിലൂടെ മുട്ടിലിഴഞ്ഞ് നടത്തിയ സമരത്തിനിടയിലും ചിലർ തലകറങ്ങി വീണിരുന്നു.
#Women #CPO #candidates #protest #secretariat #camphor #burning#hands
