കുറ്റ്യാടി (കോഴിക്കോട്): (www.truevisionnews.com) യുവതിയേയും രണ്ട് മക്കളേയും കാണാനില്ലെന്ന് പരാതി. ഊരത്ത് സ്വദേശിനി അഞ്ജന(30), മക്കളായ അലംകൃത(2), അലൻ(1) എന്നിവരെയാണ് കാണാതായത്.

ഇന്ന് രാവിലെയാണ് ഇവർ വീട്ടിൽ നിന്നും ഇറങ്ങിയത്. ഏറെ സമയം കഴിഞ്ഞും വീട്ടിലെത്താതിനെ തുടർന്ന് അഞ്ജനയുടെ ബന്ധുക്കൾ കുറ്റ്യാടി പോലിസിൽ പരാതി നൽകി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മൂവരും കുറ്റ്യാടിയിൽ നിന്നും വടകര ഭഗത്തേക്ക് പോയതായി സൂചന ലഭിച്ചിട്ടുണ്ടെന്ന് പോലിസ്. ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 0496 2597100 എന്ന നമ്പറിൽ ബന്ധപ്പെടുക.
#Complaint #filed #against #missing #woman #two #children #Kuttiadi #Kozhikode
