വീട്ടിലെ പ്രസവത്തിൽ യുവതി മരിച്ച സംഭവം; 'പ്രസവ വേദന ഉണ്ടായിട്ടും ആശുപത്രിയിൽ കൊണ്ടു പോയില്ല', പരാതിയുമായി കുടുംബം

വീട്ടിലെ പ്രസവത്തിൽ യുവതി മരിച്ച സംഭവം; 'പ്രസവ വേദന ഉണ്ടായിട്ടും ആശുപത്രിയിൽ കൊണ്ടു പോയില്ല', പരാതിയുമായി കുടുംബം
Apr 6, 2025 11:15 AM | By VIPIN P V

കൊച്ചി: (www.truevisionnews.com) മലപ്പുറത്ത് വീട്ടിലെ പ്രസവത്തിൽ യുവതി മരിച്ച സംഭവം അന്വേഷിക്കാനൊരുങ്ങി പൊലീസ്. മരിച്ച യുവതിയുടെ വീട്ടുകാരുടെ മൊഴി എടുക്കുമെന്ന് പെരുമ്പാവൂർ പൊലീസ് പറഞ്ഞു.

പരാതിയുമായി യുവതിയുടെ വീട്ടുകാർ രം​ഗത്തെത്തിയതോടെയാണ് പൊലീസ് വിഷയം അന്വേഷിക്കുന്നത്. ഇന്ന് രാവിലെ അസ്മയുടെ മൃതദേഹം ഭർത്താവ് പെരുമ്പാവൂരിലെ വീട്ടിലെത്തിച്ചിരുന്നു.

മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം, കുഞ്ഞ് പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

പ്രസവ വേദന ഉണ്ടായിട്ടും ആശുപത്രിയിൽ കൊണ്ടു പോയില്ലെന്ന് അസ്മയുടെ വീട്ടുകാർ പൊലീസിനോട് പറഞ്ഞു. മലപ്പുറം ചട്ടിപ്പറമ്പിൽ അസ്മയാണ് വീട്ടിലെ പ്രസവത്തിൽ മരിച്ചത്. അഞ്ചാമത്തെ പ്രസവത്തിലാണ് അസ്മ മരിച്ചത്.

മൃതദേഹം ഭർത്താവ് സിറാജുദ്ദീൽ പെരുമ്പാവൂരിലേക്ക് കൊണ്ടുപോവുകയായിരുന്നു. പൊലീസ് എത്തി ഇടപെട്ട് മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചട്ടി പറമ്പിൽ വാടക വീട്ടിലാണ് കുടുംബം താമസിച്ചിരുന്നത്.

#Woman #dies #during #homedelivery #Despite #laborpain #hospital #family #files #complaint

Next TV

Related Stories
'ദൃശ്യം -4' നടത്തി', തൊടുപുഴ ബിജു ജോസഫ് കൊലപാതകത്തിൽ പ്രതി ജോമോൻ്റെ കോൾ റെക്കോർഡ് പുറത്ത്

Apr 7, 2025 11:03 AM

'ദൃശ്യം -4' നടത്തി', തൊടുപുഴ ബിജു ജോസഫ് കൊലപാതകത്തിൽ പ്രതി ജോമോൻ്റെ കോൾ റെക്കോർഡ് പുറത്ത്

കൊലപാതത്തിന് ശേഷം ജോമോൻ പലരെയും ഫോണിൽ വിളിച്ച് വിവരം പറഞ്ഞിരുന്നതായി പൊലീസ് കണ്ടെത്തി....

Read More >>
 ഗൂ​ഗിൾ മാപ്പ് ചതിച്ചു..!  അര്‍ധരാത്രിയിൽ കാറിൽ വരുന്നതിനിടെ യുവാക്കൾ വനത്തിൽ കുടുങ്ങിയത്  മണിക്കൂറുകളോളം

Apr 7, 2025 10:23 AM

ഗൂ​ഗിൾ മാപ്പ് ചതിച്ചു..! അര്‍ധരാത്രിയിൽ കാറിൽ വരുന്നതിനിടെ യുവാക്കൾ വനത്തിൽ കുടുങ്ങിയത് മണിക്കൂറുകളോളം

വന്യമൃഗങ്ങളും ഇഴജന്തുക്കളുമുള്ള വനത്തിൽ നിസഹായാവസ്ഥയിലായ സംഘം നിലമ്പൂർ അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു....

Read More >>
വൈറ്റ് സ്വിഫ്റ്റ് കാറിൽ രണ്ട് പേർ, മാരകമയക്കുമരുന്നായ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

Apr 7, 2025 10:13 AM

വൈറ്റ് സ്വിഫ്റ്റ് കാറിൽ രണ്ട് പേർ, മാരകമയക്കുമരുന്നായ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

വെള്ള നിറത്തിലുള്ള സ്വിഫ്റ്റ് കാറിലെത്തിയ യുവാക്കളെ എക്സൈസിന്‍റെ സ്ക്വാഡ് തടഞ്ഞ്...

Read More >>
കൊക്കയിനും കഞ്ചാവുമായി കോഴിക്കോട് സ്വദേശി പിടിയില്‍

Apr 7, 2025 10:10 AM

കൊക്കയിനും കഞ്ചാവുമായി കോഴിക്കോട് സ്വദേശി പിടിയില്‍

ഇന്നലെ രാവിലെ മിന്നുമണി ജംഗ്ഷനില്‍ വെച്ചാണ് ഇയാള്‍...

Read More >>
Top Stories