'മണി ഹീസ്റ്റ്' ചിത്രം പ്രചോദനമാക്കി എസ്ബിഐ ശാഖയിൽ നിന്ന് സ്വർണകവർച്ച; 5 മാസത്തിന് ശേഷം പ്രതികൾ പിടിയിൽ

'മണി ഹീസ്റ്റ്' ചിത്രം പ്രചോദനമാക്കി എസ്ബിഐ ശാഖയിൽ നിന്ന് സ്വർണകവർച്ച;  5 മാസത്തിന് ശേഷം പ്രതികൾ പിടിയിൽ
Apr 1, 2025 08:23 AM | By Vishnu K

ബെം​ഗളൂരു: (www.truevisionnews.com) കർണാടക ദാവൺ​ഗരെ ജില്ലയിലെ ന്യാമതി എസ്ബിഐ ശാഖയിൽ നിന്നും 17 കിലോ സ്വർണം കവർന്ന മോഷ്ടാക്കൾ അഞ്ച് മാസത്തിന് ശേഷം പോലീസ് പിടിയിൽ. മുഖ്യസൂത്രധാരനായ തമിഴ്‌നാട് മധുര സ്വദേശി വിജയ് കുമാർ അടക്കമുള്ള ആറ് പ്രതികളാണ് പോലീസ് പിടിയിലായത്. വിജയകുമാറിന് പുറമെ അജയ്കുമാർ, അവരുടെ ഭാര്യാ സഹോദരൻ പരമാനന്ദ, മൂന്ന് പ്രദേശ വാസികൾ എന്നിവരും സംഘത്തിലുണ്ടായിരുന്നു. വർഷങ്ങളായി ന്യാമതിയിൽ മധുരപലഹാര വ്യാപാരം നടത്തിവരികയായിരുന്നു ഇവർ.

ബാങ്കിൽ നിന്നും വായ്പ നിരസിച്ചതിനെ തുടർന്നാണ് വിജയകുമാർ മോഷണം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. 2024 ഒക്ടോബർ 26 ന് രാത്രിയിൽ ബാങ്ക് കൊള്ളയടിച്ച ശേഷം, മധുരയിലെ ഫാംഹൗസിൽ സ്വർണ്ണം കുഴിച്ചിടുകയായിരുന്നു. 17 കിലോ സ്വർണവും പൊലീസ് കണ്ടെടുത്തു. പ്രതികൾ ബാങ്ക് കവർച്ച ഡോക്യുമെന്ററികളും യൂട്യൂബ് വീഡിയോകളും കൂടാതെ ക്രൈം ഡ്രാമയായ ' മണി ഹീസ്റ്റ് ' 15 തവണ കണ്ടിട്ടുണ്ടെന്ന് പൊലീസ് വെളിപ്പെടുത്തി.

ബേക്കറി ബിസിനസിനായി വിജയ് മുമ്പ് ബ്രാഞ്ചിൽ 15 ലക്ഷം രൂപയുടെ വായ്പയ്ക്ക് അപേക്ഷിച്ചിരുന്നു. എന്നാൽ കുറഞ്ഞ സിബിൽ സ്കോർ കാരണം അദ്ദേഹത്തിന്റെ അപേക്ഷ നിരസിക്കപ്പെട്ടു.

തുടർന്ന് നിരാശനായ ഇയാൾ മോഷണം ആസൂത്രണം ചെയ്തുവെന്ന് ദാവൺ​ഗരെ ഐജി രവികാന്തെ ഗൗഡ പറഞ്ഞു. ആറ് മാസത്തെ ആസൂത്രണത്തിന് ശേഷമായിരുന്നു കവർച്ച. പ്രതികൾ ആരും മൊബൈൽ ഫോണുകൾ ഉപയോഗിച്ചിരുന്നില്ലെന്നതും അന്വേഷണത്തെ സങ്കീർണമാക്കി.

സ്ട്രോങ്ങ് റൂം ലോക്കറുകളിലൊന്ന് ഗ്യാസ് കട്ടർ ഉപയോഗിച്ച് പൊട്ടിച്ച് അകത്ത് കടക്കാൻ വേണ്ടി ജനാലയിൽ നിന്ന് ഇരുമ്പ് ഗ്രിൽ നീക്കം ചെയ്തായിരുന്നു ലോക്കർ തുറന്ന് പണയം വച്ച സ്വർണ്ണം കവർന്നത്. കവർച്ചക്കായി ബാങ്കിന് രണ്ടുദിവസം തുടർച്ചയായി അവധി ലഭിച്ച ദിവസങ്ങളാണ് തെരഞ്ഞെടുത്തത്.

ബാങ്കിന്റെ സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഡിവിആറും മോഷ്ടാക്കൾ കൊണ്ടുപോയി. ഫോറൻസിക് വിശകലനത്തെ തടസ്സപ്പെടുത്തുന്നതിനായി കുറ്റകൃത്യം നടന്ന സ്ഥലത്ത് മുളകുപൊടി വിതറി.

#Goldtheft #SBIbranch #inspired #'MoneyHeist' #Accused #arrested #months

Next TV

Related Stories
'വഖഫ് ഭേദഗതി ബിൽ മുസ്ലീംങ്ങളുടെ മതസ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം' -  ചന്ദ്രശേഖർ ആസാദ്

Apr 2, 2025 04:33 PM

'വഖഫ് ഭേദഗതി ബിൽ മുസ്ലീംങ്ങളുടെ മതസ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം' - ചന്ദ്രശേഖർ ആസാദ്

തങ്ങൾക്കൊപ്പം നിൽക്കുന്നത് ആരാണെന്നും തങ്ങളുടെ രാഷ്ട്രീയ നേട്ടം ആരാണ് നേടാൻ ആഗ്രഹിക്കുന്നതെന്നും ദുർബല വിഭാഗങ്ങൾ മനസ്സിലാക്കുന്ന...

Read More >>
ഓടിത്തുടങ്ങിയ ട്രെയിനിലേക്ക് പട്ടിയെ കയറ്റാൻ ശ്രമിച്ച് ഉടമ; പ്ലാറ്റ്‌ഫോമിലേക്ക് അടിയിലേക്ക് വീണ് പട്ടി, അത്ഭുത രക്ഷ

Apr 2, 2025 04:14 PM

ഓടിത്തുടങ്ങിയ ട്രെയിനിലേക്ക് പട്ടിയെ കയറ്റാൻ ശ്രമിച്ച് ഉടമ; പ്ലാറ്റ്‌ഫോമിലേക്ക് അടിയിലേക്ക് വീണ് പട്ടി, അത്ഭുത രക്ഷ

നിരവധി പേര്‍ വീഡിയോ പങ്കുവയ്ക്കുകയും ഉടമയ്ക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെടുകയും...

Read More >>
സ്റ്റേറ്റ് ട്രാന‍്സ്പോർട്ട് ബസും കാറും കൂട്ടിയിടിച്ചു; അഞ്ച് പേർ മരിച്ചു, 25 പേർക്ക് പരിക്ക്

Apr 2, 2025 02:53 PM

സ്റ്റേറ്റ് ട്രാന‍്സ്പോർട്ട് ബസും കാറും കൂട്ടിയിടിച്ചു; അഞ്ച് പേർ മരിച്ചു, 25 പേർക്ക് പരിക്ക്

ഉടന്‍ ട്രാവലറും കാറും മറിഞ്ഞതാണ് മരണ സംഖ്യ കൂടാന്‍ കാരണം....

Read More >>
'50 ലക്ഷം സ്ത്രീധനം ആവശ്യപ്പെടുന്നു, വീട്ടിൽ കയറ്റുന്നില്ല'; ഭർതൃവീട്ടിൽ കുത്തിയിരിപ്പ് സമരം തുട‌ർന്ന് നവവധു

Apr 2, 2025 12:51 PM

'50 ലക്ഷം സ്ത്രീധനം ആവശ്യപ്പെടുന്നു, വീട്ടിൽ കയറ്റുന്നില്ല'; ഭർതൃവീട്ടിൽ കുത്തിയിരിപ്പ് സമരം തുട‌ർന്ന് നവവധു

വധുവിൽ നിന്ന് ഇതുവരെ പൊലീസിന് ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും, പരാതി ലഭിച്ചുകഴിഞ്ഞാൽ ഉടൻ നടപടിയെടുക്കുമെന്നും ന്യൂ മണ്ടിയിലെ സർക്കിൾ ഓഫീസർ...

Read More >>
തിട്ടിപ്പുകാരനെന്ന് പരാതി, യുകെയിൽ നിന്നെത്തിയ രാജേഷ്കൃഷ്ണയെ സിപിഎം പാര്‍ട്ടികോണ്‍ഗ്രസില്‍ നിന്ന് തിരിച്ചയച്ചു

Apr 2, 2025 12:40 PM

തിട്ടിപ്പുകാരനെന്ന് പരാതി, യുകെയിൽ നിന്നെത്തിയ രാജേഷ്കൃഷ്ണയെ സിപിഎം പാര്‍ട്ടികോണ്‍ഗ്രസില്‍ നിന്ന് തിരിച്ചയച്ചു

കേരളത്തിലെ ചില ഉന്നത നേതാക്കളുമായി അടുപ്പമുള്ള രാജേഷിന്‍റെ വിവാദ ഇടപാടുകൾ ചൂണ്ടികാട്ടി പരാതി എത്തിയതോടെയാണ് അസാധാരണ പുറത്താക്കൽ...

Read More >>
Top Stories