ഇടുക്കി: (www.truevisionnews.com) ഇടുക്കി സുൽത്താനിയയിൽ ശക്തമായ മഴയിൽ കല്ല് ദേഹത്ത് വീണ് ഒരാൾ മരിച്ചു.

സുൽത്താനിയയിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശിയായ അയ്യാവാണ് മരിച്ചത്. ഏലത്തോട്ടത്തിൽ പണിയെടുത്ത് കൊണ്ടിരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
നാട്ടുകാർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
#Stones #dirt #hit #body #One #person #dies #summer #rain #Idukki
