തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷൻ്റെ യൂത്ത് ഐക്കൺ, യുവ പ്രതിഭാ പുരസ്കാരങ്ങൾ ധനമന്ത്രി കെ.എൻ ബാലഗോപാൽ വിതരണം ചെയ്തു. മാധ്യമ വിഭാഗത്തിൽ റിപ്പോർട്ടർ ടി.വി പ്രിൻസിപ്പാൾ കറസ്പ്പോണ്ടൻ്റ് ആർ റോഷിപാൽ പുരസ്കാരം ഏറ്റുവാങ്ങി.

സിനിമ -സാംസ്കാരിക വിഭാഗത്തിൽ നിഖില വിമലും, കായിക വിഭാഗത്തിൽ ഇന്ത്യൻ ക്രിക്കറ്റ് താരം സജ്ന സജീവും പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. സാഹിത്യ മേഖലയിൽ വിനിൽ പോളും കാർഷിക മേഖലയിൽ എം ശ്രീവിദ്യയും പുരസ്കാരം ഏറ്റുവാങ്ങി.
യുവപ്രതിഭാ പുരസ്കാരങ്ങൾ മുഹമ്മദ് ആസിം വെള്ളിമണ്ണ, ഫാത്തിമ അൻഷി, പ്രിയ മാത്യു എന്നിവരും ഏറ്റുവാങ്ങി. ചടങ്ങിൽ യൂത്ത് കമ്മീഷൻ ചെയർമാൻ എം ഷാജർ അധ്യക്ഷത വഹിച്ചു.
#RRoshipal #received #Youth #Icon #Award
