വീണ്ടും ട്വിസ്റ്റ്! കൊച്ചിയിലെ മാർക്കറ്റിങ് സ്ഥാപനത്തിലെ തൊഴിൽ പീഡനം, പരാതി അടിസ്ഥാനരഹിതമെന്ന് കണ്ടെത്തൽ

വീണ്ടും ട്വിസ്റ്റ്! കൊച്ചിയിലെ മാർക്കറ്റിങ് സ്ഥാപനത്തിലെ തൊഴിൽ പീഡനം, പരാതി അടിസ്ഥാനരഹിതമെന്ന് കണ്ടെത്തൽ
Apr 6, 2025 06:12 AM | By Athira V

കൊച്ചി: ( www.truevisionnews.com) കൊച്ചിയിലെ സ്വകാര്യ മാര്‍ക്കറ്റിങ് സ്ഥാപനത്തില്‍ ക്രൂരമായ തൊഴില്‍ പീഡനം നടന്നെന്ന ആരോപണത്തില്‍ വീണ്ടും ട്വിസ്റ്റ്. തൊഴിൽ പീഡനം എന്ന പരാതി അടിസ്ഥാനരഹിതമെന്ന് തൊഴിൽ വകുപ്പിന്‍റെ കണ്ടെത്തൽ. തൊഴിലിടത്തിലെ രണ്ടു വ്യക്തികൾ തമ്മിൽ ഉണ്ടായ പ്രശ്നത്തെ തൊഴിൽ പീഡനം എന്ന് ചിത്രീകരിക്കുകയായിരുന്നു എന്ന നിഗമനത്തിലാണ് തൊഴിൽ വകുപ്പ്. ഇക്കാര്യം വ്യക്തമാക്കി ഇന്ന് മന്ത്രിക്ക് തൊഴിൽ വകുപ്പ് റിപ്പോർട്ട് സമർപ്പിക്കും

പരാതിക്ക് ആസ്പദമായ ദൃശ്യത്തിലെ ചെറുപ്പക്കാരുടെ മൊഴിയെടുത്ത ശേഷമാണ് തൊഴിൽ പീഡനം നടന്നിട്ടില്ലെന്ന നിഗമനത്തിലേക്ക് തൊഴിൽ വകുപ്പ് എത്തിയത്. ഉണ്ടായത് തൊഴില്‍ പീഡനമല്ലെന്ന് ദൃശ്യങ്ങളില്‍ കാണുന്ന യുവാവ് പൊലീസിനും തൊഴില്‍ വകുപ്പിനും നേരത്തെ മൊഴി നൽകിയിരുന്നു.

കഴുത്തില്‍ ബെല്‍റ്റിട്ട് പട്ടിയെ പോലെ ചെറുപ്പക്കാരെ നടത്തിക്കുന്ന ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. സ്വകാര്യ മാര്‍ക്കറ്റിങ് സ്ഥാപനം ടാര്‍ജറ്റ് അച്ചീവ് ചെയ്യാത്ത ചെറുപ്പക്കാരെ ഇത്തരത്തിൽ ശിക്ഷിക്കുന്നെന്ന ആരോപണമാണ് ഉയര്‍ന്നത്.

കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് ഈ സംഭവം നടന്നതെന്നും ഇതടക്കം ക്രൂരമായ ശിക്ഷകള്‍ സ്ഥാപനത്തില്‍ നിന്ന് നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഏതാനും മാസങ്ങള്‍ മുമ്പു വരെ ഇവിടെ ജോലി ചെയ്തിരുന്ന ഫോര്‍ട്ട് കൊച്ചി സ്വദേശി അഖില്‍ ആരോപിക്കുകയും ചെയ്തു.

കൊച്ചി പാലാരിവട്ടം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹിന്ദുസ്ഥാന്‍ പവര്‍ ലിങ്ക്സ് എന്ന സ്ഥാപനത്തിനും ഇവരുടെ പെരുമ്പാവൂരില്‍ പ്രവര്‍ത്തിക്കുന്ന ഡീലര്‍ഷിപ്പ് സ്ഥാപനമായ കെല്‍ട്രോകോപ്പിനുമെതിരെയാണ് ആരോപണമുയര്‍ന്നത്. ഇതോടെ തൊഴില്‍ വകുപ്പും പൊലീസും അന്വേഷണവും തുടങ്ങി. ഹിന്ദുസ്ഥാന്‍ പവര്‍ ലിങ്ക്സിന് സംഭവവുമായി ബന്ധമില്ലെന്ന് പാലാരിവട്ടം പൊലീസ് അറിയിച്ചു. പിന്നീട് പെരുമ്പാവൂരില്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം തിരിഞ്ഞു മറിഞ്ഞത്.

#kochi #workplace #harassment #circulated #footage #labour #department #says #its #baseless #allegation

Next TV

Related Stories
  പ്രസവം തീരെ ലളിതമാണ്, ആശുപത്രിയിൽ പോകേണ്ട കാര്യമില്ലെന്ന ധാരണ വേണ്ട; വീട്ടിലെ പ്രസവം അപകടം, ക്യാമ്പയിനുമായി ആരോഗ്യ വകുപ്പ്

Apr 6, 2025 11:06 PM

പ്രസവം തീരെ ലളിതമാണ്, ആശുപത്രിയിൽ പോകേണ്ട കാര്യമില്ലെന്ന ധാരണ വേണ്ട; വീട്ടിലെ പ്രസവം അപകടം, ക്യാമ്പയിനുമായി ആരോഗ്യ വകുപ്പ്

കുഞ്ഞോമന ജനിക്കേണ്ടത് ഏറ്റവും സുരക്ഷിതമായ കരങ്ങളിൽ, പ്രസവം സുരക്ഷിതമാക്കാൻ ആശുപത്രി തന്നെ തിരഞ്ഞെടുക്കാം' എന്ന മുദ്രാവാക്യമാണ് കേരള സർക്കാർ...

Read More >>
എസ് ഡി പി ഐ നേതാവിന് വഴിവിട്ട സഹായം;പൊലീസ് കാന്റീൻ ഐഡി കാർഡ് ദുരുപയോഗം ചെയ്തു, ഗ്രേഡ് എസ് ഐക്ക് സസ്പെൻഷൻ

Apr 6, 2025 10:51 PM

എസ് ഡി പി ഐ നേതാവിന് വഴിവിട്ട സഹായം;പൊലീസ് കാന്റീൻ ഐഡി കാർഡ് ദുരുപയോഗം ചെയ്തു, ഗ്രേഡ് എസ് ഐക്ക് സസ്പെൻഷൻ

പൊലീസ് കാന്റീൻ ഐഡി കാർഡ് ദുരുപയോഗം ചെയ്ത് ടി വി അടക്കം വാങ്ങിയെന്ന് കണ്ടെത്തിയതിനെ തുട‌ർന്നാണ് നടപടി....

Read More >>
പാലക്കാട് കാട്ടാന ആക്രമണം; യുവാവിന് ജീവൻ നഷ്ട്ടമായത് അമ്മയെ രക്ഷിക്കുന്നതിനിടയിൽ - ദൃക്സാക്ഷി

Apr 6, 2025 10:44 PM

പാലക്കാട് കാട്ടാന ആക്രമണം; യുവാവിന് ജീവൻ നഷ്ട്ടമായത് അമ്മയെ രക്ഷിക്കുന്നതിനിടയിൽ - ദൃക്സാക്ഷി

സ്ഥിരം കാട്ടാനകൾ ഇറങ്ങാറുള്ള മേഖലയാണിത്. അലന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക്...

Read More >>
വിവാഹ മോചിതയെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ചു, 47കാരൻ അറസ്റ്റിൽ

Apr 6, 2025 10:32 PM

വിവാഹ മോചിതയെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ചു, 47കാരൻ അറസ്റ്റിൽ

യുവതിയുമായി സൗഹൃദം സ്ഥാപിച്ച് വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ലൈംഗികമായി...

Read More >>
തിരുവനന്തപുരത്ത് റോഡരികിൽ കിടന്ന ഓട്ടോയിൽ യുവാവ് മരിച്ച നിലയിൽ

Apr 6, 2025 10:20 PM

തിരുവനന്തപുരത്ത് റോഡരികിൽ കിടന്ന ഓട്ടോയിൽ യുവാവ് മരിച്ച നിലയിൽ

ഉച്ചക്ക് ഒരു മണി മുതൽ പള്ളിക്ക് സമീപം വണ്ടി പാർക്ക് ചെയ്തിരുന്നതായി നാട്ടുകാ‌‍‌ർ...

Read More >>
ക്ഷേത്രോത്സവ ഗാനമേളയിൽ ആർഎസ്എസ് ഗണഗീതം; വിവാദം, പോലീസിൽ പരാതി

Apr 6, 2025 10:08 PM

ക്ഷേത്രോത്സവ ഗാനമേളയിൽ ആർഎസ്എസ് ഗണഗീതം; വിവാദം, പോലീസിൽ പരാതി

മാര്‍ച്ച് 10-ന് കടയ്ക്കൽ ദേവീ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ ഗായകന്‍ അലോഷിയുടെ സംഗീത പരിപാടിയിൽ വിപ്ലവ ഗാനം ആലപിച്ചത്...

Read More >>
Top Stories