കത്തുന്ന ചൂടിന് ആശ്വാസം; നാളെ മുതൽ കേരളത്തിലെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

കത്തുന്ന ചൂടിന് ആശ്വാസം; നാളെ മുതൽ കേരളത്തിലെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
Apr 1, 2025 03:16 PM | By VIPIN P V

തിരുവനന്തപുരം: (www.truevisionnews.com) നാളെ മുതൽ കേരളത്തിലെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. 3-4 ദിവസങ്ങളില്‍ എല്ലാ ജില്ലകളിലും ഇടി/ മിന്നൽ/ കാറ്റോട് കൂടിയ വേനൽ മഴ ശക്തമാക്കാനുള്ള സൂചനകളാണ് ഉള്ളതെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു.

മലയോര മേഖലയിൽ കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഏപ്രിൽ മാസത്തിൽ കേരളത്തിൽ സാധാരണ ലഭിക്കുന്നതിനേക്കാൾ കൂടുതൽ മഴ ലഭിക്കാനാണ് സാധ്യത. ഉയർന്ന താപനില വടക്കൻ ജില്ലകളിൽ സാധാരയെക്കാൾ കൂടുതലും മധ്യ തെക്കൻ ജില്ലകളിൽ സാധാരണ ഏപ്രിൽ മാസത്തിൽ അനുഭവപ്പെടുന്ന ചൂടും അനുഭവപ്പെടനും സാധ്യതയുണ്ട്.

രാജ്യത്ത് ഭൂരിഭാഗം സംസ്ഥാങ്ങളിലും ഇനിയുള്ള മൂന്ന് മാസങ്ങളിൽ ഉഷ്ണ തരംഗത്തിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പിൽ പറയുന്നു.

കേന്ദ്ര കാലാവസ്ഥാവകുപ്പിന്‍റെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

02/04/2025 : എറണാകുളം, പാലക്കാട്, വയനാട്

03/04/2025 : പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്

04/04/2025 : പാലക്കാട്, മലപ്പുറം, വയനാട്

05/04/2025 : പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, വയനാട്

ഈ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

അതേസമയം, വേനൽ മഴയിൽ ഏപ്രിലിൽ കേരളത്തിലും കർണാടകയിലും ചില സ്ഥലങ്ങളിൽ ഉരുൾപൊട്ടലിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പുണ്ട്.

വരും ദിവസങ്ങളിൽ വേനൽ മഴ ശക്തമാകാൻ സാധ്യതയുണ്ടെന്നും ജാഗ്രത വേണമെന്നും ഐഎംഡി മേധാവി മൃത്യുഞ്ജയ് മൊഹാപാത്ര അറിയിച്ചു. കേരളത്തിൽ ഏപ്രിൽ നാല് വരെ ശക്തമായ വേനൽ മഴ ലഭിച്ചേക്കുമെന്നാണ് അറിയിപ്പ്.

#Relief #scorching #heat #Rain #likely #districts #Kerala #tomorrow #yellowalert #three #districts

Next TV

Related Stories
വാഹനം ഇടിച്ചുകയറി അമ്മയും മകളും മരിച്ച സംഭവം; ഒളിവില്‍പോയ ഡ്രൈവര്‍ പോലീസിൽ കീഴടങ്ങി

Apr 2, 2025 09:06 PM

വാഹനം ഇടിച്ചുകയറി അമ്മയും മകളും മരിച്ച സംഭവം; ഒളിവില്‍പോയ ഡ്രൈവര്‍ പോലീസിൽ കീഴടങ്ങി

പരിക്കേറ്റ രോഹിണി, അഖില എന്നിവരെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍...

Read More >>
ബൈക്കിൽ കാറിടിച്ച് റോഡിലേക്ക് തെറിച്ചുവീണ് യാത്രികന്‍; സഹായിക്കാനോടിയെത്തി കുട്ടി, സിസിടിവി ദൃശ്യം

Apr 2, 2025 08:50 PM

ബൈക്കിൽ കാറിടിച്ച് റോഡിലേക്ക് തെറിച്ചുവീണ് യാത്രികന്‍; സഹായിക്കാനോടിയെത്തി കുട്ടി, സിസിടിവി ദൃശ്യം

രണ്ട് ദിവസം മുമ്പ് നടന്ന അപകടത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുളളത്. സൈഡ് റോഡിൽ നിന്നാണ് ബൈക്ക് യാത്രക്കാരൻ...

Read More >>
ഡ്രൈവർ മദ്യപിച്ചെന്ന് ആരോപിച്ച് ബസ് തടഞ്ഞു; കാർ യാത്രികർ അറസ്റ്റിൽ

Apr 2, 2025 08:43 PM

ഡ്രൈവർ മദ്യപിച്ചെന്ന് ആരോപിച്ച് ബസ് തടഞ്ഞു; കാർ യാത്രികർ അറസ്റ്റിൽ

ഡ്രൈവറെ വൈദ്യപരിശോധന നടത്തിയെങ്കിലും ലഹരിയുടെ അംശം പോലും കണ്ടെത്താൻ...

Read More >>
ചുഴലിക്കാറ്റ് മുന്നൊരുക്കം: ജില്ലയിൽ ഏപ്രിൽ 11-ന് മോക്ഡ്രിൽ നടത്തും

Apr 2, 2025 08:08 PM

ചുഴലിക്കാറ്റ് മുന്നൊരുക്കം: ജില്ലയിൽ ഏപ്രിൽ 11-ന് മോക്ഡ്രിൽ നടത്തും

ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഫറോക്ക്‌ ഐഒസിഎൽ, ബേപ്പൂർ ഹാർബർ എന്നിവിടങ്ങളിലാണ് മോക്ഡ്രിൽ നടത്തുക....

Read More >>
തലസ്ഥാനത്തെ വിവിധ മേഖലകളിൽ പരിശോധന; അനധികൃതമായി വിൽപ്പന നടത്തിയ ഗ്യാസ് സിലിണ്ടറുകള്‍ പിടിച്ചെടുത്തു

Apr 2, 2025 07:56 PM

തലസ്ഥാനത്തെ വിവിധ മേഖലകളിൽ പരിശോധന; അനധികൃതമായി വിൽപ്പന നടത്തിയ ഗ്യാസ് സിലിണ്ടറുകള്‍ പിടിച്ചെടുത്തു

താലൂക്ക് സപ്ലൈ ഓഫീസര്‍ ബീന ഭദ്രന്‍റെ നേതൃത്വത്തിലാണ് പരിശോധന...

Read More >>
Top Stories