വീട്ടിൽനിന്ന് പൊലീസ് സ്പിരിറ്റ് പിടിച്ചു, ‘ഇപ്പോൾ വരാമെന്ന്’ വീട്ടുകാരോട് ഫോണിൽ; പിന്നാലെ ആത്മഹത്യ, കൂടുതൽ വിവരങ്ങൾ

വീട്ടിൽനിന്ന് പൊലീസ് സ്പിരിറ്റ് പിടിച്ചു, ‘ഇപ്പോൾ വരാമെന്ന്’ വീട്ടുകാരോട് ഫോണിൽ; പിന്നാലെ ആത്മഹത്യ, കൂടുതൽ വിവരങ്ങൾ
Mar 31, 2025 06:14 AM | By Athira V

തൃശൂർ: ( www.truevisionnews.com ) വീട്ടിൽനിന്നു പൊലീസ് സ്പിരിറ്റ് പിടിച്ചതിനു പിന്നാലെ ജീപ്പ് ഡ്രൈവർ ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പുത്തൂർ സ്വദേശി ജോഷി (52) ആണ് വീടിനു സമീപത്തെ പറമ്പിലെ ഷെഡ്ഡിൽ തൂങ്ങി മരിച്ചത്. ഒല്ലൂർ പൊലീസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഞായറാഴ്ച രാത്രി 7 മണിയോടെയാണ് റെയ്ഡ് നടന്നത്.

പൊലീസ് വീട്ടിലേക്ക് പോകുന്നത് സുഹൃത്തുക്കൾക്കൊപ്പം പറമ്പിൽ ചീട്ട് കളിച്ച് ഇരിക്കുകയായിരുന്ന ജോഷിയും സുഹൃത്തുക്കളും കണ്ടിരുന്നു. വീട്ടിൽ 5 കനാസ് സ്പിരിറ്റ് ഇരിപ്പുണ്ടെന്നും രക്ഷപ്പെടാൻ കഴിയമോയെന്നും ജോഷി ഈ സമയം സുഹൃത്തുക്കളോട് ചോദിച്ചു. വീട്ടുകാർ ഫോൺ വിളിച്ചപ്പോൾ പെട്ടെന്ന് വരാമെന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്ത ജോഷിയെ ശേഷം ആരും കണ്ടിരുന്നില്ല.

പിന്നീട് നടത്തിയ തിരച്ചിലിലാണ് പറമ്പിലെ ഷെഡ്ഡിൽ ജോഷിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഞായറാഴ്ച രാവിലെയോടെയാണ് സ്പിറ്റ് എത്തിച്ചതെന്നാണ് വീട്ടുകാരുടെ മൊഴി. 150 ലീറ്റർ സ്പിരിറ്റാണ് ജോഷിയുടെ വീട്ടിൽനിന്നു പിടിച്ചെടുത്തത്. ജോഷിക്ക് നേരത്തെ ഷാപ്പ് നടത്തിപ്പ് ഉണ്ടായിരുന്നതായാണ് വിവരം.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

#Police #arrested #spirit #house #told #family #phone #would #come #right #away #later #committed #suicide #more #details

Next TV

Related Stories
ഇലക്ട്രിക് ചാര്‍ജിങ് സ്‌റ്റേഷനിലേക്ക് കാര്‍ പാഞ്ഞുകയറി;നാല് വയസ്സുകാരന് ദാരുണാന്ത്യം; അമ്മയുടെ നില ഗുരുതരം

Jul 12, 2025 09:11 PM

ഇലക്ട്രിക് ചാര്‍ജിങ് സ്‌റ്റേഷനിലേക്ക് കാര്‍ പാഞ്ഞുകയറി;നാല് വയസ്സുകാരന് ദാരുണാന്ത്യം; അമ്മയുടെ നില ഗുരുതരം

വഴിക്കടവില്‍ ചാര്‍ജിങ് സ്റ്റേഷനിലേക്ക് കാറിടിച്ചു കയറി നാലുവയസ്സുകാരന്‍...

Read More >>
ആശങ്ക ഒഴിയാതെ...! നിപ ഹൈയസ്റ്റ് റിസ്‌ക് വിഭാഗത്തിൽ 14 പേര്‍, സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 497 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ്

Jul 12, 2025 07:51 PM

ആശങ്ക ഒഴിയാതെ...! നിപ ഹൈയസ്റ്റ് റിസ്‌ക് വിഭാഗത്തിൽ 14 പേര്‍, സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 497 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 497 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ...

Read More >>
വന്ദേഭാരതിനെ മറിച്ചിടാനോ...?  കണ്ണൂർ വളപട്ടണത്ത് റെയിൽവേ ട്രാക്കിൽ വീണ്ടും കല്ല്; രണ്ടുപേർ കസ്റ്റഡിയിൽ

Jul 12, 2025 07:44 PM

വന്ദേഭാരതിനെ മറിച്ചിടാനോ...? കണ്ണൂർ വളപട്ടണത്ത് റെയിൽവേ ട്രാക്കിൽ വീണ്ടും കല്ല്; രണ്ടുപേർ കസ്റ്റഡിയിൽ

കണ്ണൂർ വളപട്ടണത്ത് റെയിൽവേ ട്രാക്കിൽ വീണ്ടും കല്ല്; രണ്ടുപേർ കസ്റ്റഡിയിൽ ...

Read More >>
കോഴിക്കോട് കക്കട്ടിൽ ചന്ദനമരം മുറിച്ച് കടത്തിയതായി പരാതി

Jul 12, 2025 07:28 PM

കോഴിക്കോട് കക്കട്ടിൽ ചന്ദനമരം മുറിച്ച് കടത്തിയതായി പരാതി

കോഴിക്കോട് കക്കട്ടിൽ ചന്ദനമരം മുറിച്ച് കടത്തിയതായി...

Read More >>
Top Stories

Entertainment News

//Truevisionall