കെഎസ്ആർടിസി ബസിൽ കഞ്ചാവ് കടത്തി; യുവതികൾ പിടിയിൽ

കെഎസ്ആർടിസി ബസിൽ കഞ്ചാവ് കടത്തി; യുവതികൾ പിടിയിൽ
Apr 7, 2025 10:34 AM | By Susmitha Surendran

കൊച്ചി :(truevisionnews.com) കെഎസ്ആർടിസി ബസിൽ കഞ്ചാവ് കടത്തിയ യുവതികൾ പൊലീസ് പിടിയിൽ. ഒഡീഷ സ്വദേശികളായ സ്വർണലത, ഗീതാഞ്ജലി ബഹ്‌റ എന്നിവരെയാണ് 7 കിലോ കഞ്ചാവുമായി പെരുമ്പാവൂർ എഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘവും കാലടി പൊലീസും ചേർന്ന് പുലർച്ചെ നാലു മണിയോടെ പിടികൂടിയത്.

നാല് വയസ്സുള്ള ആൺകുട്ടിയും ഇവർക്കൊപ്പമുണ്ടായിരുന്നു. മുൻപും കഞ്ചാവ് കടത്തിയിട്ടുള്ള ഇവർ രഹസ്യവിവരത്തെ തുടർന്ന് നിരീക്ഷണത്തിലായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

ഒഡീഷയിൽ നിന്നും പ്രത്യേകം പൊതിഞ്ഞ് ബാഗിൽ ആക്കിയാണ് കഞ്ചാവ് കൊണ്ടുവന്നത്. എസ്‌ഐമാരായ ജോസി ജോൺ, ഉണ്ണി, ഷാജി, എഎസ്‌ഐ അബ്ദുൽ മനാഫ്, എസ്‌സിപിഒമാരയ അഫ്‌സൽ, വർഗീസ് വേണാട്ട്, ബെന്നി ഐസക്, ആരിഷ അലിയാർ, ഷിജോ പേൾ, എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതികളെ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.

#Police #arrest #young #women #who #smuggled #cannabis #KSRTC #bus.

Next TV

Related Stories
കോഴിക്കോട് നാദാപുരത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ച ബ്രൗൺ ഷുഗറുമായി യുവാവ് പിടിയിൽ

Apr 8, 2025 10:06 AM

കോഴിക്കോട് നാദാപുരത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ച ബ്രൗൺ ഷുഗറുമായി യുവാവ് പിടിയിൽ

കഴിഞ്ഞ ദിവസം രാത്രി നാദാപുരം -കല്ലാച്ചി സംസ്ഥാന പാതയിൽ രജിസ്റ്റർ ഓഫിസ് പരിസരത്ത് നടത്തിയ പരിശോധനയിലാണ് ബ്രൗൺ ഷുഗറുമായി പ്രതി...

Read More >>
ജീവനക്കാരെ കഴുത്തിൽ ബെൽറ്റിട്ട് നായകളെ പോലെ നടത്തിച്ച സംഭവം; മുൻ ജീവനക്കാര‌നെതിരെ കൂടുതൽ പരാതികൾ

Apr 8, 2025 09:53 AM

ജീവനക്കാരെ കഴുത്തിൽ ബെൽറ്റിട്ട് നായകളെ പോലെ നടത്തിച്ച സംഭവം; മുൻ ജീവനക്കാര‌നെതിരെ കൂടുതൽ പരാതികൾ

സംഭവത്തിൽ തൊഴിൽ വകുപ്പിന്റെ വിശദമായ പരിശോധനയും മൊഴിയെടുപ്പും ഇന്ന്...

Read More >>
കണ്ണൂരിൽ ബൈക്ക് യാത്രികനെ കാട്ടുപന്നി ഇടിച്ചു വീഴ്ത്തി; തലയ്ക്കും കൈകാലുകൾക്കും പരിക്ക്

Apr 8, 2025 09:12 AM

കണ്ണൂരിൽ ബൈക്ക് യാത്രികനെ കാട്ടുപന്നി ഇടിച്ചു വീഴ്ത്തി; തലയ്ക്കും കൈകാലുകൾക്കും പരിക്ക്

ഇതിനടുത്തുള്ള ഒരു കിണറ്റിൽ ആറ് കാട്ടുപന്നികൾ വീണ സംഭവവും സമീപകാലത്ത് ഉണ്ടായിരുന്നു. പിന്നീട് അവയെ വെടിവച്ച്...

Read More >>
പത്തനംതിട്ടയിൽ പൊലീസുകാരനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Apr 8, 2025 08:57 AM

പത്തനംതിട്ടയിൽ പൊലീസുകാരനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഇന്നലെ രാത്രിയിലായിരുന്നു സംഭവം. പൊലീസ് സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍...

Read More >>
Top Stories