മോതിരത്തിന് മുകളിലൂടെ മാംസം വളർന്നു, വിരൽ മുറിക്കണമെന്ന് ഡോക്ടർമാർ; യുവാവിന് രക്ഷകരായി അ​ഗ്നിരക്ഷാസേന

മോതിരത്തിന് മുകളിലൂടെ മാംസം വളർന്നു, വിരൽ മുറിക്കണമെന്ന് ഡോക്ടർമാർ; യുവാവിന് രക്ഷകരായി അ​ഗ്നിരക്ഷാസേന
Apr 3, 2025 03:45 PM | By VIPIN P V

കൊല്ലം : (www.truevisionnews.com) കൈവിരലിലെ മോതിരങ്ങള്‍ക്ക് മുകളിലൂടെ മാംസം വളർന്ന് ചികിത്സ തേടിയ യുവാവിന് രക്ഷകരായി അ​ഗ്നിരക്ഷാസേന. വിരൽ മുറിച്ചുമാറ്റാതെ രക്ഷയില്ലെന്ന് കണ്ടിടത്താണ് അ​ഗ്നിരക്ഷാസേനയുടെ ഇടപെടൽ.

കൊല്ലം സ്വദേശി രതീഷ് കുറേയേറെ വർഷങ്ങളായി സ്റ്റീൽ മോതിരങ്ങളും സ്റ്റീൽ സ്പ്രിങ് മോഡൽ മോതിരവും ഇടതുകൈവിരലിൽ ഉപയോ​ഗിച്ചുവരികയായിരുന്നു. പല കാലങ്ങളായി മോതിരം ഊരിമാറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല.

മോതിരം കൈവിരലിൽ അങ്ങനെ തന്നെ തുടർന്നു. ഇതിനുമുകളിലൂടെ ദശ വളർന്ന് മോതിരം മൂടുന്ന അവസ്ഥയിലാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയത്. കൈവിരൽ മുറിച്ചുമാറ്റാതെ രക്ഷയില്ലെന്നായി ഡോക്ടർമാർ.

അവസാനഘട്ട ശ്രമമെന്ന നിലയിലാണ് മെഡിക്കൽ കോളേജ് അ​ഗ്നിരക്ഷാസേനയെ വിവരം അറിയിക്കുന്നത്.

തുടർന്ന് വിരലുകൾ മുറിക്കാതെ തന്നെ വളയങ്ങൾ മാംസത്തിന് പുറത്തെടുത്ത് നൽകാമെന്ന് തിരുവനന്തപുരം അ​ഗ്നിരക്ഷാ നിലയത്തിൽ നിന്നുവന്ന സേനാ​ഗംങ്ങൾ വി​ദ​ഗ്ധ ഡോക്ടർമാർക്ക് ഉറപ്പുനൽകി.

യുവാവിന് അനസ്തേഷ്യ നൽകിയശേഷം ഒന്നര മണിക്കൂറിലേറെ നേരം നടത്തിയ പരിശ്രമത്തിനൊടുവിലാണ് ആറു വളയങ്ങളുള്ള സ്റ്റീൽ സ്പ്രിങ് മോതിരവും മറ്റൊരു മോതിരവും അ​ഗ്നിരക്ഷാ സേന അറുത്തെടുത്തത്.

തിരുവനന്തപുരം അ​ഗ്നിരക്ഷാ നിലയത്തിലെ എഫ്.ആർ.ഒ ഷ​ഹീർ, വിഷ്ണുനാരായൺ, അനീഷ് ജി.കെ, ശ്രീജിത്ത്, എഫ്.ആർ.ഒ അഭിലാഷ് എന്നിവരാണ് ദൗത്യസം​ഘത്തിലുണ്ടായിരുന്നത്.

#Doctor #say #finger #needs #amputated #flesh #grows #overring #Firefighters #rescue #youngman

Next TV

Related Stories
സമൂഹമാധ്യമത്തിൽ വ്യാജ അക്കൗണ്ട്; ലൈംഗികാവയവം പ്രദർശിപ്പിച്ച് ഭീഷണി, കോഴിക്കോട് സ്വദേശിനിയുടെ പരാതിയിൽ പ്രതി അറസ്റ്റിൽ

Apr 5, 2025 12:05 AM

സമൂഹമാധ്യമത്തിൽ വ്യാജ അക്കൗണ്ട്; ലൈംഗികാവയവം പ്രദർശിപ്പിച്ച് ഭീഷണി, കോഴിക്കോട് സ്വദേശിനിയുടെ പരാതിയിൽ പ്രതി അറസ്റ്റിൽ

കോഴിക്കോട് സ്വദേശിയായ യുവതിയുമായി വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് പ്രതി ബന്ധം...

Read More >>
നിപ ലക്ഷണങ്ങളുമായി യുവതി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ, സ്രവം പരിശോധനയ്ക്കയച്ചു

Apr 4, 2025 11:38 PM

നിപ ലക്ഷണങ്ങളുമായി യുവതി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ, സ്രവം പരിശോധനയ്ക്കയച്ചു

വെള്ളിയാഴ്ച വൈകീട്ടാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക്...

Read More >>
നഗ്ന ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന് പരാതി; താനൂരിൽ പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

Apr 4, 2025 09:19 PM

നഗ്ന ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന് പരാതി; താനൂരിൽ പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

ലഹരിക്ക് അടിമയായ യുവാവ് പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന്...

Read More >>
Top Stories