‘കൊ​ല്ല​പ്പെ​ട്ട’ ഭാ​ര്യ​യെ തേ​ടി​പ്പി​ടി​ച്ചു; ഒ​ന്ന​ര വ​ർ​ഷ​ത്തി​നു​ശേ​ഷം യു​വാ​വി​ന് ജ​യി​ൽ മോ​ച​നം

‘കൊ​ല്ല​പ്പെ​ട്ട’ ഭാ​ര്യ​യെ തേ​ടി​പ്പി​ടി​ച്ചു; ഒ​ന്ന​ര വ​ർ​ഷ​ത്തി​നു​ശേ​ഷം യു​വാ​വി​ന് ജ​യി​ൽ മോ​ച​നം
Apr 5, 2025 10:04 AM | By VIPIN P V

ബെംഗളൂരു: (www.truevisionnews.com) ‘കൊല്ലപ്പെട്ട’ ഭാര്യ മൈസൂരു സെഷൻസ് കോടതിയിൽ ഹാജരായതിനെ തുടർന്ന് കൊലപാതകക്കേസിൽ ഒന്നര വർഷം ജയിൽശിക്ഷ അനുഭവിച്ചയാളെ കോടതി വിട്ടയച്ചു.

പൊലീസ് കെട്ടിച്ചമച്ച കേസാണിതെന്നു ബോധ്യപ്പെട്ടതിനെ തുടർന്ന് 17ന് മുൻപ് റിപ്പോർട്ട് സമർപ്പിക്കാൻ എസ്പിയോട് കോടതി നിർദേശിച്ചു. 2020 ഡിസംബറിൽ, ഭാര്യ മല്ലികയെ കാണാനില്ലെന്ന് അറിയിച്ച് കുടക് കുശാൽനഗർ സ്വദേശി സുരേഷ് (38) പൊലീസിൽ പരാതി നൽകി.

അതേ കാലയളവിൽ മൈസൂരുവിലെ പെരിയപട്ടണയിൽ കാവേരി നദിയിൽനിന്ന് ഒരു സ്ത്രീയുടെ അസ്ഥികൂടം ലഭിച്ചിരുന്നു.

തുടർന്ന്, അതു മല്ലികയുടേതാണെന്നും സുരേഷ് അവരെ കൊലപ്പെടുത്തിയതാണെന്നും വരുത്തിത്തീർത്ത കുശാൽനഗർ റൂറൽ പൊലീസ് ഡിഎൻഎ പരിശോധനാഫലം വരുന്നതിനു മുൻപേ കുറ്റപത്രം തയാറാക്കുകയായിരുന്നു.

അതോടെ, സുരേഷിനു ജയിൽശിക്ഷ ലഭിച്ചു. എന്നാൽ, കഴിഞ്ഞദിവസം മല്ലിക മറ്റൊരാളോടൊപ്പം മടിക്കേരിയിലെ ഹോട്ടലിലിരുന്ന ആഹാരം കഴിക്കുന്നതു കണ്ട സുരേഷിന്റെ സുഹൃത്ത് വിഡിയോ ഫോണിൽ പകർത്തുകയും കോടതിയുടെ ശ്രദ്ധയിൽപെടുത്തുകയും ചെയ്തു. തുടർന്ന് മല്ലികയെ അറസ്റ്റ് ചെയ്ത് ഹാജരാക്കി.

മറ്റൊരാളോടൊപ്പം ഒളിച്ചോടുകയായിരുന്നെന്ന് മല്ലിക കോടതിയിൽ മൊഴി നൽകിയതോടെയാണ്, സുരേഷിനെ വിട്ടയച്ചതും വ്യാജക്കേസ് ചമച്ച പൊലീസിനെ കോടതി വിമർശിച്ചതും.

#Manhunt #murdered #wife #man #released #prison #half #years

Next TV

Related Stories
ഫോളോവേഴ്‌സിന്റെ എണ്ണം കൂടുന്നില്ല; സൂറത്തിൽ 21-കാരനായ വ്‌ളോഗർ ജീവനൊടുക്കി

Apr 6, 2025 06:53 AM

ഫോളോവേഴ്‌സിന്റെ എണ്ണം കൂടുന്നില്ല; സൂറത്തിൽ 21-കാരനായ വ്‌ളോഗർ ജീവനൊടുക്കി

കൂടുതൽ ഫോളോവേഴ്‌സിനെ ലഭിക്കാത്തതിനാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മകൻ വിഷാദത്തിലായിരുന്നുവെന്ന് ഓട്ടോറിക്ഷ ഡ്രൈവറായ ഇയാളുടെ പിതാവ് പൊലീസിനോട്...

Read More >>
വഖഫ് നിയമ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം; ബില്ല് നിയമമായി

Apr 6, 2025 05:56 AM

വഖഫ് നിയമ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം; ബില്ല് നിയമമായി

232-ന് എതിരെ 288 വോട്ടുകൾക്കാണ് ബില്ല് ലോക്സഭയിൽ പാസായത്. രാജ്യസഭയിൽ നടന്ന വോട്ടെടുപ്പിൽ 128 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 95 പേർ...

Read More >>
'എന്നെ കൊണ്ടുപോകാൻ വന്നില്ലല്ലോ, വരുമെന്ന് പറഞ്ഞതല്ലേ'; ഉള്ളുലഞ്ഞ് സാനിയ, സിദ്ധാർത്ഥിന് കണ്ണീരോടെ വിട

Apr 5, 2025 08:12 PM

'എന്നെ കൊണ്ടുപോകാൻ വന്നില്ലല്ലോ, വരുമെന്ന് പറഞ്ഞതല്ലേ'; ഉള്ളുലഞ്ഞ് സാനിയ, സിദ്ധാർത്ഥിന് കണ്ണീരോടെ വിട

മാർച്ച് 23 നായിരുന്നു സിദ്ധാർത്ഥും സാനിയയും തമ്മിലുള്ള വിവാഹ നിശ്ചയം. നവംബർ 2 ന് വിവാഹം നടത്താൻ...

Read More >>
വാഷ്റൂമിൽ പോയ കുഞ്ഞിന്‍റെ മാല കാണാനില്ല; ഇൻഡിഗോ ജീവനക്കാരിക്കെതിരെ ഗുരുതര പരാതി

Apr 5, 2025 08:06 PM

വാഷ്റൂമിൽ പോയ കുഞ്ഞിന്‍റെ മാല കാണാനില്ല; ഇൻഡിഗോ ജീവനക്കാരിക്കെതിരെ ഗുരുതര പരാതി

അത്തരം കാര്യങ്ങൾ ഞങ്ങൾ വളരെ ഗൗരവമായി കാണുന്നു, അന്വേഷണവുമായി പൂർണമായി സഹകരിക്കും"- ഇൻഡിഗോ പ്രസ്താവനയിൽ...

Read More >>
70-കാരിയെ നിലത്തേക്ക് പിടിച്ചു തള്ളി തറയിലിട്ട് ചവിട്ടി മരുമകൾ; മകനും മർദ്ദനം, കേസെടുത്ത് പൊലീസ്

Apr 5, 2025 04:47 PM

70-കാരിയെ നിലത്തേക്ക് പിടിച്ചു തള്ളി തറയിലിട്ട് ചവിട്ടി മരുമകൾ; മകനും മർദ്ദനം, കേസെടുത്ത് പൊലീസ്

വഴക്കിന് ശേഷം സരളയും വിശാലും ഇന്ദർഗഞ്ച് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. എന്നാൽ നീലികയും സംഘവും അതിനു മുമ്പേ അവിടെ എത്തിയിരുന്നു. സി.സി.ടി.വി...

Read More >>
Top Stories