കോഴിക്കോട് : (truevisionnews.com) നാദാപുരം വാണിമേൽ ഗ്രാമപഞ്ചായത്തിൽ പരപ്പുപാറ ടൗണിൽ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച പി.എസ് ചിക്കൻ സ്റ്റാൾ താൽക്കാലികമായി അടച്ചുപൂട്ടാൻ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.

പെരുന്നാൾ കച്ചവടത്തിനു ശേഷം മാലിന്യം യഥാസമയം നീക്കം ചെയ്യാതെ പരിസരവാസികൾക്ക് അസഹാപ്രദവമുണ്ടാക്കുന്ന തരത്തിൽ കൂട്ടിയിട്ടതിനാണ് നടപടി.
'ഫ്രഷ് കട്ട്' എന്ന സ്ഥാപനം യഥാസമയം മാലിന്യം നീക്കം ചെയ്യാത്തത് ഇറച്ചിക്കടകളിൽ മാലിന്യം പെരുകുന്നതിനും ദുർഗന്ധം വമിക്കുന്നതിനും ഇടയാക്കുന്നുണ്ടെന്ന് പരിശോധനയ്ക്ക് നേതൃത്വം നൽകിയ ഹെൽത്ത് ഇൻസ്പെക്ടർ കെ.ജയരാജ് പറഞ്ഞു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി.വിജയരാഘവൻ, ക്ലർക്ക് ആർ.അർജ്ജുൻ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
#Health #Department #orders #closure #chicken #stall #Nadapuram #Vanimele #not #maintaining #hygiene
