കേരളത്തിൽ മഴ കനക്കും; മിന്നലിനും കാറ്റിനും സാധ്യത, ആറ് ജില്ലകളിൽ യെലോ അലർട്ട്

കേരളത്തിൽ മഴ കനക്കും; മിന്നലിനും കാറ്റിനും സാധ്യത, ആറ് ജില്ലകളിൽ യെലോ അലർട്ട്
Apr 5, 2025 05:26 PM | By VIPIN P V

തിരുവനന്തപുരം: (www.truevisionnews.com) കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് 6 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.

പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെലോ അലർട്ട്. തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം, വയനാട് ജില്ലകളിൽ നാളെ യെലോ അലർട്ടാണ്.

ഇവിടങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും 30 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനുമുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

മിന്നൽ ഏൽക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും തുറസ്സായ സ്ഥലങ്ങളിലോ വൃക്ഷങ്ങളുടെ ചുവട്ടിലോ നിൽക്കരുതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ചൂണ്ടയിടൽ, വലയെറിയൽ, മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയവ ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

#Heavyrains #expected #Kerala #possibility #lightning #wind #yellowalert #six #districts

Next TV

Related Stories
'അധ്യാപകന്‍റേത് പിതൃവാത്സല്യത്തോടെയുള്ള പെരുമാറ്റം'; പൊലീസ് എഴുതിത്തള്ളിയ പോക്സോ കേസിൽ നിർണായക ഉത്തരവ്

Apr 6, 2025 07:22 AM

'അധ്യാപകന്‍റേത് പിതൃവാത്സല്യത്തോടെയുള്ള പെരുമാറ്റം'; പൊലീസ് എഴുതിത്തള്ളിയ പോക്സോ കേസിൽ നിർണായക ഉത്തരവ്

പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി തള്ളിയ കോടതി ഒന്നാം പ്രതിയായ അധ്യാപകനും രണ്ടാം പ്രതിയായ പ്രധാനാധ്യാപികയ്ക്കും...

Read More >>
കളമശ്ശേരി ഗവ. മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍

Apr 6, 2025 07:08 AM

കളമശ്ശേരി ഗവ. മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍

കളമശ്ശേരി ഗവ. മെഡിക്കല്‍ കോളേജ് ഹോസ്റ്റലിലാണ് വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍...

Read More >>
'കണ്ണൂർ ലോഡ്ജിലെ അറസ്റ്റ്, യുവാക്കളെ പരിചയപ്പെട്ടത് ഇൻസ്റ്റഗ്രാമിലൂടെ, വീട്ടുകാരെ പറ്റിച്ചത് പരസ്പരം ഫോൺ കൈമാറി'; അന്വേഷണം

Apr 6, 2025 06:29 AM

'കണ്ണൂർ ലോഡ്ജിലെ അറസ്റ്റ്, യുവാക്കളെ പരിചയപ്പെട്ടത് ഇൻസ്റ്റഗ്രാമിലൂടെ, വീട്ടുകാരെ പറ്റിച്ചത് പരസ്പരം ഫോൺ കൈമാറി'; അന്വേഷണം

മട്ടന്നൂർ സ്വദേശി ഷംനാദ്, വളപട്ടണം സ്വദേശി ജെംഷിൽ, ഇരിക്കൂർ സ്വദേശി റഫീന,കണ്ണൂർ സ്വദേശി ജസീന എന്നിവരാണ് ലോഡ്ജിൽ മുറിയെടുത്ത് ലഹരി...

Read More >>
വീണ്ടും ട്വിസ്റ്റ്! കൊച്ചിയിലെ മാർക്കറ്റിങ് സ്ഥാപനത്തിലെ തൊഴിൽ പീഡനം, പരാതി അടിസ്ഥാനരഹിതമെന്ന് കണ്ടെത്തൽ

Apr 6, 2025 06:12 AM

വീണ്ടും ട്വിസ്റ്റ്! കൊച്ചിയിലെ മാർക്കറ്റിങ് സ്ഥാപനത്തിലെ തൊഴിൽ പീഡനം, പരാതി അടിസ്ഥാനരഹിതമെന്ന് കണ്ടെത്തൽ

കഴുത്തില്‍ ബെല്‍റ്റിട്ട് പട്ടിയെ പോലെ ചെറുപ്പക്കാരെ നടത്തിക്കുന്ന ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം...

Read More >>
കോഴിക്കോട് - പാലക്കാട് ദേശീയപാതയിൽ വാഹനാപകടം; പ്ലസ്ടു വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം

Apr 6, 2025 12:04 AM

കോഴിക്കോട് - പാലക്കാട് ദേശീയപാതയിൽ വാഹനാപകടം; പ്ലസ്ടു വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം

ആസിഫിനെ ആദ്യം ജില്ലാ ആശുപത്രിയിലും തുടർന്ന് വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ...

Read More >>
Top Stories