‘കൊ​ല്ല​പ്പെ​ട്ട’ ഭാ​ര്യ​യെ തേ​ടി​പ്പി​ടി​ച്ചു; ഒ​ന്ന​ര വ​ർ​ഷ​ത്തി​നു​ശേ​ഷം യു​വാ​വി​ന് ജ​യി​ൽ മോ​ച​നം

‘കൊ​ല്ല​പ്പെ​ട്ട’ ഭാ​ര്യ​യെ തേ​ടി​പ്പി​ടി​ച്ചു; ഒ​ന്ന​ര വ​ർ​ഷ​ത്തി​നു​ശേ​ഷം യു​വാ​വി​ന് ജ​യി​ൽ മോ​ച​നം
Apr 5, 2025 10:04 AM | By VIPIN P V

ബെംഗളൂരു: (www.truevisionnews.com) ‘കൊല്ലപ്പെട്ട’ ഭാര്യ മൈസൂരു സെഷൻസ് കോടതിയിൽ ഹാജരായതിനെ തുടർന്ന് കൊലപാതകക്കേസിൽ ഒന്നര വർഷം ജയിൽശിക്ഷ അനുഭവിച്ചയാളെ കോടതി വിട്ടയച്ചു.

പൊലീസ് കെട്ടിച്ചമച്ച കേസാണിതെന്നു ബോധ്യപ്പെട്ടതിനെ തുടർന്ന് 17ന് മുൻപ് റിപ്പോർട്ട് സമർപ്പിക്കാൻ എസ്പിയോട് കോടതി നിർദേശിച്ചു. 2020 ഡിസംബറിൽ, ഭാര്യ മല്ലികയെ കാണാനില്ലെന്ന് അറിയിച്ച് കുടക് കുശാൽനഗർ സ്വദേശി സുരേഷ് (38) പൊലീസിൽ പരാതി നൽകി.

അതേ കാലയളവിൽ മൈസൂരുവിലെ പെരിയപട്ടണയിൽ കാവേരി നദിയിൽനിന്ന് ഒരു സ്ത്രീയുടെ അസ്ഥികൂടം ലഭിച്ചിരുന്നു.

തുടർന്ന്, അതു മല്ലികയുടേതാണെന്നും സുരേഷ് അവരെ കൊലപ്പെടുത്തിയതാണെന്നും വരുത്തിത്തീർത്ത കുശാൽനഗർ റൂറൽ പൊലീസ് ഡിഎൻഎ പരിശോധനാഫലം വരുന്നതിനു മുൻപേ കുറ്റപത്രം തയാറാക്കുകയായിരുന്നു.

അതോടെ, സുരേഷിനു ജയിൽശിക്ഷ ലഭിച്ചു. എന്നാൽ, കഴിഞ്ഞദിവസം മല്ലിക മറ്റൊരാളോടൊപ്പം മടിക്കേരിയിലെ ഹോട്ടലിലിരുന്ന ആഹാരം കഴിക്കുന്നതു കണ്ട സുരേഷിന്റെ സുഹൃത്ത് വിഡിയോ ഫോണിൽ പകർത്തുകയും കോടതിയുടെ ശ്രദ്ധയിൽപെടുത്തുകയും ചെയ്തു. തുടർന്ന് മല്ലികയെ അറസ്റ്റ് ചെയ്ത് ഹാജരാക്കി.

മറ്റൊരാളോടൊപ്പം ഒളിച്ചോടുകയായിരുന്നെന്ന് മല്ലിക കോടതിയിൽ മൊഴി നൽകിയതോടെയാണ്, സുരേഷിനെ വിട്ടയച്ചതും വ്യാജക്കേസ് ചമച്ച പൊലീസിനെ കോടതി വിമർശിച്ചതും.

#Manhunt #murdered #wife #man #released #prison #half #years

Next TV

Related Stories
70-കാരിയെ നിലത്തേക്ക് പിടിച്ചു തള്ളി തറയിലിട്ട് ചവിട്ടി മരുമകൾ; മകനും മർദ്ദനം, കേസെടുത്ത് പൊലീസ്

Apr 5, 2025 04:47 PM

70-കാരിയെ നിലത്തേക്ക് പിടിച്ചു തള്ളി തറയിലിട്ട് ചവിട്ടി മരുമകൾ; മകനും മർദ്ദനം, കേസെടുത്ത് പൊലീസ്

വഴക്കിന് ശേഷം സരളയും വിശാലും ഇന്ദർഗഞ്ച് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. എന്നാൽ നീലികയും സംഘവും അതിനു മുമ്പേ അവിടെ എത്തിയിരുന്നു. സി.സി.ടി.വി...

Read More >>
ജിമ്മിലെ വർക്കൗട്ട് കഴിഞ്ഞെത്തി ഭക്ഷണം കഴിച്ചു, സംസാരിച്ചിരിക്കുന്നതിനിടെ ഹൃദയാഘാതം, വിദ്യാർത്ഥി മരിച്ചു

Apr 5, 2025 01:52 PM

ജിമ്മിലെ വർക്കൗട്ട് കഴിഞ്ഞെത്തി ഭക്ഷണം കഴിച്ചു, സംസാരിച്ചിരിക്കുന്നതിനിടെ ഹൃദയാഘാതം, വിദ്യാർത്ഥി മരിച്ചു

ഇതിന് ശേഷം കുടുംബവുമായി സംസാരിക്കുകയും സുഹൃത്തുക്കള്‍ക്കൊപ്പം അത്താഴം കഴിക്കുകയും...

Read More >>
മൂന്ന് മാസമായി തുടർച്ചയായി വയറുവേദന; പരിശോധനയിൽ കണ്ടെത്തിയത് അഞ്ച് ഇഞ്ച് നീളമുളള സൂചി

Apr 5, 2025 01:09 PM

മൂന്ന് മാസമായി തുടർച്ചയായി വയറുവേദന; പരിശോധനയിൽ കണ്ടെത്തിയത് അഞ്ച് ഇഞ്ച് നീളമുളള സൂചി

സൂചി എങ്ങനെയാണ് വയറ്റിൽ അകപ്പെട്ടതെന്ന് മുരളി വെളിപ്പെടുത്താൻ തയ്യാറായില്ലെന്ന് ആശുപത്രി അധികൃതർ...

Read More >>
ഗോകുലം ഗോപാലനുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലെ റെയ്‌ഡ്; ഒന്നര കോടി രൂപ പിടിച്ചെടുത്തെന്ന് എൻഫോഴ്‌സ്മെൻ്റ്

Apr 5, 2025 12:33 PM

ഗോകുലം ഗോപാലനുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലെ റെയ്‌ഡ്; ഒന്നര കോടി രൂപ പിടിച്ചെടുത്തെന്ന് എൻഫോഴ്‌സ്മെൻ്റ്

കോടികളുടെ വിദേശ സാമ്പത്തിക ഇടപാടുകളാണ് ഫെമാ ചട്ട ലംഘനമായി പരിശോധിക്കുന്നത്....

Read More >>
ലോറിയും മിനിബസും കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം, 11 പേർക്ക് പരിക്ക്

Apr 5, 2025 12:26 PM

ലോറിയും മിനിബസും കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം, 11 പേർക്ക് പരിക്ക്

കലബുർ​ഗി ജില്ലയിലുളള നെലോ​ഗിയിൽ സെന്റ് ക്രോസിലാണ് ദുരന്തമുണ്ടായത്. നിർത്തിയിട്ട ലോറിക്ക് പിന്നിൽ മിനി ബസ്...

Read More >>
Top Stories